HOME
DETAILS

കുവൈത്തിലെ സ്വകാര്യ മേഖലയിലെ പ്രവാസികള്‍ക്ക് വിദേശത്തേക്ക് പോകാൻ എക്‌സിറ്റ് പെര്‍മിറ്റ് എടുക്കണം: സിംപിൾ സ്റ്റെപ്പിലൂടെ പെർമിറ്റ് എടുക്കാം | Kuwait exit permit guide

  
Web Desk
June 19 2025 | 04:06 AM

Kuwait makes exit permits mandatory for expatriates to leave the country from July 1St

കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് പ്രവാസികൾക്ക് പുറത്തുപോകാൻ എക്സിറ്റ് പെർമിറ്റ് (Kuwait exit permits) നിർബന്ധമാക്കുന്നു. ജൂലൈ ഒന്ന് മുതല്‍ സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികള്‍ക്ക് കുവൈത്തില്‍നിന്ന് പുറത്തുപോകാന്‍ എക്‌സിറ്റ് പെര്‍മിറ്റ് നിര്‍ബന്ധമാണ്. പ്രവാസി തൊഴിലാളികള്‍ അവരുടെ അംഗീകൃത തൊഴിലുടമകളില്‍ നിന്ന് ആണ് എക്‌സിറ്റ് പെര്‍മിറ്റ് എടുക്കേണ്ടത്. കുവൈത്തിലെ സ്വകാര്യ മേഖലാ ജീവനക്കാര്‍ രാജ്യം വിടുന്നതിനുള്ള നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കാനും തൊഴിലുടമകളുടെയും ജീവനക്കാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്ന ന്യായമായ സന്തുലിതാവസ്ഥ കൈവരിക്കാനുമാണ് പുതിയ പരിഷ്‌കരണമെന്നു പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അറിയിച്ചു.

 

സഹല്‍ ആപ്പ് വഴി അപേക്ഷിക്കാം

പ്രവാസികൾ സഹല്‍ ആപ്പ് വഴിയാണ് എക്‌സിറ്റ് പെര്‍മിറ്റിന് അപേക്ഷിക്കേണ്ടത്. അതിന്റെ സ്റ്റെപ്പുകൾ താഴെ പറയും വിധം ആണ്.

* മൊബൈല്‍ ഫോണിൽ സഹേല്‍ ആപ് ലോഗിന്‍ ചെയ്യുക. 

* ഭാഷ തെരെഞ്ഞെടുക്കുക.

* Services (സേവനങ്ങള്‍) തെരെഞ്ഞെടുക്കുക.

* പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറുമായി ബന്ധപ്പെട്ട സര്‍വ്വീസ് വിഭാഗത്തിലേക്ക് നാവിഗേറ്റ് ചെയ്യുക.

*അതിൽ ”എക്‌സ്പാട്രിയേറ്റ് ലേബര്‍ സര്‍വീസ്” തിരഞ്ഞെടുക്കുക.

* ”exit permit issuing” എന്നതില്‍ സെലക്ട്‌ ചെയ്യുക.

* പ്രത്യക്ഷപ്പെടുന്ന എക്‌സിറ്റ് പെര്‍മിറ്റ് ഫോറം പൂരിപ്പിക്കുക. അതിൽ താഴെ പറയുന്ന വിവരങ്ങള്‍ ആണ് നൽകേണ്ടത്. 

-പൂര്‍ണ്ണമായ പേരും സിവില്‍ ഐഡിയും. 

 - തൊഴിലുടമയുടെ വിവരങ്ങള്‍.

 - പുറപ്പെടാന്‍ ഉദ്ദേശിക്കുന്ന തീയ്യതിയും തിരിച്ചുവരുന്ന തീയ്യതിയും.

പ്രൊഫൈൽ ഫില്ലിങ് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ അപേക്ഷ അവലോകനത്തിനും അംഗീകാരത്തിനുമായി നിങ്ങളുടെ തൊഴിലുടമക്ക് സന്ദേശം പോകും.

അപ്രൂവൽ ട്രാക്ക് ചെയ്യാം

സഹൽ ആപ്പിനുള്ളില്‍ തന്നെ അപേക്ഷ മോണിറ്റര്‍ ചെയ്യാൻ സംവിധാനം ഉണ്ട്. ഇതിനു നിശ്ചിത സമയപരിധിയില്‍ സ്വാഭാവികമായും തൊഴിലുടമകള്‍ മറുപടി നൽകേണ്ടതാണ്.

എങ്ങനെ ലഭിക്കും 

എക്‌സിറ്റ് പെര്‍മിറ്റ് ഡിജിറ്റല്‍ രൂപത്തിൽ ആണ് ലഭിക്കുക. എക്‌സിറ്റ് പെര്‍മിറ്റില്‍ ക്യു.ആര്‍ കോഡ് അടങ്ങിയിരിക്കും. ഇതിന്റെ പ്രിന്റൗട്ട് എടുത്ത് എയര്‍പോര്‍ട്ട് അടക്കം രാജ്യം വിടുന്ന അതിര്‍ത്തി പോസ്റ്റുകളില്‍ വെച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിക്കണം. പ്രിന്റൗട്ടിനു പകരം ഡിജിറ്റൽ രൂപത്തിൽ ഉള്ള എക്‌സിറ്റ് പെര്‍മിറ്റ് ഹാജരാക്കിയാലും മതി. 

Effective July 1, expatriate workers in Kuwait’s private sector will be required to get an exit permit from their registered employers before travelling abroad. The new rule is designed to streamline departure procedures and strike a fair balance that protects the rights of employers and employees.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന്റെ ആണവ കേന്ദ്രത്തെ തകർക്കാൻ നമ്മളുടെ ബോംബുകൾകൊണ്ട് മാത്രമേ സാധിക്കൂ; ട്രംപിനോട് റിപ്പബ്ലിക്കൻ സെനറ്റർ

International
  •  a day ago
No Image

അഹമ്മദാബാദ് വിമാനാപകടത്തിൽ മാപ്പ് പറഞ്ഞ് എയർ ഇന്ത്യ ചെയർമാൻ എൻ. ചന്ദ്രശേഖരൻ

National
  •  a day ago
No Image

ഞങ്ങളുടെ വിഷമം ആരോട് പറയാൻ: പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചു; 1,01,849 വിദ്യാർഥികൾ ഇപ്പോഴും പ്രവേശനം കാത്ത് നിൽക്കുന്നു 

Kerala
  •  a day ago
No Image

നിലമ്പൂരില്‍ 75,000ത്തിനു മുകളില്‍ വോട്ട് ലഭിക്കുമെന്ന് പിവി അന്‍വര്‍; ഇത് അമിത ആത്മവിശ്വാസമല്ലെന്നും യാഥാര്‍ഥ്യമെന്നും അന്‍വര്‍

Kerala
  •  a day ago
No Image

നിലമ്പൂരില്‍ വോട്ടെടുപ്പ് തുടങ്ങി; രാവിലെ മുതല്‍ നീണ്ട ക്യൂ- ആദ്യ വോട്ട് രേഖപ്പെടുത്തി നിലമ്പൂര്‍ ആയിഷയും

Kerala
  •  a day ago
No Image

നായർ സമുദായത്തിനായി ഉയർത്തിയ ജാതി മതിൽ പൊളിച്ചു; ബി.ജെ.പിയുടെ രാഷ്ട്രീയ അജൻഡയ്ക്ക് തിരിച്ചടി

Kerala
  •  a day ago
No Image

'അവൻ മകനെപ്പോലെ, എൻ്റെ മരണം വരെ കുടുംബത്തിന് ശമ്പളം അയച്ചുകൊടുക്കും '; റിയാദിൽ എസി പൊട്ടിത്തെറിച്ചു മരിച്ച പറവൂർ സ്വദേശി സിയാദിൻ്റെ ഖബറടക്ക ചടങ്ങിൽ വിങ്ങിപ്പൊട്ടി സ്പോൺസർ

Saudi-arabia
  •  a day ago
No Image

ഇസ്റാഈൽ ആക്രമണത്തിൽ ഇറാനിൽ ഇതുവരെ കൊല്ലപ്പെട്ടത് 639 പേർ,1320ലധികം പേർക്ക് പരുക്ക്; ഹ്യൂമൻ റൈറ്റ്‌സ് ആക്ടിവിസ്റ്റ്സ് റിപ്പോർട്ടിലെ ഉള്ളടക്കം ഇങ്ങനെ

International
  •  a day ago
No Image

ഇറാനെതിരായ ആക്രമണം അടിയന്തരമായി നിർത്തണം: ഇസ്റാഈലിനോട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ

International
  •  a day ago
No Image

ഇറാനെതിരായ ഇസ്റാഈൽ ആക്രമണം: അമേരിക്കയുടെ പങ്കിനെതിരെ വാഷിങ്ടണിൽ പ്രതിഷേധ റാലി

International
  •  a day ago