HOME
DETAILS

കടലിൽ തീപിടിച്ച കപ്പലിനെതിരേ കേസെടുത്ത് പൊലിസ്; കേസ് ഒഞ്ചിയം സ്വദേശിയുടെ പരാതിയില്‍

  
Shaheer
June 18 2025 | 01:06 AM

Police Register Case Against Cargo Ship That Caught Fire at Sea

മട്ടാഞ്ചേരി (കൊച്ചി): ബേപ്പൂരിനു സമീപം അറബിക്കടലിൽ സിംഗപ്പൂർ കപ്പലിൽ തീപിടിത്തമുണ്ടായ സംഭവത്തിൽ കേസെടുത്ത് കോസ്റ്റൽ പൊലിസ്. അഗ്നിക്കിരയായ എം.വി വാൻ ഹയി 503 കപ്പലിനെതിരേയാണ് ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലിസ് കേസെടുത്തത്. കഴിഞ്ഞ ഒമ്പതിനാണ്  കപ്പലിൽ തീപിടിത്തമുണ്ടായത്. കണ്ടെയ്നനറുകൾക്ക് തീപിടിച്ചതിനെ തുടർന്ന്  കേരള തീരത്തെയാകെ ആശങ്കയിലാഴ്ത്തിയ കപ്പലിനെതിരേ സാധാരണ വകുപ്പുകൾ ചേർത്താണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

എം.വി വാൻ ഹയി 503 കപ്പൽ കമ്പനി ഉടമ, കപ്പൽ മാസ്റ്റർ, മറ്റു ജീവനക്കാർ (ക്രൂ അംഗങ്ങൾ) എന്നിവരെ  പ്രതികളാക്കിയാണ് കേസെടുത്തത്. കോഴിക്കോട് വടകര  ഒഞ്ചിയത്ത് പി.വി സുനീഷിന്റെ  പരാതിയിലാണ് കേസ്. ഇതിനിടെ തീരത്തുനിന്ന് 108 കിലോമീറ്റർ മാറി പുറംകടലിലേയ്ക്ക് നീക്കിയ കപ്പലിൽ നിന്നുള്ള ആശങ്ക ഒഴിഞ്ഞിട്ടില്ല. കടലിൽ ശക്തമായ കാറ്റും മഴയും കാരണം തീയണയ്ക്കൽ സാധ്യമായിട്ടില്ലെന്നാണ് റിപ്പോർട്ട്.

Authorities launch investigation after a cargo ship catches fire mid-sea; police register a case to determine cause and accountability.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പന്തളത്ത് വളർത്തുപൂച്ചയുടെ നഖം കൊണ്ട് ചികിത്സയിലിരിക്കേ 11കാരി മരിച്ച സംഭവം; മരണകാരണം പേവിഷബാധയല്ലെന്ന് പരിശോധനാഫലം

Kerala
  •  4 days ago
No Image

വല നശിക്കൽ തുടർക്കഥ, ലക്ഷങ്ങളുടെ നഷ്ടം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ

Kerala
  •  4 days ago
No Image

വനിതാ ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യം; സഊദിയിൽ സ്ത്രീകൾക്ക് മാത്രമായുള്ള റൈഡ് ഓപ്ഷൻ ആരംഭിക്കാൻ ഊബർ

latest
  •  4 days ago
No Image

സുഹൃത്തിന് അയച്ച കത്ത് റോഡരികിൽ മാലിന്യമായി കണ്ടെത്തി; കോഴിക്കോട് സ്വദേശിനിക്ക് കളമശ്ശേരി നഗരസഭയുടെ 5000 രൂപ പിഴ ഒടുക്കാൻ നോട്ടീസ്

Kerala
  •  5 days ago
No Image

2025 സെപ്റ്റംബർ ഒന്ന് മുതൽ വിസ് എയർ അബൂദബിയിലെ എല്ലാ വിമാനങ്ങളും നിർത്തലാക്കും; നീക്കം ചെലവ് നിയന്ത്രിക്കുന്നതിനും യൂറോപ്പിൽ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും

uae
  •  5 days ago
No Image

കാണാതായിട്ട് ആറ് ദിവസം; ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുന നദിയിൽ കണ്ടെത്തി

National
  •  5 days ago
No Image

മഹ്ബൂലയിലെ റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി; ആർക്കും പരുക്കുകളില്ല

Kuwait
  •  5 days ago
No Image

തേങ്ങ മോഷണം പെരുകുന്നു; കോഴിക്കോട് കേര കർഷകർ പ്രതിസന്ധിയിൽ, സിസിടിവി വെച്ചിട്ടും രക്ഷയില്ല

Kerala
  •  5 days ago
No Image

ട്രാഫിക് നിയമ ലംഘനം; 2,000 റിയാൽ വരെ പിഴ ഈടാക്കുമെന്ന് സഊദി

Saudi-arabia
  •  5 days ago
No Image

താത്കാലിക വി സി നിയമന വിവാദം: സർക്കാർ ഉന്നയിച്ചത് ശരിയെന്ന് തെളിഞ്ഞു; ഗവർണർക്കെതിരായ ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു

Kerala
  •  5 days ago