
പറന്നുയര്‍ന്നു...താഴ്ചയിലേക്ക്..അടുത്ത നിമിഷം തീഗോളം; ലോകത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിന്റെ ദൃശ്യം പകര്‍ത്തിയത് ഈ 17കാരനാണ്

അഹമ്മദാബാദ്: ജീവിതത്തില്‍ ഇന്നേവരെ ഇത്രയും അടുത്ത് ഒരു വിമാനം കണ്ടിട്ടില്ല. കയ്യേത്തിതൊടാമോ എന്ന് പോലും ഓര്‍ത്തുപോയത്രയും അടുത്ത്. വിമാനം ലാന്‍ഡ് ചെയ്യാന്‍ പോവുകയാണെന്ന് ആദ്യം കരുതിയത്..എന്നാല്‍..' പറഞ്ഞു നിര്‍ത്തുമ്പോള്‍ 274 മനുഷ്യര്‍ കത്തിയമര്‍ന്ന ഒരു വിമാന ദുരന്തത്തിന്റെ നേര്‍കാഴ്ചക്കാരനായ ആ 17കാരന് നടുക്കം മാറുന്നില്ല. ഏത് കാഴ്ചകളും ആദ്യം മൊബൈലില്‍ പകര്‍ത്തുന്ന പുതുതലമുറക്കാരനാണ് അവനും. ആര്യന്‍ അസാരി എന്ന 12ാം ക്ലാസ് വിദ്യാര്‍ഥി.
പിതാവിന്റെ പുതിയ താമസസ്ഥലത്ത് എത്തിയതായിരുന്നു അവന്‍. അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വെറും രണ്ട് കിലോമീറ്റര്‍ അകലെയുള്ള ജനസാന്ദ്രതയുള്ള പ്രദേശമായ സരസ്വതി നഗറില്‍. വിമാനം പറന്നുയരുന്നത് കാണാനുള്ള കൗതുകത്തിനാണ് ടെറസില്‍ കയറിയത്. എന്നാല്‍ സമീപകാല ചരിത്രത്തിലെ ഇന്ത്യയിലെ ഏറ്റവും മോശമായ വ്യോമയാന ദുരന്തങ്ങളിലൊന്നിന് ആ കൗമാരക്കാരന്‍ അറിയാതെ തന്നെ ദൃക്സാക്ഷിയായി.
വളരെ അടുത്ത് നിന്ന് ഒരു വിമാനം കണ്ടതിന്റെ ആവേശത്തിലായിരുന്നു അവന്‍. വേഗം തന്റെ ഫോണ്‍ പുറത്തെടുത്ത് ആ കാഴ്ച പകര്‍ത്താന്‍ തുടങ്ങി. സ്വന്തം ഗ്രാമത്തിലുള്ള തന്റെ സുഹൃത്തുക്കള്‍ക്ക് കാണിച്ചുകൊടുക്കാനായിരുന്നു അത്. എന്നാല്‍ അവന്‍ കണ്ടത് മറ്റൊരു കാഴ്ചയായിരുന്നു. പറന്നുയര്‍ന്നു...താഴ്ചയിലേക്ക്..അടുത്ത നിമിഷം നിമിഷം തീഗോളം. ആരവത്തോടെ പറന്നുയര്‍ന്ന ആ വിമാനം കനത്ത തീയും പുകയുമായി മാറുന്നത് തന്റെ കാമറക്കണ്ണിലൂടെ അവന്‍ കണ്ടു. ഒരുപക്ഷേ അവനായിരിക്കും ആ കാഴ്ച നേരിട്ടു കണ്ട ആദ്യവ്യക്തിയും.
'ഇനി എനിക്ക് ഒരിക്കലും വിമാനത്തില്‍ കയറാന്‍ കഴിയില്ല' ഭീതിയൊഴിയാതെ ആ പതിനേവുകാരന്‍ പറയുന്നു.
' ഉച്ചക്ക് 12.30ന് ഒക്കെയാണ് ഞാന്‍ എന്റെ പിതാവിന്റെ വീട്ടില്‍ എത്തിയത്. പലപ്പോഴും വിമാനങ്ങള്‍ കടന്നുപോകാറുണ്ടെന്ന് പിതാവ് പറഞ്ഞു. അത് കേട്ട് ഞാന്‍ കൗതുക്കകാഴ്ച കാണാനായി ടെറസിലേക്ക് കയറി. അപ്പോഴാണ് എയര്‍ ഇന്ത്യ വിമാനം AI171ടേക്ഓഫ് ചെയ്തത്. എനിക്ക് അല്‍ഭുതം തോന്നി, അസാധാരണമായി താഴ്ന്ന് പറക്കുകയായിരുന്നു ആ വിമാനം. ഞാന്‍ ഇതുവരെ അത്രയും താഴ്ന്ന് വിമാനം പറക്കുന്നത് കണ്ടിട്ടില്ല്. അതിനാല്‍ അത് മൊബൈലില്‍ പകര്‍ത്തി തുടങ്ങി. ഞാന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും അടുത്തായിരുന്നു അത്. ആദ്യം, വിമാനത്താവളത്തിന്റെ അങ്ങേയറ്റത്ത് ലാന്‍ഡ് ചെയ്യാന്‍ തയ്യാറെടുക്കുകയാണെന്ന് ഞാന്‍ കരുതി. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍, അത് തകര്‍ന്നുവീണ് എന്റെ തൊട്ടുമുന്നില്‍ തീജ്വാലകളായി പൊട്ടിത്തെറിച്ചു. മുഴുവന്‍ രംഗവും ഭയാനകമായിരുന്നു, ''അവന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ആര്യന്റെ നടുക്കം ഇപ്പോഴും വിട്ടു മാറിയിട്ടില്ല. ദൃശ്യങ്ങളെ കുറിച്ച് പറയുമ്പോള്‍ അവന്റെ ശബ്ദം ഇടറുന്നുണ്ട്. അഹമ്മദാബാദ് വിമാന അപകടത്തിലെ അന്വേഷണത്തില്‍ നിര്‍ണായക തെളിവായി മാറുകയാണ് ആര്യന്‍ അസാരി പകര്‍ത്തിയ വിമാനം തകരുന്ന വീഡിയോ ദൃശ്യം.
കഴിഞ്ഞ ദിവസം ആര്യന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴി നല്‍കിയിരുന്നു.അതേസമയം വലിയ മാനസിക പിരിമുറുക്കത്തിലൂടെയാണ് കുട്ടി പോകുന്നത് എന്ന് അയല്‍വാസികള്‍ പറയുന്നു.മാധ്യമങ്ങളുടെയും മറ്റും വലിയ നിര തന്നെ അവന്റെ വീടിന് മുന്നിലുണ്ട്. ഇത് കാരണം സ്വന്തം വീട്ടില്‍ പോലും സമാധാനമായി പോകാന്‍ പറ്റാത്ത അവസ്ഥയാണ് ഇപ്പോള്‍ ആര്യന്.
ജൂണ്‍ 12-ന് ഉച്ചയ്ക്കാണ് അഹമ്മദാബാദിലെ മേഘാനി നഗറിനടുത്തുള്ള ജനവാസ മേഖലയില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണത്.
അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം വിമാനത്താവളത്തിന് സമീപത്തുള്ള ബിജെ മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് വിമാനം തകര്‍ന്ന് വീഴുകയായിരുന്നു. 625 അടി ഉയരത്തിലെത്തിയ വിമാനത്തില്‍ നിന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്ക് അപായ സന്ദേശം ലഭിച്ചിരുന്നു. വിമാനവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സിഗ്‌നല്‍ ലഭിച്ചില്ല. പിന്നാലെ തകര്‍ന്നു വീഴുകയായിരുന്നു.
വിമാനത്തിലുള്ള ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. 11 A സീറ്റിലിരുന്ന വിശ്വാസ് കുമാര്‍ രമേശ് എമര്‍ജന്‍സി എക്‌സിറ്റ് വഴി രക്ഷപ്പെടുകയായിരുന്നു. 169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്‍, ഏഴ് പോര്‍ച്ചുഗീസുകാര്‍, ഒരു കനേഡിയന്‍ പൗരന്‍ എന്നിവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഗുജറാത്ത് മുന്‍മുഖ്യമന്ത്രി വിജയ് രൂപാണിയും അപകടത്തില്‍ കൊല്ലപ്പെട്ടു. 86 മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞത്. 38 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ സം സംസ്‌കാരം വൈകിട്ട് ആറ് മണിക്ക് രാജ്‌കോട്ടില്‍ നടക്കും.
A 17-year-old student, Aryan Asari, witnessed one of India’s worst aviation disasters near Ahmedabad airport. The teen, who initially mistook the plane for a landing aircraft, was left shocked as it crashed and burst into flames, killing 274 people.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബീഹാർ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ കാർഡും ഉപയോഗിക്കാം; തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയിൽ
National
• 15 hours ago
കോഴിക്കോട് ഓമശ്ശേരി-തിരുവമ്പാടി പാതയിൽ ബസും ട്രൈലർ ലോറിയും കൂട്ടിയിടിച്ച് അപകടം; 14 പേർക്ക് പരുക്ക്
Kerala
• 15 hours ago
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്നും നാളെയും മഴയില്ല, ശക്തമായ മഴ ശനിയാഴ്ച മുതൽ
Kerala
• 16 hours ago
തോൽവിയോടെ ഇതിഹാസം റയലിൽ നിന്നും പടിയിറങ്ങി; ഇനി കളികൾ പുതിയ ക്ലബ്ബിനൊപ്പം
Football
• 16 hours ago
സന്ദർശകർക്കായി ആറ് സ്ഥിരം ഗാലറികളും ഒരു താൽക്കാലിക ഗാലറിയും; സായിദ് നാഷണൽ മ്യൂസിയം 2025 ഡിസംബറിൽ തുറക്കും
uae
• 16 hours ago
ലോകക്രിക്കറ്റിലേക്ക് പുതിയൊരു ടീം; ഫുട്ബോളിന്റെ നാട്ടുകാർ ക്രിക്കറ്റ് ലോകകപ്പ് കളിക്കാനൊരുങ്ങുന്നു
Cricket
• 17 hours ago
മധ്യപ്രദേശില്‍ 27 കോടി രൂപയുടെ അരി നശിപ്പിച്ചു; റേഷന്‍ കട വഴി വിതരണം ചെയ്യാനെത്തിയ അരിയിലാണ് ദുര്‍ഗന്ധം
Kerala
• 17 hours ago
ജൂലൈയിലെ ആദ്യ പൗർണമി; യുഎഇയിൽ ഇന്ന് ബക്ക് മൂൺ ദൃശ്യമാകും
uae
• 17 hours ago
ബാഴ്സക്കൊപ്പവും പിഎസ്ജിക്കൊപ്പവും റയലിനെ തകർത്തു; ഇതാ ചരിത്രത്തിലെ റയലിന്റെ അന്തകൻ
Football
• 17 hours ago
എല്ലാ കപ്പലുകളിലും ഹൾ ഐഡന്റിഫിക്കേഷൻ നമ്പർ വേണം, 'ശരിയായി' പ്രദർശിപ്പിക്കുകയും വേണം; പുതിയ നിയമവുമായി ദുബൈ
uae
• 17 hours ago
വിഎസിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്
Kerala
• 19 hours ago
കർണാടകയിൽ വിവാഹാഭ്യർത്ഥന നിരസിച്ച വൈരാഗ്യത്തിൽ 18 കാരിക്ക് നേരെ ആസിഡ് ആക്രമണം; ശേഷം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച് പ്രതി
latest
• 19 hours ago
2022ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കൃത്രിമം കാണിച്ചെന്ന് അഖിലേഷ് യാദവ്; 18,000 വോട്ടര്‍മാരുടെ പേരുകളാണ് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തത്
National
• 19 hours ago
ചാലക്കുടി പുഴയിലേക്കു നാട്ടുകാര്‍ നോക്കിനില്‍ക്കേ ചാടിയ ചിത്രകാരന്റെ മൃതദേഹം കണ്ടെടുത്തു
Kerala
• 19 hours ago
കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തി
Kerala
• 20 hours ago.jpeg?w=200&q=75)
യുഎഇ ഗോള്‍ഡന്‍ വിസയുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്ത; ഉത്തരവാദിത്തം ഏറ്റെടുത്ത് റയാദ് ഗ്രൂപ്പ്
uae
• 20 hours ago
നെഹ്റു കുടുംബത്തെ വിമര്‍ശിച്ച് തരൂരിന്റെ ലേഖനം; 'സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യത്ത് കൊടും ക്രൂരതകളെന്നും പൗരാവകാശങ്ങള്‍ റദ്ദാക്കിയത് സുപ്രീംകോടതി പോലും ശരിവച്ചു'
Kerala
• 20 hours ago
മസ്കത്തില് ഇലക്ട്രിക് ബസില്‍ സൗജന്യയാത്ര; ഓഫര്‍ ഇന്നു മുതല്‍ മൂന്നു ദിവസത്തേക്ക്
oman
• 21 hours ago
രണ്ട് മാസത്തിനുള്ളില്‍ 6,300 പ്രവാസികളെ നാടുകടത്തി കുവൈത്ത്
Kuwait
• 19 hours ago
അകത്ത് എഐഎസ്എഫ്, പുറത്ത് ഡിവൈഎഫ്ഐ; യുദ്ധാന്തരീക്ഷത്തിൽ കേരളാ സർവകാലാശാല; ജലപീരങ്കി ഉപയോഗിച്ച് പൊലിസ്
Kerala
• 19 hours ago
ഗാര്‍ഹിക തൊഴിലാളികള്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റ് നിയമം ബാധകമല്ലെന്ന് കുവൈത്ത് മാന്‍പവര്‍ അതോറിറ്റി
Kuwait
• 19 hours ago