HOME
DETAILS

മലയോര മേഖലയില്‍ പ്ലാസ്റ്റിക് കുപ്പികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഹൈക്കോടതി

  
Shaheer
June 17 2025 | 12:06 PM

High Court Bans Plastic Bottles in Hilly Areas to Protect Environment

കൊച്ചി: മലയോര വിനോദസഞ്ചാര മേഖലകളില്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ ഉപയോഗവും വില്‍പ്പനയും നിരോധിച്ച് കേരള ഹൈക്കോടതി ഉത്തരവിട്ടു. പുനരുപയോഗ സാധ്യതയില്ലാത്ത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍, രണ്ട് ലിറ്ററില്‍ താഴെയുള്ള ശീതളപാനീയ കുപ്പികള്‍, അഞ്ച് ലിറ്ററില്‍ താഴെയുള്ള വെള്ളക്കുപ്പികള്‍ എന്നിവയുടെ ഉപയോഗം വിലക്കി. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഭക്ഷണപാത്രങ്ങള്‍, പ്ലേറ്റുകള്‍, കപ്പുകള്‍, സ്‌ട്രോകള്‍, കവറുകള്‍, ബേക്കറി ബോക്‌സുകള്‍ തുടങ്ങിയവയും നിരോധിച്ചു.

ഹൈക്കോടതി ഉത്തരവ് സര്‍ക്കാര്‍ കര്‍ശനമായി നടപ്പാക്കണമെന്ന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. ചീഫ് സെക്രട്ടറിയും തദ്ദേശസ്വയംഭരണ സെക്രട്ടറിയും നിരോധനത്തിന്റെ ഏകോപനം ഉറപ്പാക്കണം. കുടിവെള്ള ലഭ്യതയ്ക്കായി കിയോസ്‌കുകള്‍ സ്ഥാപിക്കണമെന്നും, സ്റ്റീല്‍, കോപ്പര്‍ ഗ്ലാസുകള്‍ ഉപയോഗിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ജലാശയങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യം ഉപേക്ഷിക്കുന്നത് തടയാന്‍ തദ്ദേശസ്ഥാപനങ്ങള്‍ നടപടിയെടുക്കണം. പ്ലാസ്റ്റിക്കിന് പകരം ബദല്‍ സൗകര്യങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

മാര്‍ഗനിര്‍ദേശങ്ങള്‍ ഗാന്ധിജയന്തി ദിനം മുതല്‍ പ്രാബല്യത്തില്‍ വരും. കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ പരിപാടികളിലും പ്ലാസ്റ്റിക് ഉപയോഗം വിലക്കി. പരിസ്ഥിതി സംരക്ഷണം എല്ലാവരുടെയും ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും കോടതി വ്യക്തമാക്കി.

റെയില്‍വേയ്‌ക്കെതിരെ ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചു. വന്ദേഭാരത് ട്രെയിനില്‍ വില്‍ക്കുന്ന വെള്ളക്കുപ്പികള്‍ തിരുവനന്തപുരത്ത് വേളിയില്‍ ഉപേക്ഷിക്കപ്പെട്ട് കായലില്‍ മാലിന്യമായതായി കോടതി നിരീക്ഷിച്ചു. ദൃശ്യങ്ങള്‍ പരിശോധിച്ചാണ് കോടതി വിമര്‍ശനം ഉയര്‍ത്തിയത്.

In a significant move for environmental protection, the High Court has imposed a ban on the use and sale of plastic bottles in hilly regions, aiming to curb pollution and preserve fragile ecosystems.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആചാരങ്ങള്‍ക്ക് വിരുദ്ധമായി ജാതി മാറി വിവാഹം ചെയ്തു; ഒഡിഷയില്‍ യുവ ദമ്പതികളെ നുകത്തില്‍ കെട്ടി വയലിലൂടെ വലിച്ചിഴച്ചു

National
  •  2 days ago
No Image

കീം പഴയ ഫോർമുലയിൽ പ്രവേശന നടപടികൾ പുനരാരംഭിച്ചു; ജൂലൈ 16 വരെ അപേക്ഷിക്കാം

Kerala
  •  2 days ago
No Image

ബസിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ചു വീണു എന്നിട്ടും നിർത്താതെ ബസ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Kerala
  •  2 days ago
No Image

ഇടുക്കിയിലെ മൂന്ന് പഞ്ചായത്തുകളിൽ നാളെ ഹർത്താൽ; ദേശീയപാത നിർമാണ നിരോധനത്തിനെതിരെ യുഡിഎഫും എൽഡിഎഫും പ്രതിഷേധം

Kerala
  •  2 days ago
No Image

ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർ ജാഗ്രത പാലിക്കുക: ചിലപ്പോൾ ട്രംപ് നിങ്ങളെ ആഫ്രിക്കയിലേക്ക് നാടുകടത്തിയേക്കാം

International
  •  2 days ago
No Image

ഗുരുപൂർണിമ ആഘോഷത്തിൽ കാസർകോട് സ്കൂളിൽ വിവാദം; കുട്ടികളെ കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ചു

Kerala
  •  2 days ago
No Image

ഡൽഹിയിൽ തുടർച്ചയായ രണ്ടാം ദിവസവും ഭൂചലനം  

National
  •  2 days ago
No Image

ഗസ്സയിലെ ഖബര്‍സ്ഥാനുകള്‍ ഇടിച്ച് നിരത്തി ഇസ്‌റാഈല്‍; മൃതദേഹാവശിഷ്ടങ്ങള്‍ മോഷ്ടിച്ചുകൊണ്ടുപോയി

International
  •  2 days ago
No Image

മുരളീധരൻ പക്ഷത്തെ വെട്ടി ബിജെപി കേരള ഭാരവാഹികളെ പ്രഖ്യാപിച്ചു; ഷോൺ ജോർജും ശ്രീലേഖയും നേതൃനിരയിൽ

Kerala
  •  2 days ago
No Image

ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ 91 മരണം; വടക്കേ ഇന്ത്യയിൽ രക്ഷാപ്രവർത്തനം ശക്തമാക്കി സൈന്യം

National
  •  3 days ago