റിക്രിയേഷന്‍ ഹൗസ് വാര്‍ഷികവും ഓണാഘോഷ പരിപാടികളും
ആലപ്പുഴ: തെക്കനാര്യാട് വളഞ്ഞവഴിക്കല്‍ റിക്രിയേഷന്‍ ഹൗസി (വിവിആര്‍എച്ച്) ന്റെ 31ാമത് വാര്‍ഷികവും ഓണാഘോഷ പരിപാടികളും ആരംഭിച്ചു. ആഘോഷ ഭാഗമായി ഇന്ന് വൈകുന്നേരം ആറിന് കാവ്യകഥാ സംഗമം നടക്കും. ആറുമുതല്‍ എട്ടുവരെയുള്ള ദിവസങ്ങളില്‍ രാത്രി ഏഴിന് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍, എട്ടിന് നാടകം എന്നിവ നടക്കും. ഒമ്പതിന് രാവിലെ പത്തിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനംപൊതുമരാമത്ത് മന്ത്രി. ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്യും.
നിര്‍ധന യുവതികളുടെ വിവാഹ നടത്തിപ്പിനായി വിവിആര്‍എച്ച് നടപ്പാക്കുന്ന മംഗല്യ സഹായനിധി ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. ആര്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിതാ ഹരിദാസ് അധ്യക്ഷത വഹിക്കും. ഉച്ചയ്ക്കു വിവിധ മേഖലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 2000ത്തോളം പേര്‍ക്കായി ഓണ സദ്യ നടക്കും. വൈകുന്നേരം ഏഴിനു ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ എട്ടിന് നാടകം.
പത്തിന് രാവിലെ ചിത്രരചനാ മത്സവും ജില്ലാതല ചെസ് മത്സരവും നടക്കും. വൈകുന്നേരം ഏഴിനു കലാപരിപാടി. വൈകുന്നേരം ഏഴിനു ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍, എട്ടിന് നാടകം, 12ന് വൈകുന്നേരം 6.30ന് നടക്കുന്ന അവാര്‍ഡ് സമര്‍പ്പണ സമ്മേളനത്തില്‍ എസ്. ദാമോദരന്‍ എംഎല്‍എ പുരസ്‌ക്കാരം ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് സമ്മാനിക്കും.
ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീന സനല്‍കുമാര്‍ മുഖ്യ അതിഥിയായിരിക്കും. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ ചടങ്ങില്‍ ആദരിക്കും. രാത്രി ഏഴിന് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍, എട്ടിനു നാടകം. പത്തിനു വൈകുന്നേരം ഏഴിനു ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍, എട്ടിന് നാടകം. 14നു ഉച്ചകഴിഞ്ഞ് 2.30നു നാടന്‍ പാട്ട്, ഏഴിന് ഫയര്‍ഡാന്‍സ്, എട്ടിനു ഗാനമേള, 15നു വൈകുന്നേരം 6.30ന് സമ്മാനദാനം, 7.30നു നൃത്തസന്ധ്യ എന്നിവ നടക്കും. പത്രസമ്മേളനത്തില്‍ വിവിആര്‍എച്ച് സെക്രട്ടറി ജെയ്‌മോന്‍ ആര്‍. വാത്തികാട്, രജികുമാര്‍ വി. കാട്ടുങ്കല്‍, മനോജ് വി. നീലാംബരന്‍, രാജേഷ് കുമാര്‍ എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."