ബ്രിട്ടാസ് നടത്തിയത് ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള ശ്രമം; 'പി.എം ശ്രീ പാല'ത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി
കൊച്ചി: എം.പിമാരെല്ലാം സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട കാര്യങ്ങള്‍ നേടിയെടുക്കാന്‍ ബാധ്യതപ്പെട്ടവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പി.എം ശ്രീയിലെ ജോണ്‍ ബ്രിട്ടാസിന്റെ ഇടപെടല്‍ സംബന്ധിച്ച ചോദ്യത്തോടായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നാടിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനുവേണ്ടിയുള്ള ഇടപെടലാണ് ബ്രിട്ടാസ് നിര്‍വഹിച്ചത്. മറ്റേതെങ്കിലും തരത്തിലുള്ള നടപടി ബ്രിട്ടാസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാര്‍ലമെന്റ് അംഗങ്ങള്‍ കേരളത്തിന്റെ അംബാസഡര്‍മാരായി പ്രവര്‍ത്തിക്കേണ്ടവരാണ്. നാടിന്റെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് നേടിയെടുക്കാന്‍ ശ്രമിക്കേണ്ടവരാണ്. പാര്‍ലമെന്റ് അംഗങ്ങളുടെ കൂട്ടത്തില്‍ നല്ലരീതിയില്‍ തന്നെ ഇടപെടല്‍ ശേഷി ബ്രിട്ടാസ് കാണിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, കേരളത്തിന്റെ ആവശ്യങ്ങള്‍ക്കായി ഇനിയും കേന്ദ്രമന്ത്രിമാരെ കാണുമെന്നും അത് തന്റെ ചുമതലയാണെന്നും ഡോ. ജോണ്‍ ബ്രിട്ടാസ് മാധ്യമങ്ങളോട് പറഞ്ഞു. 2018ല്‍ വന്ന സമഗ്ര ശിക്ഷയുടെ തടഞ്ഞുവച്ച ഫണ്ട് കിട്ടാന്‍ വേണ്ടിയുള്ള ശ്രമങ്ങളാണ് താന്‍ നടത്തിയത്. പി.എം ശ്രീ പദ്ധതിയില്‍ ഒപ്പിടണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കേന്ദ്രവും സംസ്ഥാന സര്‍ക്കാരുമാണെന്നും അദ്ദേഹം പറഞ്ഞു.
എം.പി എന്ന നിലയില്‍ കേരളത്തിന് അര്‍ഹതപ്പെട്ട വിഹിതം കിട്ടാന്‍ താന്‍ നിരന്തരം സമ്മര്‍ദം ചെലുത്തിക്കൊണ്ടിരിക്കും. കേരളവും കേന്ദ്രവും തമ്മിലുള്ള ഒരു പാലമായി പ്രവര്‍ത്തിക്കുന്നത് തനിക്ക് ക്രെഡിറ്റ് മാത്രമാണ്. അബ്ദുല്‍ വഹാബ് എം.പി പറയാത്ത കാര്യങ്ങള്‍ ഒരു മാധ്യമം വാര്‍ത്തയായി നല്‍കിയെന്നും പെങ്ങള്‍ മരിച്ചു നാട്ടിലെത്തിയ അബ്ദുല്‍ വഹാബ് വ്യാജ വാര്‍ത്ത കണ്ട് തന്നെ വിളിച്ച് പറയാത്ത കാര്യങ്ങളാണ് നല്‍കിയതെന്ന് പറഞ്ഞുവെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. തുടര്‍ന്ന് അബ്ദുല്‍ വഹാബ് അയച്ച മെസേജ് ജോണ്‍ ബ്രിട്ടാസ് എം.പി മാധ്യമങ്ങളെ വായിച്ച് കേള്‍പ്പിക്കുകയും ചെയ്തു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് വേണ്ടി പി.എം ശ്രീ ഒപ്പുവപ്പിച്ചത് കെ.സി വേണുഗോപാലാണ്. രാജസ്ഥാനില്‍ പി.എം ശ്രീക്ക് മധ്യസ്ഥനായതും കെ.സി തന്നെ. കെ.സി വേണുഗോപാലിന്റെ സംരക്ഷണയിലാണ് ശശി തരൂര്‍ മോദിസ്തുതി നടത്തുന്നതെന്നും ബ്രിട്ടാസ് ആരോപിച്ചു.
Kerala CM Pinarayi Vijayan defends MP John Brittas, stating his PM SHRI intervention was only to secure Kerala’s rightful needs, not for any other purpose
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."