HOME
DETAILS
MAL
ഭിന്നശേഷിയുള്ളവര്‍ക്ക് ഉപകരണങ്ങള്‍ നല്‍കും
backup
September 05 2016 | 20:09 PM
കൊട്ടാരക്കര: റോട്ടറി ക്ലബ്ബ് കൊട്ടാരക്കര ഭിന്നശേഷിയുള്ള 70 പേര്‍ക്ക് സൗജന്യമായി ഉപകരണങ്ങള്‍ വിതരണംചെയ്യും.
അലിംകോ ബാംഗ്ലൂര്‍, വി.ആര്.സി തിരുവനന്തപുരം എന്നിവരുടെ സഹായത്തോടെയാണ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നത്. വിതരണോദ്ഘാടനം നാളെ രാവിലെ പത്തിന് റോട്ടറി ക്ലബ്ബ് അങ്കണത്തില്‍ ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ജോണ്‍ ഡാനിയേല്‍ നിര്‍വ്വഹിക്കും. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് എ. കിഷോര്‍ അധ്യക്ഷനാകും. ഡോ. സജി ജോര്‍ജ് പദ്ധതി വിശദീകരണം നടത്തും. ഡോ. ഡാര്വിന്.സി പേള്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും. എന്‍.രാമകൃഷ്ണപിള്ള സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."