HOME
DETAILS

ഞങ്ങളുടെ വിഷമം ആരോട് പറയാൻ: പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചു; പ്രവേശനം കാത്ത് നിൽക്കുന്നത് 1,01,849 വിദ്യാർഥികൾ

  
Sabiksabil
June 19 2025 | 03:06 AM

Who Will Hear Our Plight Plus One Classes Begin Yet 101849 Students Await Admission

 

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള മുഖ്യഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകൾ പൂർത്തിയായപ്പോൾ 1,01,849 വിദ്യാർഥികൾക്ക് ഇതുവരെ പ്രവേശനം ലഭിച്ചിട്ടില്ല. ഇവർക്ക് ഇനി സപ്ലിമെന്ററി അലോട്ട്മെന്റിന് കാത്തിരിക്കുകയോ മറ്റ് കോഴ്സുകളിൽ ചേരുകയോ വേണ്ടിവരും. നിലവിൽ 3,15,986 വിദ്യാർഥികൾ പ്ലസ് വൺ പ്രവേശനം നേടിയതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ഈ വർഷം എസ്.എസ്.എൽ.സി വിജയിച്ച 4,24,583 വിദ്യാർഥികളാണ് ഉണ്ടായിരുന്നത്. മറ്റ് സിലബസുകളിൽ പത്താം ക്ലാസ് വിജയിച്ചവർ ഉൾപ്പെടെ ആകെ 4,63,686 പേർ ഉന്നതപഠനത്തിനായി അപേക്ഷിച്ചു. ഒന്നിലധികം ജില്ലകളിൽ അപേക്ഷ സമർപ്പിച്ച 45,851 പേരെ ഒഴിവാക്കിയാൽ, ഫലത്തിൽ 4,17,835 വിദ്യാർഥികളാണ് അപേക്ഷകർ. ഇതിൽ നാലിൽ മൂന്ന് ഭാഗവും ഇതുവരെ പ്രവേശനം നേടി.

മെറിറ്റ് ക്വാട്ടയിൽ 2,72,657 പേർ, സ്പോർട്സ് ക്വാട്ടയിൽ 4,517 പേർ, മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ 1,124 പേർ, കമ്മ്യൂണിറ്റി ക്വാട്ടയിൽ 16,945 പേർ, മാനേജ്മെന്റ് ക്വാട്ടയിൽ 14,701 പേർ, അൺഎയ്ഡഡ് സ്കൂളുകളിൽ 6,042 പേർ എന്നിങ്ങനെയാണ് പ്രവേശനം ലഭിച്ചവർ.

പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചു; 'വരവേൽപ്പ് 2025' ഉദ്ഘാടനം

സംസ്ഥാനത്ത് ഹയർ സെക്കൻഡറി ഒന്നാം വർഷ ക്ലാസുകൾ ആരംഭിച്ചു. തൈക്കാട് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സംസ്ഥാനതല 'വരവേൽപ്പ് 2025' പ്രവേശനോത്സവം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. അടുത്ത വർഷം ഹയർ സെക്കൻഡറി പാഠപുസ്തകങ്ങൾ പുതുക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.

'കൂടെയുണ്ട് കരുത്തേകാൻ' എന്ന പദ്ധതിയും ഇതോടൊപ്പം തുടങ്ങിയതായി മന്ത്രി അറിയിച്ചു. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും വിപുലമായ പിന്തുണ നൽകുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കൗൺസിലിംഗ് സേവനങ്ങൾ, വ്യക്തിത്വ വികസന ക്ലാസുകൾ, സൈബർ സുരക്ഷാ ബോധവത്കരണം, ജീവിത നൈപുണ്യ പരിശീലനങ്ങൾ എന്നിവ ഈ പദ്ധതിയിൽ ഉൾപ്പെടും. ചടങ്ങിൽ മന്ത്രി ജി.ആർ. അനിൽ അധ്യക്ഷനായി, ആന്റണി രാജു എം.എൽ.എ മുഖ്യാതിഥിയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂരിൽ റോഡിലെ കുഴിയിൽ വീണ്ടും ജീവൻ പൊലിഞ്ഞു; ബൈക്ക് വെട്ടിച്ച യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ

Kerala
  •  2 days ago
No Image

ചെങ്കടലിലെ കടലാക്രമണത്തില്‍ കാണാതായ മലയാളി കപ്പല്‍ ജീവനക്കാരന്‍ യെമനില്‍ നിന്ന് കുടുംബത്തെ വിളിച്ചു

Kerala
  •  2 days ago
No Image

'ഐക്യമാണ് നമ്മുടെ കരുത്തിന്റെ കാതൽ'; യൂണിയന്‍ പ്രതിജ്ഞാ ദിനത്തില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍

uae
  •  2 days ago
No Image

ശിവരാത്രി ദിനത്തിൽ കോഴിക്കറി വിളമ്പിയ വിദ്യാർത്ഥിയെ പുറത്താക്കി യൂണിവേഴ്സിറ്റി; മെസ് സെക്രട്ടറിക്ക് 5,000 രൂപ പിഴ

National
  •  2 days ago
No Image

ഉളളുലഞ്ഞ് അമ്മ സുജ നാട്ടിലെത്തി; മിഥുനെ അവസാനമായി കാണാൻ നാട്ടിലേക്ക്

Kerala
  •  2 days ago
No Image

പക: പെട്രോളൊഴിച്ചു തീ വയ്ക്കുന്നതിലേക്ക് - ക്രിസ്റ്റഫറിന്റെ നില അതീവ ഗുരുതരം

Kerala
  •  2 days ago
No Image

തുർക്കിക്ക് ഇന്ത്യൻ തിരിച്ചടി; ടൂറിസം മേഖലയിൽ വൻ സാമ്പത്തിക നഷ്ടം

International
  •  2 days ago
No Image

കൊടികുത്തി വീടുപൂട്ടി സി.പി.എം നേതാക്കൾ: കൈക്കുഞ്ഞടക്കം കുടുംബം വീടിന് പുറത്ത്, പ്രതിഷേധം

Kerala
  •  2 days ago
No Image

 പൊന്നുമോനെ ഒരുനോക്കു കാണാന്‍ അമ്മ എത്തും; മിഥുന് വിട നല്‍കാന്‍ നാടൊരുങ്ങി, സംസ്‌കാരം ഇന്ന്

Kerala
  •  2 days ago
No Image

അപകടങ്ങള്‍ തുടര്‍ക്കഥ: എങ്ങുമെത്താതെ കെഎസ്ഇബിയുടെ എബിസി ലൈന്‍ പദ്ധതി

Kerala
  •  2 days ago