HOME
DETAILS

അബൂദബിയില്‍ കനത്ത മൂടല്‍മഞ്ഞ്; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ് | UAE Weather Updates

  
Shaheer
June 17 2025 | 12:06 PM

Heavy Fog Blankets Abu Dhabi Meteorological Department Issues Safety Alert

അബൂദബി: യുഎഇയില്‍ കാലാവസ്ഥാ മാറ്റത്തിന് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വേനല്‍ തുടരുന്നുണ്ടെങ്കിലും, അബൂദബിയുള്‍പ്പെടെ യുഎഇയിലെ പല പ്രദേശങ്ങളിലും ഇന്ന് രാവിലെ കനത്ത മൂടല്‍മഞ്ഞ് രൂപപ്പെട്ടു. ഇതിനെത്തുടര്‍ന്ന് കാലാവസ്ഥാ കേന്ദ്രം റെഡ്, യെല്ലോ അലേര്‍ട്ടുകള്‍ പുറപ്പെടുവിച്ചു.

മൂടല്‍മഞ്ഞ് മൂലം ചില പ്രദേശങ്ങളില്‍ ദൃശ്യപരത ഗണ്യമായി കുറയുമെന്നും നാളെ രാവിലെയോടെ മൂടല്‍ മഞ്ഞ് കുറഞ്ഞേക്കുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കി. അല്‍ ദഫ്‌റ മേഖലയിലെ അല്‍ റുവൈസ്, ഗയാത്തി റോഡ്, ബു ഹംറ, ഔതൈദ്, ബു ഹസ, ഹമീം, അബൂദബിയിലെ അല്‍ വത്ബ, അല്‍ ഐന്‍, അബൂദബി റോഡ്, അല്‍ അജ്ബാന്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടത്.

ഈ സാഹചര്യത്തില്‍ വാഹനമോടിക്കുന്നവര്‍ വേഗത കുറയ്ക്കണമെന്നും ജാഗ്രത പാലിക്കണമെന്നും അബൂദബി പൊലിസ് അറിയിച്ചു. ഇലക്ട്രോണിക് ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിച്ച വേഗപരിധി കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശിച്ചു.

അതേസമയം, യുഎഇയുടെ ഉള്‍പ്രദേശങ്ങളില്‍ താപനില 44 മുതല്‍ 48°C വരെയും, തീരപ്രദേശങ്ങളിലും ദ്വീപുകളിലും 40 മുതല്‍ 45°C വരെയും, പര്‍വതപ്രദേശങ്ങളില്‍ 35 മുതല്‍ 40°C വരെയും ഉയരാന്‍ സാധ്യതയുണ്ട്. വരും ദിവസങ്ങളില്‍ പകല്‍ താപനില ഉയരുകയും പുലര്‍ച്ചെ മൂടല്‍മഞ്ഞ് രൂപപ്പെടുകയും ചെയ്യുമെന്നും നേരിയതോ മിതമായതോ ആയ കാറ്റിനൊപ്പം പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയുടെ റിപ്പോര്‍ട്ട് പ്രകാരം, അല്‍ ഐനിലെ സ്വെയ്ഹാനില്‍ താപനില 50.1°Cല്‍ എത്തി. ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില അല്‍ ദഫ്‌റ മേഖലയിലെ ബറാക്ക 2ലെ 21.8°C ആണ്.

Dense fog disrupts visibility across Abu Dhabi as the Meteorological Department issues an alert. Drivers are urged to exercise caution due to low visibility and changing weather conditions.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈനില്‍ എത്തിയത് വലിയ പ്രതീക്ഷയോടെ, രേഖകളില്ലാതെ 13 വര്‍ഷത്തെ ദുരിതം; ഒടുവില്‍ അഷ്‌റഫും കുടുംബവും നാടണഞ്ഞു

bahrain
  •  a day ago
No Image

ദുബൈയിലെ പ്രവാസി യാത്രക്കാര്‍ അറിയാന്‍: കിങ് സല്‍മാന്‍ സ്ട്രീറ്റ് ഇന്റര്‍സെക്ഷനിലെ താല്‍ക്കാലിക വഴിതിരിച്ചുവിടല്‍ ഇന്നുമുതല്‍

uae
  •  a day ago
No Image

ബി.ജെ.പിയിൽ ചേരിപ്പോര് രൂക്ഷം; അമിത്ഷായുടെ പരിപാടികളില്‍ പങ്കെടുക്കാതെ സുരേഷ് ഗോപി

Kerala
  •  a day ago
No Image

'വനംവകുപ്പിന്റെ പ്രവര്‍ത്തനം പോരാ'; കേരളാ കോണ്‍ഗ്രസ്-എ.കെ ശശീന്ദ്രൻ പോര് മുറുകുന്നു

Kerala
  •  a day ago
No Image

ഫറോക്കില്‍ വീട്ടുമുറ്റത്ത് മൃതദേഹം; രണ്ട് ദിവസത്തിലേറെ പഴക്കമെന്ന് സൂചന

Kerala
  •  a day ago
No Image

ടെലഗ്രാം അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാൻ സ്ലീപ്പർ സെല്ലുകൾ; ഹാക്കര്‍മാര്‍ നുഴഞ്ഞുകയറുന്നു

Kerala
  •  a day ago
No Image

ഷാര്‍ജയില്‍ യുവതി കുഞ്ഞുമായി ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവിനെ നാട്ടിലെത്തിക്കണമെന്ന് യുവതിയുടെ കുടുംബം

Kerala
  •  a day ago
No Image

സ്‌കൂള്‍ ഉച്ചഭക്ഷണ മെനു പരിഷ്‌കരിച്ചു; രുചികരമായി ഭക്ഷണം തയാറാക്കാന്‍ പാചക തൊഴിലാളികളെ പഠിപ്പിക്കും

Kerala
  •  a day ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: നിര്‍ദേശത്തോട് വിയോജിച്ച് നാല് മുന്‍ ചീഫ് ജസ്റ്റിസുമാര്‍; ചൂണ്ടിക്കാട്ടിയത് സുപ്രധാന പോയിന്റുകള്‍ | On One Nation, One Election

National
  •  a day ago
No Image

വീണ്ടും നിപ മരണം; മരിച്ച പാലക്കാട് സ്വദേശിക്ക് രോഗബാധ സ്ഥിരീകരിച്ചു

Kerala
  •  a day ago


No Image

അമ്മയെയും, ആണ്‍ സുഹൃത്തിനെയും വീട്ടില്‍ വെച്ച് കണ്ടു; അച്ഛനോട് പറയുമെന്ന് പറഞ്ഞ പതിനൊന്നുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു; പ്രതികള്‍ക്ക് കഠിന തടവ്

Kerala
  •  a day ago
No Image

കൊച്ചിയിൽ ബ്രസീൽ ദമ്പതിമാർ ലഹരി​ മരുന്ന് വിഴുങ്ങിയ സംഭവം; 70 കൊക്കെയ്ൻ ഗുളികകൾ പുറത്തെടുത്തു; 30-ലധികം ഇനിയും ശരീരത്തിൽ

Kerala
  •  a day ago
No Image

എയര്‍ ഇന്ത്യ അപകടം; പ്രാഥമിക റിപ്പോര്‍ട്ട് തള്ളി പൈലറ്റ് അസോസിയേഷന്‍; പിഴവ് പൈലറ്റിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമെന്ന് ആരോപണം

National
  •  a day ago
No Image

കേരള സർവകലാശാലയിലെ പോര് അവസാനിക്കുമോ? വി.സിയുടെ ഫയൽ നിയന്ത്രണ നീക്കത്തിന് തിരിച്ചടി; ഭരണ പ്രതിസന്ധിയിൽ താളംതെറ്റി പ്രവർത്തനങ്ങൾ  

Kerala
  •  a day ago