HOME
DETAILS

എയർ ഇന്ത്യ വിമാന അപകടം; 'നാട്ടിലേക്ക് വരും എന്ന് പറഞ്ഞ് സന്തോഷത്തോടെ പോയതാ';നാടിനെയും,വീടിനെയും ദുഃഖത്തിലാഴ്ത്തി രഞ്ജിതയുടെ മരണം

  
June 12 2025 | 14:06 PM

Pattanamthitta Woman Ranjitha Among 241 Dead in Ahmedabad Air India Plane Crash

പത്തനംതിട്ട: ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുണ്ടായ ദുരന്തത്തിൽ പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയുടെ (38) മരണം നാടിനെ നടുക്കിയിരിക്കുകയാണ്.പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം 241 യാത്രക്കാർ മരണപ്പെട്ടുവെന്നാണ്. സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന ഉടൻ വിമാനം സമീപത്തെ മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിലേക്ക് തകർന്നുവീഴുകയായിരുന്നു. മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും ഉൾപ്പെടുന്നു.

നാട്ടിൽ ഗവൺമെന്റ് ജോലിയിലായിരുന്ന രഞ്ജിത, അവധിയെടുത്ത് ലണ്ടനിൽ താത്കാലിക ജോലിക്ക് പോയിരുന്നു. യുകെയിലെ ജോലി അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തി സ്ഥിരം ജോലിയിൽ തുടരാനുള്ള ഒരുക്കത്തിലായിരുന്നു അവർ. സർക്കാർ നടപടികൾ പൂർത്തിയാക്കാനും വീടിന്റെ നിർമാണം അവസാനിപ്പിക്കാനും വേണ്ടി മൂന്ന് ദിവസത്തെ അവധിയിൽ നാട്ടിലെത്തിയതായിരുന്നു. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് നെടുമ്പാശ്ശേരി വഴി അഹമ്മദാബാദിലേക്ക് പോയ രഞ്ജിത, അവിടെനിന്ന് യുകെയിലേക്ക് തിരിക്കാനിരിക്കെയാണ് ദുരന്തം സംഭവിച്ചത്.

രഞ്ജിതയുടെ വീട്ടിൽ അമ്മ തുളസി കുട്ടിയമ്മ, മക്കളായ ഇന്ദുചൂഡൻ (10-ാം ക്ലാസ്), ഇതിക (7-ാം ക്ലാസ്), രണ്ട് സഹോദരന്മാർ എന്നിവരാണ് ഉള്ളത്. തുളസി കുട്ടിയമ്മ ക്യാൻസർ രോഗിയാണ്. 28-ന് നിശ്ചയിച്ചിരുന്ന വീടിന്റെ ഗൃഹപ്രവേശത്തിനുള്ള തയ്യാറെടുപ്പിനിടയിലാണ് ഈ ദുരന്തം. രണ്ട് ദിവസം മുമ്പാണ് വീടിന്റെ പണിക്കാവശ്യമായ സാമഗ്രികൾ വാങ്ങിയതെന്ന് നാട്ടുകാർ പറഞ്ഞു.

“ഇന്നലെ രഞ്ജിതയെ കണ്ടിരുന്നു. ജോലിയിൽ തിരിച്ചുകയറാൻ പറ്റുമെങ്കിൽ നാട്ടിലേക്ക് വരുമെന്ന് സന്തോഷത്തോടെ പറഞ്ഞു. കുട്ടികൾ ഇവിടെയല്ലേ, അവൾ ട്രെയിനിൽ എയർപോർട്ടിലേക്ക് പോകുകയാണെന്ന് അമ്മ പറഞ്ഞു. ഇങ്ങനെ ഒരു വാർത്ത കേൾക്കേണ്ടിവരുമെന്ന് സ്വപ്നത്തിൽപോലും വിചാരിച്ചില്ല,” ഒരു അയൽക്കാരൻ വേദനയോടെ പറഞ്ഞു.

രഞ്ജിതയുടെ മരണവാർത്തയറിഞ്ഞ് വാവിട്ട് കരയുന്ന അമ്മയെയും മക്കളെയും ആശ്വസിപ്പിക്കാൻ കഴിയാതെ നാട്ടുകാരും ബന്ധുക്കളും നെഞ്ചുലഞ്ഞ് നിൽക്കുകയാണ്. അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന്റെ പുരോഗതിക്കനുസരിച്ച് ലഭ്യമാകുമെന്ന് പോലീസ് അറിയിച്ചു.

Ranjitha from Pullad, Kerala, was among the 242 victims of the Air India plane crash in Ahmedabad. She was returning to the UK after a short visit home.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റാഈലിനെ തിരിച്ചടിച്ച് ഇറാൻ; നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു-റിപ്പോർട്ട്

International
  •  a day ago
No Image

അഹമ്മദാബാദ് വിമാനാപകടം: അന്വേഷണത്തിന് പൂർണ സഹകരണം നൽകുമെന്ന് ടാറ്റാ ഗ്രൂപ്പ് ചെയർമാൻ

National
  •  a day ago
No Image

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ; ദക്ഷിണാഫ്രിക്കൻ സ്വപ്നങ്ങൾക്ക് 69 റൺസ് ദൂരം മാത്രം

Cricket
  •  a day ago
No Image

ഇറാനിൽ വീണ്ടും ഇസ്റാഈൽ ആക്രമണം; സ്ഥിതി രൂക്ഷം, യെമനിൽ നിന്നും റോക്കറ്റ് ആക്രമണം

International
  •  a day ago
No Image

5.6 ബില്യണ്‍ ഡോളറിന്റെ കള്ളപ്പണം വെളുപ്പിച്ചു; മുന്‍ ധനമന്ത്രിക്ക് 20 വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് ഖത്തര്‍ കോടതി

qatar
  •  a day ago
No Image

ഇസ്റഈലിന്റെ ഇറാന് നേരെ ആക്രമണം: ഇന്ത്യയ്ക്ക് ആവശ്യമായ ഊർജ വിതരണം ഇപ്പോഴുണ്ടെന്ന് പുരി 

National
  •  a day ago
No Image

ദത്തെടുത്ത അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു; 52-കാരനായ വളർത്തച്ഛൻ അറസ്റ്റില്‍

Kerala
  •  a day ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്-കൊള്ളമുതൽ പങ്ക് വയ്ക്കുന്നതിലെ തർക്കം: ഒഐസിസി

bahrain
  •  a day ago
No Image

'ഇത്ര ധൃതി വേണ്ടാ'; റെഡ് സിഗ്നല്‍ തെറ്റിച്ച് കാര്‍ മുന്നോട്ടെടുത്തു, ബസുമായി കൂട്ടിയിടിച്ചു

uae
  •  a day ago
No Image

90,000 കോടി രൂപയിലധികം കുടിശ്ശിക; മുഖ്യമന്ത്രിയോട് ഉടൻ നൽകണമെന്ന് കരാറുകാർ 

National
  •  a day ago