
ഇസ്‌റാഈൽ പ്രധാനമന്ത്രി നെതന്യാഹു രാജ്യംവിട്ടു; അജ്ഞാത സ്ഥലത്തേക്ക് മാറി, ഗ്രീസിൽ വിമാനമിറങ്ങിയതായി അന്തർദേശീയ മാധ്യമങ്ങൾ

ടെഹ്‌റാൻ: ഇസ്‌റാഈലിന് നേരെ ഉണ്ടായ ഇറാന്റെ തിരിച്ചടിക്ക് പിന്നാലെ ഇസ്‌റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നാടുവിട്ടതായി സൂചന. അജ്ഞാതമായ ഒരു സ്ഥലത്തെ അദ്ദേഹം മാറിയതായി ഇസ്‌റാഈലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗ്രീസിലേക്ക് മാറിയതായാണ് വിവരം. വിമാനത്തിൽ നെതന്യാഹു പോകുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഇപ്പോൾ നടക്കുന്ന ഇസ്‌റാഈൽ - ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തത്തിലാണ് നെതന്യാഹു സ്വന്തം രാജ്യത്ത് നിന്ന് മാറിയത്. അധിനിവേശ പ്രദേശങ്ങൾക്ക് പുറത്തുള്ള അജ്ഞാത സ്ഥലത്തേക്ക് പോകുന്ന നെതന്യാഹുവിന്റെ വിമാനത്തിന്റെ ചിത്രം ഇസ്‌റാഈൽ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. രണ്ട് യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെയാണ് വിമാനം സഞ്ചരിച്ചിരുന്നത്.
പിന്നീട്, ഗ്രീക്ക് തലസ്ഥാനമായ ഏഥൻസിൽ നെതന്യാഹു വിമാനം ഇറങ്ങിയതായി ഇസ്‌റാഈലിന്റെ ചാനൽ 12 അറിയിച്ചു. വെള്ളിയാഴ്ച രാത്രിയിൽ ഇറാനിയൻ തലസ്ഥാനമായ ടെഹ്‌റാനിലും സമീപത്തും മറ്റ് ഇറാനിയൻ നഗരങ്ങളിലും ഇസ്‌റാഈൽ ഭരണകൂടം സൈനിക ആക്രമണ നടത്തിയിരുന്നു. ഇതിന് പിന്നാലെ ഇസ്‌റാഈലിന്റെ തലസ്ഥാനത്ത് ഇറാൻ തിരിച്ചും ആക്രമണങ്ങൾ നടത്തിയിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് ഇസ്‌റാഈൽ ആക്രമണം തുടങ്ങിയത്. ഇറാന്റെ പ്രമുഖരായ സൈനിക നേതാക്കൾ ഉൾപ്പെടെ ഈ ആക്രമത്തിൽ കൊല്ലപ്പെട്ടു. ഇറാനിയൻ സായുധ സേനയുടെ ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ മേജർ ജനറൽ മുഹമ്മദ് ബഖേരി, ഇസ്ലാമിക് റെവല്യൂഷൻ ഗാർഡ്സ് കോർപ്സിന്റെ (ഐആർജിസി) ചീഫ് കമാൻഡർ മേജർ ജനറൽ ഹൊസൈൻ സലാമി, ഖതം അൽ-അൻബിയ ആസ്ഥാനത്തിന്റെ കമാൻഡർ മേജർ ജനറൽ ഗോലമാലി റാഷിദ് എന്നിവർ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളിൽ കൊല്ലപ്പെട്ട ഉന്നത ഉദ്യോഗസ്ഥരിൽ ഉൾപ്പെടുന്നു.
ഇതിന് തിരിച്ചടിയായി കടുത്ത ആക്രമണമാണ് ഇറാൻ നടത്തിയത്. ഇസ്‌റാഈലിലെ ഏറ്റവും വലിയ രണ്ട് നഗരങ്ങളായ ടെൽ അവീവിലും ജറുസലേമിലും പുലർച്ചെ വ്യോമാക്രമണ സൈറണുകൾ മുഴങ്ങി. ഇസ്‌റാഈലികൾ ബങ്കറുകളിൽ ഒളിച്ചു. ഇറാനിയൻ മിസൈലുകൾ തടയാൻ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഇസ്‌റാഈൽ സൈന്യം അവകാശപ്പെട്ടെങ്കിലും നിരവധി റോക്കറ്റുകൾ തലസ്ഥാനമായ ടെൽ അവീവിൽ പതിച്ചു. ടെൽ അവീവിൽ ചില കെട്ടിടങ്ങൾ തകരുകയും ഏതാനും പേർക്ക് പരുക്കേൽക്കുകയും ചെയ്തു. എന്നാൽ ആളപായം സംബന്ധിച്ച വിവരങ്ങൾ ഇസ്‌റാഈൽ പുറത്തുവിട്ടിട്ടില്ല. ഇറാന്റെ മിസൈലുകളിലൊന്ന് ടെൽ അവീവിലെ ഇസ്‌റാഈൽ പ്രതിരോധകേന്ദ്രത്തിന് തൊട്ടടുത്ത കെട്ടിടത്തിലാണ് പതിച്ചത്.
ഇതോടൊപ്പം ഇറാൻ തലസ്ഥാനമായ തെഹ്‌റാനിലും പലതവണ ഇസ്‌റാഈൽ ആക്രമിച്ചു. നിരവധി സ്‌ഫോടനങ്ങൾ കേട്ടതായി തസ്‌നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. തെഹ്‌റാനിലെ മെഹ്‌റാബാദ് വിമാനത്താവളത്തിൽ രണ്ട് പ്രൊജക്‌ടൈലുകൾ പതിച്ചു. അവിടെ തീപിടുത്തമുണ്ടായതായി ഇറാനിയൻ മാധ്യമങ്ങൾ അറിയിച്ചു.
അതേസമയം, ഇറാന്റെ വ്യോമാതിർത്തി ലംഘിച്ച രണ്ട് എഫ്35 ഇസ്രായേലി യുദ്ധവിമാനങ്ങൾ ഇറാൻ തടഞ്ഞു. രണ്ട് വിമാനങ്ങളും വെടിവച്ചു വീഴ്ത്തി. തങ്ങളുടെ പ്രദേശത്തേക്ക് പാരച്യൂട്ടിൽ പറന്നതിന് ശേഷം ഒരു പൈലറ്റിനെ പിടികൂടിയതായി ഇറാൻ ആർമി ഉദ്യോഗസ്ഥൻ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കുഞ്ഞുങ്ങളെ ജനിപ്പിക്കാൻ പണം; ചൈനയുടെ ജനനനിരക്ക് വർധിപ്പിക്കാൻ 1,500 ഡോളർ സബ്‌സിഡി
International
• a day ago
ചർച്ച പരാജയം; കേരളം വീണ്ടും അനിശ്ചിതകാല ബസ് സമരത്തിലേക്ക്
Kerala
• a day ago
ഇനിമുതല്‍ ലാപ്‌ടോപ് മാറ്റിവെക്കേണ്ട; ലഗേജ് പരിശോധനയ്ക്ക് ദുബൈയില്‍ ആധുനിക സംവിധാനം
uae
• a day ago
15-കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ദിവസങ്ങളോളം പീഡിപ്പിച്ചു; 25-കാരന് 50 വർഷം കഠിന തടവ്
Kerala
• a day ago
പാലക്കാട് കളിക്കുന്നതിനിടെ വെള്ളക്കെട്ടിൽ വീണ് നാലര വയസുകാരന് ദാരുണാന്ത്യം
Kerala
• a day ago
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡനം; രണ്ടുപേർ സേലത്ത് അറസ്റ്റിൽ
Kerala
• a day ago
വീഴ്ചകളിൽ നിന്ന് പഠിക്കാത്ത എയർ ഇന്ത്യ; ഡിജിസിഎ 51 സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയാതായി റോയിട്ടേഴ്‌സ് റിപ്പോർട്ട്
National
• a day ago
യുഎഇയിൽ നിന്ന് വേനൽ യാത്ര പ്ലാന്‍ ചെയ്യുകയാണോ?, ഈ നഗരത്തിലേക്ക് പറക്കാൻ വെറും 253 ദിർഹം
uae
• a day ago
ഖത്തറില്‍ ഡെബിറ്റ് കാര്‍ഡുകള്‍ വഴിയുള്ള പണമിടപാടുകള്‍ നിശ്ചലമായി; പ്രതിസന്ധി പരിഹരിച്ചെന്ന് സെന്‍ട്രല്‍ ബാങ്ക്
qatar
• a day ago
ഷാർജയിൽ സർക്കാർ ജീവനക്കാരുടെ പ്രൊബേഷൻ കാലാവധി 9 മാസമായി നീട്ടി
uae
• a day ago
ഒന്ന് കൈ വഴുതിയാൽ മരണത്തിലേക്ക്,പുഴ കടക്കാൻ വടത്തിൽ തൂങ്ങണം; അധികൃതർ തിരിഞ്ഞ് നോക്കാത്ത ഒരു ഗ്രാമം
National
• a day ago
350 ഫാന്‍സി നമ്പര്‍ പ്ലേറ്റുകള്‍ക്കായി ഓണ്‍ലൈന്‍ ലേലം പ്രഖ്യാപിച്ച് ദുബൈ ആര്‍ടിഎ
uae
• a day ago
ട്രംപ് നുണയനാണെന്ന് പറയാൻ മോദിക്ക് ധൈര്യമുണ്ടോ? പ്രധാനമന്ത്രിയുടെ ഇമേജിനേക്കാൾ വലുതാണ് രാഷ്ട്രം: വെല്ലുവിളിച്ച് രാഹുൽ ഗാന്ധി
National
• a day ago
ക്രിമിനല്‍ കേസില്‍ 3,00,000 ദിര്‍ഹം നഷ്ടപരിഹാരം നല്കാന് ഉത്തരവ്: ഇനിയും വേണമെന്ന് പരാതിക്കാരന്; അപ്പീല്‍ തള്ളി സുപ്രിം കോടതി
uae
• a day ago
ഷെയ്ഖ് ഹംദാൻ ഇനി ലെഫ്റ്റനന്റ് ജനറൽ; സ്ഥാനക്കയറ്റം നൽകി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്
uae
• a day ago
മുഖ്യമന്ത്രിയെ വിമാനത്തില്‍വെച്ച് ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസ്; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരായ നടപടിക്ക് ഹൈക്കോടതി സ്റ്റേ
Kerala
• a day ago
ധർമസ്ഥല കൂട്ട ശവസംസ്കാര കേസ്; ആദ്യ പോയിന്റിലെ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല; സാക്ഷി തൃപതനാവുന്നതുവരെ പരിശോധന തുടരുമെന്ന് പൊലിസ്
latest
• a day ago
ലൈനിലേക്ക് ചാഞ്ഞുകിടന്നിരുന്ന മരം മുറിച്ചു മാറ്റുന്നതിനിടെ വൈദ്യുതി പോസ്റ്റ് പൊട്ടി ദേഹത്തേക്ക് വീണു; ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു
Kerala
• a day ago
20 കോടി രൂപയുടെ ഹണി ട്രാപ്പ് കേസ്; കൊച്ചിയിൽ ദമ്പതികൾ അറസ്റ്റിൽ
Kerala
• a day ago
വി.എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച സർക്കാർ സ്കൂൾ അധ്യാപകനെ സസ്പെൻഡ് ചെയ്തു
Kerala
• a day ago
കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ കോടതി തള്ളി; ദുർഗിലെ സെൻട്രൽ ജയിലിൽ തുടരും
National
• a day ago