HOME
DETAILS

ഇസ്‌റാഈല്‍-ഇറാന്‍ സംഘര്‍ഷം: യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കുന്നത് തുടരുന്നു; ദുരിതത്തിലായി ആയിരങ്ങള്‍

  
Shaheer
June 17 2025 | 11:06 AM

Israel-Iran Conflict UAEIndia Flights Cancelled Thousands of Passengers Stranded

ദുബൈ: ഗള്‍ഫ് മേഖലയിലെ വ്യോമാതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ വ്യോമ ഇടനാഴികളില്‍ ഒന്നായ ഇന്ത്യ-യുഎഇ വിമാനസര്‍വീസുകള്‍ അവതാളത്തില്‍. യുഎഇയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ഒട്ടേറെ വിമാനങ്ങളാണ് റദ്ദാക്കുകയോ വൈകുകയോ ചെയ്തത്. ഇതോടെ ആയിരക്കണക്കിന് പ്രവാസികളും വിനോദസഞ്ചാരികളുമാണ് പ്രയാസത്തിലായത്.

മിക്കവരും രാജ്യത്ത് കുടുങ്ങിയപ്പോള്‍ മറ്റുചിലര്‍ തങ്ങളുടെ പ്ലാന്‍ മാറ്റി വീണ്ടും ടിക്കറ്റുകള്‍ ബുക്ക് ചെയ്തു. ഓരോ വര്‍ഷവും ഇന്ത്യ-യുഎഇ വ്യോമ ഇടനാഴിയിലൂടെ പത്തു ദശലക്ഷത്തിലേറെ പേരാണ് യാത്ര ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും തിരക്കേറിയ രാജ്യാന്തര ഇടനാഴികളില്‍ ഒന്നു കൂടിയാണിത്. 

ഇസ്‌റാഈല്‍-ഇറാന്‍ സംഘര്‍ഷം തുടങ്ങിയതില്‍പ്പിന്നെ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിലായ യാത്രികര്‍ യുഎഇയിലെ മലയാലി പ്രവാസികളാണ്. തിങ്കളാഴ്ച ദുബൈയില്‍ നിന്ന് കൊച്ചി, ലഖ്‌നൗ, മംഗളുരു എന്നിവിടങ്ങളിലേക്ക് പുറപ്പെടേണ്ടിയിരുന്ന ആറു വിമാനങ്ങളാണ് റദ്ദാക്കുകയോ വൈകുകയോ ചെയ്തത്. 

ഇന്നലെ വൈകീട്ട് ഇന്ത്യയിലേക്ക് തിരിക്കാന്‍ പദ്ധതിയിട്ടിരുന്ന പലര്‍ക്കും ഉച്ചയോടെ വിമാനം റദ്ദാക്കിയതായി അറിയിപ്പ് ലഭിച്ചു. 

കഴിഞ്ഞ വ്യാഴാഴ്ച ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്ന് പുറപ്പെട്ട എഐ 171 ലണ്ടന്‍ വിമാനം തകര്‍ന്നു വീണുണ്ടായ ദുരന്തവും ഇതിന് ആക്കം കൂട്ടി. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ അപകടമായിരുന്നു ഇത്. ഇതിനെ തുടര്‍ന്ന് ഡിജിസിഎ 33 ഡ്രീംലൈനര്‍ വിമാനങ്ങളും പരിശോധിക്കാന്‍ ഉത്തരവിട്ടിരുന്നു. ഇതിനെതുടര്‍ന്നുള്ള പരിശോധനകളും നിയന്ത്രണങ്ങളുമാണ് വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കാന്‍ കാരണമായത്.

ഇസ്‌റാഈല്‍-ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് വ്യോമാതിര്‍ത്തി അടച്ചത് തങ്ങളെ ബാധിച്ചതായി കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്തുന്ന ബഡ്ജറ്റ് എയര്‍ലൈനായ ഫ്‌ലദുബൈ അധികൃതര്‍ വ്യക്തമാക്കി. വ്യോമാതിര്‍ത്തി അടച്ചതിനാല്‍ വിമാനങ്ങള്‍ റദ്ദാക്കുന്നതും വഴിതിരിച്ചുവിടുന്നതും വൈകുന്നതും തുടര്‍ക്കഥയാകുന്നതായും ഫ്‌ലൈദുബൈ അധികൃതര്‍ പറഞ്ഞു.

യാത്രികര്‍ക്കുണ്ടായ പ്രയാസത്തില്‍ ഞങ്ങള്‍ ഖേദിക്കുന്നു. യാത്രക്കാര്‍ വിമാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനും flydubai.comല്‍ വിമാനത്തിന്റെ നിലവിലെ സ്ഥിതി പരിശോധിക്കാനും നിര്‍ദ്ദേശിക്കുന്നു. ഇറാന്റെ വ്യോമാതിര്‍ത്തി അടച്ചതും മസ്‌കത്തിന്റെ വ്യോമാതിര്‍ത്തി ലഭ്യമല്ലാത്തതും മൂലം ദുബൈയില്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) തിരക്ക് അനുഭവപ്പെടുന്നതായി ഇന്ത്യന്‍ വിമാനക്കമ്പനിയായ സ്‌പൈസ്‌ജെറ്റ് അറിയിച്ചു. ഇത് യുഎഇയില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള സര്‍വീസുകളെ ബാധിച്ചേക്കാമെന്നും സ്‌പൈസ്‌ജെറ്റ് വ്യക്തമാക്കി.

Ongoing Israel-Iran tensions disrupt air travel as multiple flights from the UAE to India are cancelled. Thousands of passengers remain stranded, facing uncertainty and delays.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോടതികളില്‍ എഐക്ക് നിയന്ത്രണം; മാര്‍ഗനിര്‍ദേശവുമായി ഹൈക്കോടതി

Kerala
  •  a day ago
No Image

അതുല്യയുടെ മരണത്തിന് പിന്നിൽ ഭർത്താവിന്റെ ക്രൂരത: തെളിവായി ചിത്രങ്ങളും, വീഡിയോയും; പരാതിയുമായി കുടുംബം

uae
  •  a day ago
No Image

മുഖ്യമന്ത്രി നാളെ ഗവർണറെ കാണും; കൂടിക്കാഴ്ച വൈകിട്ട് 3:30ന് രാജ്ഭവനിൽ

Kerala
  •  a day ago
No Image

കോഴിക്കോട് നാലംഗ കുടുംബത്തോട് ബാങ്കിന്റെ ക്രൂരത; ലോണ്‍ അടവ് മുടങ്ങിയതോടെ ജപ്തി; സ്‌കൂള്‍ വരാന്തയില്‍ അന്തിയുറങ്ങി കുടുംബം

Kerala
  •  a day ago
No Image

ഷാർജയിലെ ഫ്ലാറ്റിൽ മലയാളി യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; കാരണം ഭർത്താവുമായി വഴക്കിട്ടതോ?

uae
  •  a day ago
No Image

ഹിന്ദു രക്ഷാദള്‍ പ്രതിഷേധം; മെനുവില്‍ നിന്ന് ചിക്കന്‍ ഒഴിവാക്കി കെഎഫ്‌സി; 'ഇനി വെജ് മാത്രം'

National
  •  a day ago
No Image

ഇരുപതു വര്‍ഷമായി അബോധാവസ്ഥയില്‍ ചികിത്സയിൽ കഴിഞ്ഞ സഊദി രാജകുമാരൻ അല്‍വലീദ് ബിൻ ത്വലാൽ അന്തരിച്ചു

Saudi-arabia
  •  a day ago
No Image

ട്രെയിന്‍ ടിക്കറ്റ് എടുക്കുന്നതിനെ ചൊല്ലി തര്‍ക്കം; സിആര്‍പിഎഫ് ജവാനെ ക്രൂരമായി ആക്രമിച്ച് കാവഡ് യാത്രികര്‍; വീഡിയോ

National
  •  a day ago
No Image

'ജെഎസ്കെ' വിവാദത്തിൽ കേന്ദ്രമന്ത്രിയെന്ന നിലയിൽ ഇടപെട്ടിട്ടില്ലെന്ന് സുരേഷ് ഗോപി

Kerala
  •  a day ago
No Image

രാമപുരത്ത് സ്വർണക്കട ഉടമയെ കടയ്ക്കുള്ളിൽ കയറി പെട്രോൾ ഒഴിച്ച് തീകൊളുത്തി; ശേഷം പൊലിസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി പ്രതി

Kerala
  •  a day ago