HOME
DETAILS

നിലമ്പൂരിലെ പോര് കനക്കുന്നു; പ്രതീക്ഷയോടെ മുന്നണികള്‍, തിരഞ്ഞെടുപ്പിന് ഇനി ഏഴു നാള്‍

  
Shaheer
June 12 2025 | 01:06 AM

Countdown to Nilambur By-Election Political Battle Intensifies as Campaign Enters Final Week

അതിജീവനത്തിന്റെ കഥയാണ് ചാലിയാറിന്റെ തീരത്തെ നിലമ്പൂരിൽ നിന്നും എക്കാലവും കേരളം കേട്ടത്. കാട്ടുമൃഗങ്ങളോട്, പ്രളയത്തോട്, ഉരുൾപൊട്ടലിനോട്, കൃഷിയോട്... എന്നും അതിജീവിച്ചു മുന്നേറുന്ന ജനതയാണ് നിലമ്പൂരിലേത്. അപ്രതീക്ഷിതമായി എത്തിയ ഉപതെരഞ്ഞെടുപ്പും മുന്നണികൾക്ക് മാത്രമല്ല, സ്ഥാനാർഥികൾക്കും അതിജീവന പോരാട്ടം തന്നെ. മൂന്നാം ഭരണത്തുടർച്ചയ്ക്ക് എൽ.ഡി.എഫിന് നിലമ്പൂർ അതിജീവിക്കണം. ഭരണത്തിലേറണമെങ്കിൽ യു.ഡി.എഫിനും നിലമ്പൂർ കടമ്പ കടന്നുകാണിക്കണം. രണ്ട് ടേം മണ്ഡലത്തിന്റെ എം.എൽ.എയായിരുന്ന പി.വി അൻവർ എന്ന സ്വതന്ത്രനും ഇത് സമാനതകളില്ലാത്ത അതിജീവന പോരാട്ടം തന്നെ.  

എൻ.ഡി.എക്കും വോട്ടുകൾ വർധിപ്പിച്ച് കരുത്ത് തെളിയിക്കുക തന്നെ വേണം. അതിനാൽ നിലമ്പൂർ തേക്കിന്റെ കാതലിനേക്കാൾ കടുത്തതായി വോട്ട്‌പോരാട്ടം. വിവാദങ്ങൾക്ക് പഞ്ഞമില്ല, പിന്തുണയ്ക്ക് കുറവില്ല. സെമിഫൈനൽ പോരാട്ടത്തിനിറങ്ങിയവരുടെ ആവേശം ഫൈനലിനേക്കാൾ ഒട്ടും കുറവുമല്ല.  

മണ്ഡലം ഇങ്ങനെ
 പോത്തുകല്ല്, വഴിക്കടവ്, എടക്കര, ചുങ്കത്തറ, മൂത്തേടം, കരുളായി, അമരമ്പലം എന്നീ പഞ്ചായത്തുകളും നിലമ്പൂർ നഗരസഭയും ചേർന്നതാണ് നിലമ്പൂർ മണ്ഡലം. ഇതിൽ പോത്തുകല്ല്, അമരമ്പരമ്പലം പഞ്ചായത്തുകളും നിലമ്പൂർ നഗരസഭയും എൽ.ഡി.എഫും മറ്റുള്ള പഞ്ചായത്തുകളിൽ യു.ഡി.എഫ് ഭരണവുമാണ്. 

നിലമ്പൂരിന്റെ ചാഞ്ചാട്ട മനസ് 
ഇടതിന് വളക്കൂറുള്ള മണ്ണായാണ് നിലമ്പൂരിന്റെ ആദ്യകാല ചരിത്രമെങ്കിലും യു.ഡി.എഫിന്റെ കരുത്തനായ സാരഥി ആര്യാടൻ മുഹമ്മദാണ് മണ്ഡലത്തിൽ ഏറ്റവും കൂടുതൽ കാലം നിയമസഭാ സാമാജികനായത്. 1965 ലാണ് നിലമ്പൂരിൽ ആദ്യ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. തോട്ടം തൊഴിലാളികൾക്കിടയിൽ നിന്ന് ഉയർന്നുവന്ന സി.പി.എം സ്ഥാനാർഥി കെ.കുഞ്ഞാലിയും കോൺഗ്രസിലെ ആര്യാടൻ മുഹമ്മദും തമ്മിലായിരുന്നു പ്രാധന മത്സരം. കന്നിയങ്കത്തിൽ കുഞ്ഞാലിക്കായിരുന്നു വിജയം. 1967ലെ രണ്ടാം തെരഞ്ഞെടുപ്പിലും ആര്യാടനും കുഞ്ഞാലിയും മത്സരിച്ചു. വീണ്ടും വിജയം കുഞ്ഞാലിക്ക്. 
 1969 ജൂലൈയിൽ എം.എൽ.എ ആയിരിക്കെ കുഞ്ഞാലി വെടിയേറ്റ് മരിച്ചു. ഇതോടെയാണ് 1970ൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. കുഞ്ഞാലിയുടെ മരണത്തിന് പിന്നിൽ ആര്യാടൻ മുഹമ്മദ് അടക്കമുള്ള കോൺഗ്രസ് പ്രവർത്തകരാണെന്ന കേസ് നിലിനിൽക്കുന്ന കാലം. കുഞ്ഞാലിയുടെ മരണത്തിലെ സഹതാപ വോട്ട് പിടിച്ച് വീണ്ടും മണ്ഡലം സി.പി.എം പിടിക്കാൻ കച്ചമുറിക്കി ഇറങ്ങി. എന്നാൽ അന്ന് കെ കരുണാകരൻ മുസ്‌ലിം ലീഗുമായി ചേർന്ന് മുന്നണിയുണ്ടാക്കി എം.പി ഗംഗാധരനെ മത്സരിപ്പിച്ചു. സി.പി.എം സ്ഥാനാർഥി വി.പി അബൂബക്കർ പരാജയപ്പെട്ടു. ഇതോടെ നിലമ്പൂരിന്റെ കളം യു.ഡി.എഫിന് അനുകൂലമായി.

1977ൽ നടന്ന തെരഞ്ഞെടുപ്പിൽ ആര്യാടൻ മുഹമ്മദ് തെരഞ്ഞെടുക്കപ്പെട്ടു. 1980ൽ സി. ഹരിദാസ് എം.എൽ.എ ആയെങ്കിലും ആര്യാടൻ മുഹമ്മദിനായി പിന്നീട് രാജിവച്ചു. എന്നാൽ തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ ടി.കെ ഹംസ ആര്യാടനെ തോൽപ്പിച്ച് മണ്ഡലം പിടിച്ചെടുത്തു. 1987ൽ ആര്യാടൻ മുഹമ്മദ് തന്നെ മണ്ഡലം യു.ഡി.എഫിനായി തിരിച്ച് പിടിച്ചു. 2016 വരെ ആര്യാടന്റെ കുത്തക മണ്ഡലമായി മാറ്റി. 2016ലെ തെരഞ്ഞെടുപ്പിൽ ആര്യാടൻ മുഹമ്മദ് മത്സരത്തിൽ നിന്ന് മാറിയതോടെ മകൻ ആര്യാടൻ ഷൗക്കത്ത് യു.ഡി.എഫ് സ്ഥാനാർഥിയായി. ഇതിനിടിയിലാണ് മലപ്പുറം ജില്ലയിൽ സി.പി.എം സ്വതന്ത്ര പരീക്ഷണം നടത്തി പി.വി അൻവറിനെ മത്സരിപ്പിച്ചത്. ഇത് ലക്ഷ്യം കണ്ടു. 11,504 വോട്ടുകൾക്ക് അൻവർ യു.ഡി.എഫ് തട്ടകം പിടിച്ചെടുത്തു. 2021ൽ നടന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്  വീണ്ടും പി.വി അൻവറിനെ സ്ഥാനാർഥിയാക്കി. യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ചത് വി.വി പ്രകാശായിരുന്നു. എന്നാൽ  യു.ഡി.എഫ് വോട്ട്‌നില ഉയർത്തി. 2700 വോട്ടുകൾക്കായിരുന്നു അൻവർ വിജയിച്ചത്. സി.പി.എമ്മിനോടും ഇടത് ഭരണത്തോടും തുറന്ന പോരിനിറങ്ങിയ അൻവർ രാജിവച്ചതോടെയാണ് നിലവിലെ ഉപതെരഞ്ഞെടുപ്പ്.

അങ്കത്തട്ടിലെ യോദ്ധാക്കൾ
 ഭരണത്തിലുള്ള പാർട്ടിയുടെ എം.എൽ.എ ആ പാർട്ടിയോട് വിയോജിച്ച് രാജിവച്ചതിനെ തുടർന്നുണ്ടായ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളായി പരിചയ സമ്പന്നരെ തന്നെ രംഗത്തിറക്കാനാണ് മുന്നണികൾ ശ്രമിച്ചത്. യു.ഡി.എഫ് ആര്യാടൻ മുഹമ്മദിന്റെ മകൻ ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കി. എന്നാൽ യു.ഡി.എഫ് സ്ഥാനാർഥിക്കെതിരേ പി.വി അൻവർ പരസ്യമായി രംഗത്ത് വന്നതോടെ എൽ.ഡി.എഫ് നിലമ്പൂർ സ്വദേശിയും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എം. സ്വരാജിനെ രംഗത്തിറക്കി. ഇതോടെ പി.വി അൻവറും സ്വതന്ത്ര സ്ഥാനാർഥിയായി. അഡ്വ.മോഹൻ ജോർജ് (ബി.ജെ.പി), അഡ്വ. സാദിഖ് നടുത്തൊടി (എസ്.ഡി.പി.ഐ), എൻ. ജയരാജൻ (സ്വത), പി. രാധാകൃഷ്ണൻ നമ്പൂതിരിപ്പാട് (സ്വത), വിജയൻ (സ്വത), ജി സതീഷ് കുമാർ(സ്വത), ഹരിനാരായണൻ (സ്വത) എന്നിവരാണ് മറ്റു സ്ഥാനാർഥികൾ.
 
വിവാദങ്ങളും കൊമ്പുകോർക്കലും
വരാനിരിക്കുന്ന തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളുടെ സെമി ഫൈനൽ തന്നെയാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്. ഈ രീതിയിലാണ് മുന്നണികളുടെ പ്രചാരണം.പരസ്പരം പഴിചാരിയുള്ള കൊമ്പുകോർക്കൽ നിത്യേന വിവാദങ്ങൾ സൃഷ്ടിക്കുകയാണ്. മുഖ്യമന്ത്രിയുടെ മലപ്പുറത്തിനെതിരേയുള്ള അഭിമുഖം, സാമൂഹ്യസുരക്ഷ പെൻഷൻ, ബലിപെരുന്നാൾ അവധി, ഷോക്കേറ്റ് വിദ്യാർഥിയുടെ മരണത്തിലെ രാഷ്ട്രീയ ഗൂഢാലോചന, ജമാഅത്തെ ഇസ്‌ലാമി, വെൽഫെയർപാർട്ടി, പി.ഡി.പി, ഹിന്ദു മഹാസഭ പിന്തുണ. അങ്ങനെ കൊണ്ടും കൊടുത്തും വിവാദങ്ങളുടെ വിത്തിറക്കുകയാണ് മുന്നണികൾ. 

അൻവറിൽ ആശങ്ക

അൻവർ പിടിക്കുന്ന വോട്ടിനെ ചൊല്ലിയുള്ള ആശങ്ക ഇരു ക്യാംപിലുമുണ്ട്. എൽ.ഡി.എഫിനോടും യു.ഡി.എഫിനോടും തുറന്ന പോരിനിറങ്ങിയ പി.വി അൻവർ എത്ര വോട്ട് പിടിക്കുമെന്നത് നിലമ്പൂരിൽ നിർണായകമാവും. 
അൻവർ യു.ഡി.എഫ് വോട്ടുകൾ പിടിക്കുന്നതോടെ സ്വരാജിന് വിജയസാധ്യതയെന്നാണ് ഇടതിന്റെ കണക്ക് കൂട്ടൽ. എന്നാൽ, അൻവർ മൂലം തങ്ങൾക്ക് പ്രശ്‌നങ്ങളുണ്ടാവില്ലെന്നും ഇടത് വോട്ടുകൾ വിഭജിക്കുമെന്നുമാണ് യു.ഡി.എഫ് വിലയിരുത്തൽ.  2016ലും 2021ലും ഇടത് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച പി.വി അൻവർ മുഖ്യമന്ത്രിക്കും സർക്കാരിനും പാർട്ടിക്കും എതിരേ തുറന്ന പോരിനിറങ്ങി രാജിവച്ചതാണ്. ഇത് തന്നെയാണ് യു.ഡി.എഫിന്റെ ആയുധം. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മിർദിഫ് സിറ്റി സെന്ററിന് സമീപം കാറിന് തീപിടിച്ചു; അബൂദബി-ഷാർജ റൂട്ടിൽ ഗതാഗതക്കുരുക്ക് രൂക്ഷം

uae
  •  a day ago
No Image

"ഫ്ലെക്സിബിൾ സാലറി": സഊദി അറേബ്യയുടെ പുതിയ സേവനം, ജീവനക്കാർക്ക് ആശ്വാസം

Saudi-arabia
  •  a day ago
No Image

നിപ; 67 പേര്‍കൂടി നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി; സമ്പര്‍ക്കപ്പട്ടികയില്‍ ഇനി 581 പേര്‍

Kerala
  •  a day ago
No Image

ജീവന്‍റെ വില; മിഥുന് ഷോക്കേറ്റ വൈദ്യുതി ലൈന്‍ കെഎസ്ഇബി നീക്കം ചെയ്തു

Kerala
  •  a day ago
No Image

ഗസ്സയിലേക്ക് യുഎഇ സഹായം: ഭക്ഷണവും ആശുപത്രി സൗകര്യങ്ങളുമായി കപ്പൽ തിങ്കളാഴ്ച പുറപ്പെടും

uae
  •  a day ago
No Image

ഇന്ത്യ-കുവൈത്ത് വ്യോമ കരാർ: കുവൈത്തിലേക്കുള്ള സർവീസുകൾ വിപുലമാക്കാനൊരുങ്ങി വിമാനക്കമ്പനികൾ

latest
  •  a day ago
No Image

മരണപ്പാച്ചില്‍; പേരാമ്പ്രയില്‍ സ്വകാര്യ ബസിടിച്ച് യുവാവിന് ദാരുണാന്ത്യം; ബസുകള്‍ തടഞ്ഞ് പ്രതിഷേധിക്കാന്‍ നാട്ടുകാര്‍

Kerala
  •  a day ago
No Image

കുവൈത്തിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക: കസ്റ്റംസ് നിയമങ്ങളിൽ മാറ്റം; പണം, സ്വർണം, ലക്ഷ്വറി വസ്തുക്കൾക്ക് പുതിയ നിയന്ത്രണങ്ങൾ

Kuwait
  •  a day ago
No Image

അവന്റെ കളി കാണാൻ എനിക്കിഷ്ടമാണ്, എന്നാൽ ആ കാര്യം വിഷമിപ്പിക്കുന്നു: റൊണാൾഡോ

Football
  •  a day ago
No Image

കാസർകോട് റെഡ് അലർട്ട്: ഞായറാഴ്ച (ജൂലൈ20) പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു

Kerala
  •  a day ago