നിലവിളക്ക് കൊളുത്തല്‍ ആരുടെയും കുത്തകയല്ലെന്ന് മന്ത്രി ജി സുധാകരന്‍
അമ്പലപ്പുഴ: നിലവിളക്ക് കൊളുത്തല്‍ ആരുടെയും കുത്തകയല്ലെന്ന് മന്ത്രി ജി സുധാകരന്‍. അധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി പറവൂര്‍ ഗവ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. താന്‍ ദിവസവും നാല് നിലവിളക്കുകളെങ്കിലും കത്തിക്കാറുണ്ട്. ഇതുമായി ബന്ധപ്പെട്ട ആരും വിവാദമുണ്ടാക്കേണ്ട കാര്യമില്ല. താന്‍ പറയുന്ന കാര്യം അടിച്ചേല്‍പ്പിക്കില്ല. നമുക്ക് ജാതിയില്ല എന്നത് എല്ലാ സ്‌കൂള്‍ അസംബ്ലിയിലും ഒരുമാസമെങ്കിലും വായിക്കണം. വലിയ കെട്ടിടം നിര്‍മ്മിച്ചതുകൊണ്ട് നല്ല വിദ്യാഭ്യാസം ലഭിക്കണമെന്നില്ലെന്നും മന്ത്രിപറഞ്ഞു. നിലവിളക്ക് കൊളുത്തല്‍ വിവാദമായതിനാല്‍ ചടങ്ങില്‍ നിലവിളക്ക് ഒഴിവാക്കിയിരുന്നു. കുഞ്ഞുമോള്‍ സജീവ് അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ മുഖ്യാതിഥിയായിരുന്നു.
അതേ സമയം മന്ത്രി. ജി. സുധാകരന്‍ പങ്കെടുത്ത പരിപാടിയില്‍ നിലവിളക്ക് ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ബി ജെ പി നേതാവ് സമ്മേളന വേദിക്ക് വെളിയില്‍ നിലവിളക്ക് കൊളുത്തി. ബി ജെ പി ജില്ലാ സെക്രട്ടറിയും പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് അംഗവുമായ എല്‍ പി ജയചന്ദ്രന്‍ ആണ് പ്രതിഷേധം നടത്തിയത്. സര്‍ക്കാര്‍ പരിപാടികളില്‍ നിലവിളക്ക് കത്തിക്കുന്നത് ഒഴിവാക്കണമെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞിരുന്നു. ഇതിനെതുടര്‍ന്നാണ് ഇന്നലെ പറവൂര്‍ ഗവ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന അധ്യാപക ദിനാഘോഷ ഉദ്ഘാടന വേദിയില്‍ നിലവിളക്ക് ഒഴിവാക്കിയത്. ഇതില്‍ പ്രതിഷേധിച്ചാണ് എല്‍ പി ജയചന്ദ്രന്‍ സമ്മേളന വേദിക്ക് വെളിയില്‍ നിലവിളക്ക് കൊളുത്തിയത്. എന്നാല്‍ ഉദ്ഘാടന പ്രസംഗം നടത്തിയ മന്ത്രി സുധാകരന്‍ താന്‍ വിളക്ക് കൊളുത്താന്‍ തയ്യാറാണെന്നും വിളക്ക് ഇല്ലാതിരുന്നതിനാലാണ് കൊളുത്താതിരുന്നതെന്നും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."