HOME
DETAILS

മഴ കനക്കുന്നു; നദികളില്‍ ജലനിരപ്പ് ഉയരും, പ്രളയ സാധ്യതാ മുന്നറിയിപ്പ് 

  
Web Desk
June 17 2025 | 07:06 AM

heavy rain news123

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തില്‍ ഇന്നും അതിശക്തമായ മഴ തുടരും എന്ന് മുന്നറിയിപ്പ്. അതേസമയം, ഇന്ന് ഒരു ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ്.  തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അതിശക്തമായ മഴ കണക്കിലെടുത്ത് കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 


ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും; മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

തുടര്‍ച്ചയായി മഴ ലഭിച്ചതിനാല്‍ തന്നെ കാലവര്‍ഷത്തിലെ മഴക്കുറവ് 9 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഈ കലയളവില്‍ 320.3 mm മഴയാണ് ലഭിക്കേണ്ടത് എന്നാല്‍ 290 mm മഴച്ചു. വരും ദിവസങ്ങളിലും മഴ തുടരുന്നതിനാല്‍ ഈ മഴക്കുറവ് പരിഹരിക്കപ്പെടുമെന്നും കാലാവസ്ഥ വിദഗ്ധര്‍ വ്യക്തമാക്കുന്നു.

മധ്യ വടക്കന്‍ ജില്ലകളിലാണ് മഴ കൂടുതല്‍ ശക്തി പ്രാപിക്കുന്നത്. നദികളില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. പ്രളയ സാധ്യതാ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. 


പ്രളയ സാധ്യത മുന്നറിയിപ്പ് 
അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പും (IDRB), കേന്ദ്ര ജല കമ്മീഷനും (CWC) താഴെ പറയുന്ന നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കുക 
ഓറഞ്ച് അലര്‍ട്ട്
കാസറഗോഡ് : ഉപ്പള (ഉപ്പള സ്റ്റേഷന്‍), നീലേശ്വരം (ചായ്യോം റിവര്‍ സ്റ്റേഷന്‍), മൊഗ്രാല്‍ (മധുര്‍ സ്റ്റേഷന്‍)
കോഴിക്കോട് : കോരപ്പുഴ (കുന്നമംഗലം സ്റ്റേഷന്‍)
പത്തനംതിട്ട :  മണിമല (തോണ്ടറ സ്റ്റേഷന്‍) 
മഞ്ഞ അലര്‍ട്ട്
തിരുവനന്തപുരം : കരമന (വെള്ളൈകടവ് സ്റ്റേഷന്‍-CWC)
കൊല്ലം : പള്ളിക്കല്‍ (ആനയടി സ്റ്റേഷന്‍)
പത്തനംതിട്ട : അച്ചന്‍കോവില്‍ (കല്ലേലി & കോന്നി GD സ്റ്റേഷന്‍), മണിമല (കല്ലൂപ്പാറ സ്റ്റേഷന്‍-CWC)
തൃശൂര്‍ : കരുവന്നൂര്‍  (കുറുമാലി & കരുവന്നൂര്‍ സ്റ്റേഷന്‍), കീച്ചേരി (ആലൂര്‍ സ്റ്റേഷന്‍ -CWC)
പാലക്കാട് : ഭവാനി (കോട്ടത്തറ സ്റ്റേഷന്‍ CWC) 
കോഴിക്കോട് : കോരപ്പുഴ (കൊള്ളിക്കല്‍ സ്റ്റേഷന്‍)
കണ്ണൂര്‍ : പെരുമ്പ (കൈതപ്രം റിവര്‍ സ്റ്റേഷന്‍), കവ്വായി (വെല്ലൂര്‍ റിവര്‍ സ്റ്റേഷന്‍)
കാസറഗോഡ് : കാര്യങ്കോട് (ഭീമനടി സ്റ്റേഷന്‍)
യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. 
അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം.   

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

13ാം വയസിൽ അടിച്ചെടുത്തത് ട്രിപ്പിൾ സെഞ്ച്വറി; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വൈഭവിന്റെ കൂട്ടുകാരൻ

Cricket
  •  9 hours ago
No Image

തിരുവനന്തപുരം വിമാനത്താവളത്തിൽ ബോംബ് ഭീഷണി; സന്ദേശമെത്തിയത് ഇമെയിൽ വഴി; സുരക്ഷ ശക്തമാക്കി

Kerala
  •  9 hours ago
No Image

ഒമാന്‍ ഉള്‍ക്കടലില്‍ കപ്പലുകൾ കൂട്ടിയിടിച്ച് അപകടം; 24 പേരെ രക്ഷപ്പെടുത്തി യുഎഇ 

uae
  •  9 hours ago
No Image

യുഎഇയുടെ എണ്ണ ഇതര വിദേശ വ്യാപാരത്തിൽ വൻ വളർച്ച; രണ്ട് വർഷം കൊണ്ട് 4 ട്രില്യൺ ദിർഹമാകുമെന്ന് ദുബൈ ഭരണാധികാരി

uae
  •  9 hours ago
No Image

നിരോധിത ബെറ്റിങ് ആപ്പുകളുടെ പ്രൊമോഷൻ; മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ ചോദ്യം ചെയ്ത് ഇഡി

National
  •  9 hours ago
No Image

തെഹ്‌റാന്‍ ഒഴിയാന്‍ നിര്‍ദ്ദേശം,ജി-7 ഉച്ചകോടി വെട്ടിച്ചുരുക്കി മടക്കം; യുദ്ധക്കളത്തിലിറങ്ങുമോ ട്രംപ് 

International
  •  9 hours ago
No Image

അധ്യാപികയുടെ കാർ സ്‌കൂൾ ഗ്രൗണ്ടിൽ വെച്ച് വിദ്യാർഥിനിയെ ഇടിച്ചു; പ്രതിഷേധവുമായി വിദ്യാർഥികൾ

Kerala
  •  10 hours ago
No Image

യുഎഇ പ്രസിഡന്റും പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തി; സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്തു

uae
  •  10 hours ago
No Image

ഇറാനിലും ഇസ്‌റാഈലിലുമുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നീക്കം; കരമാർഗം അയൽരാജ്യങ്ങളിലേക്ക് എത്തിക്കും, ആശങ്കയിൽ വിദ്യാർഥികൾ 

National
  •  10 hours ago
No Image

ഞാൻ കൊടുത്ത ബാറ്റ് കൊണ്ടാണ് അവൻ മികച്ച പ്രകടനം നടത്തിയത്: സഞ്ജു സാംസൺ

Cricket
  •  10 hours ago