
ഇസ്‌റാഈലിന് കനത്ത പ്രഹരമേല്‍പിച്ച് ഇറാന്‍ ; മൊസാദ് ആസ്ഥാനത്തിന് സമീപത്ത് മിസൈല്‍ പതിച്ചു ; നാലാമത്തെ F-35 യുദ്ധവിമാനവും വെടിവെച്ചിട്ടു

ഇസ്‌റാഈലിന് കനത്ത ആഘാതമേല്‍പിച്ച് ഇറാന്‍ പ്രത്യാക്രമണം. ഇസ്‌റാഈല്‍ ചാരസംഘടനയായ മൊസാദിന്റെ ആസ്ഥാനത്തിന് നേരേയും ആക്രമണമുണ്ടായെന്നാണ് ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. മൊസാദ് ആസ്ഥാനത്തിന് സമീപം നേരിട്ടുള്ള മിസൈല്‍ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മൊസാദിന്റെ പരിശീലന കേന്ദ്രമെന്ന് പറയുന്ന ഹെര്‍സിയയിലെ ഒരു കെട്ടിടത്തിന് രനേരേയും ആക്രമണമുണ്ടായി കെട്ടിടത്തില്‍ നിന്ന് കനത്ത പുകച്ചുരുളുകള്‍ ഉയരുന്നതിന്റെ ദൃശ്യങ്ങളും മെഹര്‍ ന്യൂസ് പുറത്തു വിട്ടിട്ടുണ്ട്. ഒരു സെന്‍സിറ്റിവ് കേന്ദ്രത്തിന് നേരെ മിസൈല്‍ ആക്രമണമുണ്ടായെന്ന് ഇസ്‌റാഈല്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇസ്‌റാഈലിന്റെ നാലാമത്തെ F-35 യുദ്ധവിമാനവും വെടിവെച്ചിട്ടതായും റിപ്പോര്‍ട്ടുണ്ട്. തബ്രീസിലാണ് വിമാനം വെടിവെച്ചിട്ടത്. കൂടാതെ തബ്രീസില്‍ തന്നെ രണ്ട് കോംപാക്ട് ഡ്രോണുകള്‍ തകര്‍ത്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ ദിനവസവും F-35 വിമാനം വെടിവെച്ചിട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
ലോക്ക്ഹീഡ് മാര്‍ട്ടിന്‍ എഫ്-35 ലൈറ്റ്നിംഗ് 2 യുദ്ധ വിമാനമാണ് വെടിവച്ചിട്ടതെന്നായിരുന്നു ഇറാന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് ഗ്ലോബല്‍ ടൈംസിന്റെ റിപ്പോര്‍ട്ട്. യു.എസിന്റെ ഏറ്റവും നൂതനവും അഞ്ചാം തലമുറയില്‍പ്പെട്ടതുമായ യുദ്ധവിമാനമെന്നാണ് ഇതിനെ കണക്കാക്കപ്പെടുന്നത്. 90 ദശലക്ഷം ഡോളറാണ് (ഏകദേശം 7 ബില്യണ്‍ രൂപ) ഇതിന്റെ വില. അതേസമയം, ഇറാന്‍ സൈന്യം ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
യുദ്ധവിമാനം ഇറാന്റെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ച ഉടന്‍ തന്നെ ഇറാന്‍ വെടിവച്ചു വീഴ്ത്തി. തുടര്‍ന്ന് പൈലറ്റിനെ പാരച്യൂട്ട് ഉപയോഗിച്ച് താഴെയിറക്കി. പൈലറ്റ് ഇറങ്ങിയ ഉടന്‍ തന്നെ ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ പിടികൂടി- ടെഹ്‌റാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
90 ദശലക്ഷം ഡോളറാണ് വെടിവച്ചിട്ടതായി പറയപ്പെടുന്ന യുഎസ് വിമാനത്തിന്റെ വില. അതായത് ഇറാന്റെ അവകാശവാദം ശരിയാണെങ്കില്‍, ഈ ആക്രമണത്തിന്റെ ആദ്യ ദിവസം തന്നെ ഇസ്റാഈലിന് 15 ബില്യണ്‍ രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് ഇറാന്‍ ഇസ്റാഈലിന് നേരെ മിസൈല്‍ ആക്രമണം നടത്തിയത്. തെല്‍അവീവ് അടക്കമുള്ള നഗരങ്ങളിലേക്ക് നിരവധി ബാലിസ്റ്റിസ് മിസൈലുകളാണ് ഇറാന്‍ തൊടുത്തുവിട്ടത്. ഇറാന്‍ ആക്രമണം തുടങ്ങിയതോടെ ആളുകളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ ഇസ്റാഈല്‍ നിര്‍ദേശം നല്‍കിയിരുന്നു.
തെല്‍ അവീവിലുള്‍പ്പെടെ പല സ്ഥലങ്ങളിലും സൈറണുകള്‍ മുഴങ്ങുന്നുണ്ട്. ജറുസലേമിലും സ്‌ഫോടനങ്ങളുണ്ടായി. ഇവിടങ്ങളില്‍ ആക്രമണം ഉണ്ടാകുമെന്ന് ഇറാന്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആക്രമണങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ഇസ്‌റാഈല്‍ മാധ്യമങ്ങള്‍ പുറത്തുവിടുന്നില്ല. തങ്ങള്‍ക്കെതിരായ മിസൈല്‍ ആക്രമണങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ ഭരണകൂടത്തിന്റെ നിയന്ത്രണമുണ്ടെന്നാണ് സൂചന. അതേസമയം മിസൈലുകളെ തടയുന്നുണ്ടെന്നാണ് ഇസ്‌റാഈല്‍ സേന അവകാശപ്പെടുന്നത്.
തെല്‍ അവീവിന് സമീപത്തുള്ള ഡാന്‍ ജില്ലയില്‍ മിസൈല്‍ ആക്രമണവും തീപിടിത്തവും ഉണ്ടായതായുള്ള വിവരം ലഭിച്ചെന്ന് സ്ഥലത്തെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് വ്യക്തമാക്കി. പിന്നാലെ പ്രദേശത്ത് നിന്നും നിരവധി കോളുകള്‍ ലഭിച്ചെന്നും അവര്‍ പറയുന്നു.
ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ ഇസ്‌റാഈല്‍ കനത്ത ആക്രമണം അഴിച്ചു വിട്ടിരുന്നു. ഇറാന്‍ ദേശീയ ടെലിവിഷന്‍ ടിവിയില്‍ നടത്തിയ ആക്രമണത്തില്‍ മൂന്നു പേരാണ് കൊല്ലപ്പെട്ടത്.
Iran reportedly launches a powerful counterattack on Israel, targeting an area near Mossad's headquarters . Heavy smoke was seen rising from a suspected Mossad training facility, according to footage released by Mehr News and Israeli media.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കളക്ടർ സാറിനെ ഓടിത്തോൽപ്പിച്ചാൽ സ്കൂളിന് അവധി തരുമോ? സൽമാനോട് വാക്ക് പാലിച്ച് തൃശ്ശൂർ ജില്ലാ കളക്ടർ
Kerala
• 2 days ago
വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; കുഞ്ഞിന്റെ മൃതദേഹം യുഎഇയിൽ സംസ്കരിക്കാൻ തീരുമാനം
Kerala
• 2 days ago
വയനാട്ടിൽ കൂട്ടബലാത്സംഗം; 16-കാരിക്ക് രണ്ട് പേർ ചേർന്ന് മദ്യം നൽകി പീഡിപ്പിച്ചതായി പരാതി
Kerala
• 2 days ago
കനത്ത മഴ: അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 2 days ago
ഇനി തട്ടിപ്പ് വേണ്ട, പണികിട്ടും; മനുഷ്യ - എഐ നിർമ്മിത ഉള്ളടക്കം വേർതിരിക്കുന്ന ലോകത്തിലെ ആദ്യ സംവിധാനം അവതരിപ്പിച്ച് ദുബൈ
uae
• 2 days ago
ഉലമാ ഉമറാ കൂട്ടായ്മ സമൂഹത്തിൽ ഐക്യവും സമാധാനവും സാധ്യമാക്കും: സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ
Kerala
• 3 days ago
സാലിക്ക് വ്യാപിപ്പിക്കുന്നു: ജൂലൈ 18 മുതൽ അബൂദബിയിലെ രണ്ട് മാളുകളിൽ പെയ്ഡ് പാർക്കിംഗ് സൗകര്യം
uae
• 3 days ago
സ്വകാര്യ ബസ് സമരം ഭാഗികമായി പിന്‍വലിച്ചു; ബസ് ഓപറേറ്റേഴ്‌സ് ഫോറം പിന്‍മാറി, മറ്റ് സംഘടനകള്‍ സമരത്തിലേക്ക്
Kerala
• 3 days ago
കനത്ത മഴ: കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 3 days ago
'അമേരിക്കയുടെ ചങ്ങലയിലെ നായ'; ഇസ്രാഈലിനെതിരെ രൂക്ഷ വിമർശനവുമായി ആയത്തുല്ല ഖാംനഇ
International
• 3 days ago
ഹുബ്ബള്ളിയിൽ തെരുവ് നായ്ക്കളുടെ ആക്രമണം; പെൺകുട്ടിയെ കടിച്ചുകീറി കൊന്നു, സിസിടിവി ദൃശ്യങ്ങൾ പുറത്ത്
National
• 3 days ago
കൊല്ലത്ത് 4 വിദ്യാര്‍ഥികള്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍; കൂടുതല്‍ കുട്ടികളെ പരിശോധനക്ക് വിധേയമാക്കുമെന്ന് ആരോഗ്യ വകുപ്പ്
Kerala
• 3 days ago
യുഎഇയിൽ പനി കേസുകൾ വർധിക്കുന്നു: മുന്നറിയിപ്പ് നൽകി ഡോക്ടർമാർ
uae
• 3 days ago
വിദ്വേഷ പ്രസംഗം നടത്തിയ പി.സി ജോർജിനെതിരെ കേസെടുക്കണമെന്ന് കോടതി
Kerala
• 3 days ago
പെരുമഴ പെയ്യും; പുതുക്കിയ മഴ മുന്നറിയിപ്പ്; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ജാഗ്രത നിര്‍ദേശം
Kerala
• 3 days ago
അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കായി സ്കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ച് ഷാര്‍ജ അല്‍ ഖാസിമിയ സര്‍വകലാശാല
uae
• 3 days ago
ലൈസന്‍സ് ടെസ്റ്റ് പരിഷ്കരണം; സര്‍ക്കാരിന് തിരിച്ചടി; മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടികള്‍ ഹൈക്കോടതി റദ്ദാക്കി
Kerala
• 3 days ago
യുഎഇ ടൂറിസ്റ്റ് വിസ; ഒമാനില്‍ നിന്നുള്ള ടൂറിസ്റ്റുകളുടെ ഹോട്ടല്‍ ബുക്കിംഗ്, റിട്ടേണ്‍ ഫ്ളൈറ്റ് ടിക്കറ്റ് പരിശോധന കര്‍ശനമാക്കി
uae
• 3 days ago
എഡിജിപി എംആര്‍ അജിത്കുമാര്‍ ട്രാക്ടറില്‍ സഞ്ചരിച്ച സംഭവത്തില്‍ ട്രാക്ടര്‍ ഡ്രൈവര്‍ക്കെതിരെ കേസ്
Kerala
• 3 days ago
കുടിയേറ്റം തടഞ്ഞു, അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ യുവാവിനെ മര്‍ദ്ദിച്ചു; കൊല്ലപ്പെട്ടത് അമേരിക്കന്‍ പൗരന്; 'ഭീകര കൊലപാതക'മെന്ന് യു.എസ്, അന്വേഷണം വേണമെന്ന് ആവശ്യം
International
• 3 days ago
സ്ലീപ്പർ ബസിൽ പ്രസവിച്ച കുഞ്ഞിനെ പുറത്തേക്കെറിഞ്ഞു; 19-കാരിയും സുഹൃത്തും പിടിയിൽ
National
• 3 days ago
ഒരു ആപ്പ്, യുഎഇ മുഴുവൻ: പാർക്കിംഗ് ഫീസ് എളുപ്പമാക്കാൻ പാർക്കിൻ
uae
• 3 days ago
പിണങ്ങിപ്പോയ ഭാര്യ തിരിച്ചുവരുന്നില്ല; കാരണക്കാരിയായ അമ്മായിയമ്മയെ തലക്കടിച്ച് കൊലപ്പെടുത്തി മരുമകൻ
Kerala
• 3 days ago