HOME
DETAILS

പ്രതിഷേധങ്ങള്‍ക്കിടെ വീണ്ടും കാവിക്കൊടിയേന്തിയ ഭാരതാംബ രാജ്ഭവനില്‍

  
Ashraf
June 17 2025 | 12:06 PM

image of Bharat Mata holding a saffron flag appears again at the Raj Bhavan

തിരുവനന്തപുരം: പ്രതിഷേധങ്ങള്‍ക്കിടെ രാജ്ഭവനില്‍ വീണ്ടും കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം. രാജ്ഭവനിലെ പ്രഭാഷണ വേധിയിലാണ് സിംഹത്തിന്റെ പുറത്തിരിക്കുന്ന ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചത്. ഇടത് വിദ്യാര്‍ഥി സംഘടനകള്‍ ഉള്‍പ്പെടെ ശക്തമായ പ്രതിഷേധം നടത്തുന്നതിനിടെയാണ് ഗവര്‍ണര്‍ രേജേന്ദ്ര ആര്‍ലേക്കറുടെ നടപടി. 

അതേസമയം ഗവര്‍ണറുടെ നടപടിക്കെതിരെ പ്രതിഷേധവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി രംഗത്തെത്തി. ഗവര്‍ണര്‍ താനിരിക്കുന്ന സ്ഥാനത്തെ ബഹുമാനിക്കണമെന്നും രാജ്യത്തെ മുഴുവന്‍ കാവിവല്‍ക്കരിക്കുമ്പോള്‍ രാജ്ഭവന്‍ കാവിവല്‍ക്കരിക്കുന്നതില്‍ അതിശയോക്തിയില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. കാവിവല്‍ക്കരണത്തിനല്ല അദ്ദേഹത്തെ ഗവര്‍ണറാക്കിയതെന്ന് തിരിച്ചറിയണമെന്നും ശിവന്‍കുട്ടി പറഞ്ഞു. ആദ്യ ആഴ്ച്ചകളില്‍ അദ്ദേഹം നല്ല കുട്ടിയായിരുന്നെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു. 

നേരത്തെ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ ആര്‍എസ്എസിന്റെ കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ആര്‍എസ്എസ് കൊടിക്ക് പുഷ്പാര്‍ച്ചന നടത്തണമെന്ന് ഗവര്‍ണറുടെ വസതിയായ രാജ്ഭവന്‍ നിര്‍ദേശം നല്‍കുകയും, സര്‍ക്കാര്‍ വിസമ്മതിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് രാജ്ഭവനില്‍ നടത്താനിരുന്ന കൃഷിവകുപ്പിന്റെ പരിപാടി സെക്രട്ടറിയേറ്റിലേക്ക് മാറ്റി. 

Amid controversies, the image of Bharat Mata holding a saffron flag appears again at the Raj Bhavan. The image was displayed above a lion on the speech podium at the Raj Bhavan.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പഹല്‍ഗാം ആക്രമണത്തിന് പിന്നിലെ ദി റെസിസ്റ്റന്‍സ് ഫ്രണ്ടിനെ ആഗോള ഭീകരസംഘടനയായി പ്രഖ്യാപിച്ച് യു.എസ്

International
  •  19 hours ago
No Image

കണ്ണുരുട്ടി ട്രംപ്, മാപ്പു പറഞ്ഞ് നെതന്യാഹു;  ഗസ്സയില്‍ കാത്തലിക്കന്‍ ചര്‍ച്ചിന് നേരെ നടത്തിയ സംഭവം അബദ്ധത്തില്‍ സംഭവിച്ചതെന്ന് ഏറ്റു പറച്ചില്‍ 

International
  •  20 hours ago
No Image

വീണുടഞ്ഞു, രണ്ടുമുറി വീടിന്റെ പ്രതീക്ഷ; പോയത് നേരത്തെ വരാമെന്നു പറഞ്ഞ്, വന്നത് ചേതനയറ്റ്

Kerala
  •  21 hours ago
No Image

വാണിജ്യ, താമസ മേഖലകളിലെ ഇന്ധനത്തിന് ഇത്തിഹാദ് മാളില്‍ മൊബൈല്‍ ഇലിങ്ക് സ്റ്റേഷന്‍; സാധാരണ റീടെയില്‍ വിലയില്‍ ലഭ്യം 

uae
  •  21 hours ago
No Image

സ്‌കൂൾ സമയമാറ്റം; വേനലവധി വെട്ടിക്കുറയ്ക്കണമെന്ന നിർദേശവും കടലാസിലൊതുങ്ങി

Kerala
  •  21 hours ago
No Image

എല്ലാ പൊലിസ് സ്റ്റേഷനുകളിലും ഇനി റാഗിങ് വിരുദ്ധ സെല്ലുകൾ; ലക്ഷ്യമിടുന്നത് റാഗിങ്ങിൻ്റെ പേരിൽ നടക്കുന്ന ക്രൂരതകൾക്ക് അറുതി വരുത്തൽ  

Kerala
  •  21 hours ago
No Image

എട്ടാം ക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; അധ്യാപകര്‍ക്കെതിരെ നടപടി; പ്രധാനാധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യും

Kerala
  •  21 hours ago
No Image

കനത്ത മഴ; റെഡ് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ ഇന്ന് അവധി

Kerala
  •  a day ago
No Image

യുകെ ജനാധിപത്യ പരിഷ്കാരം: വോട്ടിംഗ് പ്രായം 16 ആയി കുറയ്ക്കാൻ പദ്ധതി

International
  •  a day ago
No Image

ഇന്ത്യയുടെ ഊർജ ആവശ്യങ്ങൾക്കാണ് മുൻഗണന; റഷ്യൻ എണ്ണ വ്യാപാരത്തിനെതിരെ നാറ്റോ മേധാവിയുടെ ഉപരോധ ഭീഷണി തള്ളി

International
  •  a day ago