HOME
DETAILS
MAL
കടലില്‍ കാണാതായ യുവാവിനായി തിരച്ചില്‍ തുടരുന്നു
backup
September 05 2016 | 20:09 PM
കോവളം: കടല്‍തീരത്ത് ഫുട്ബോള്‍ കളിക്കു ശേഷം കാല്‍കഴുകുന്നതിനിടെ തിരയില്‍പ്പെട്ട് കാണാതായ യുവാവിനു വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു.
വിഴിഞ്ഞം ഹാര്‍ബര്‍ വലിയവിള മുസ്ലിം കോളനിയില്‍ അബ്ദുല്‍ റഹ്മാന്റെയും നൂര്‍ജഹാന്റെയും മകന് അജ്മല്‍ഖാനെ (19) ഞായറാഴ്ച രാവിലെയാണ് കോവളം വലിയമണല് തീരത്ത് തിരയില്‍പ്പെട്ട് കാണാതായത്. ഫിഷറീസ് വകുപ്പ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ്, കോസ്റ്റല്‍ പൊലിസ് കോസ്റ്റ് ഗാര്‍ഡ് എന്നിവരുടെ ബോട്ടുകള്‍ സംയുക്തമായി ഇന്നലെ രാവിലെ രാവിലെ ആറുമണിമുതല്‍ വൈകിട്ട് വരെ തിരച്ചില്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല.
കടല്‍ പ്രക്ഷുബ്ദാവസ്ഥയിലായത് തിരച്ചിലിനെ ബാധിക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികളും കോവളത്തെ മുങ്ങല്‍ വിദഗ്ദധരും തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."