HOME
DETAILS

അഹമ്മദാബാദ് വിമാനാപകടത്തിൽ മാപ്പ് പറഞ്ഞ് എയർ ഇന്ത്യ ചെയർമാൻ എൻ. ചന്ദ്രശേഖരൻ

  
Muhammed Salavudheen
June 19 2025 | 04:06 AM

air india chairman n chadrasekharan apologized for the Ahmedabad plane crash

ന്യൂഡൽഹി: രാജ്യം കണ്ട വലിയ വിമാനദുരന്തങ്ങളിൽ ഒന്നായ അഹമ്മദാബാദ് വിമാനാപകടത്തിൽ മാപ്പ് പറഞ്ഞ് എയർ ഇന്ത്യ, ടാറ്റാ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ. മാധ്യമ സ്ഥാപനത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മാപ്പ് പറഞ്ഞത്. വിമാനം തകർന്നതിൻറെ യഥാർഥ കാരണം അന്വേഷണം പൂർത്തിയായാലേ പറയാൻ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. മരിച്ചവരുടെ കുടുംബത്തോടൊപ്പം ഉണ്ടാകുമെന്നും എല്ലാ സഹായം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

"ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ല. ടാറ്റയുടെ വിമാനത്തിന് ഇത്തരമൊരു അപകടം സംഭവിച്ചതിൽ കുറ്റബോധമുണ്ട്. നമുക്കിപ്പോൾ ആകെ ചെയ്യാൻ കഴിയുന്നത് ജീവൻ നഷ്ടമായവരുടെ കുടുംബത്തോടൊപ്പം ഉണ്ടായിരിക്കുക എന്നതാണ്. അവർക്ക് എല്ലാ സഹായവും നൽകും." അദ്ദേഹം പറഞ്ഞു.

അതേസമയം, വിമാന ദുരന്തത്തിന്റെ കാരണം അറിയാനായി എയർ ക്രാഫ്റ്റ് ആക്സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണം ആരംഭിക്കുകയും ഡി.ജി.സി.എ കമ്മിറ്റിയെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. ഒരുമാസത്തിനുള്ളിൽ പ്രാഥമിക ഫലം ലഭിക്കുമെന്നാണ് കരുതുന്നതുന്നത് എന്നും അദ്ദേഹം പറഞ്ഞു. അപകടത്തിനെക്കുറിച്ച് നിരവധി ഊഹാപോഹങ്ങൾ ഉണ്ട്. എന്നാൽ വിമാനം പൂർണമായും കാര്യക്ഷമമാണ്. വലതു വശത്തെ എൻജിൻ ഈ മാർച്ചിൽ സ്ഥാപിച്ചതാണ്. സെക്കന്റ് എൻജിൻ 2023 ലാണ് സർവിസ് നടത്തിയത്. അടുത്ത സർവീസ് ഈ വർഷം ഡിസംബറിലായിരുന്നു വരേണ്ടിയിരുന്നത് എന്നിട്ടും എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു എന്ന് എൻ. ചന്ദ്രശേഖരൻ പറഞ്ഞു. 

അപകടമുണ്ടായ എ1-171 പരാതിയിരുന്ന പൈലറ്റുമാരും അനുഭവ സമ്പത്തുള്ളവരായിരുന്നു എന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. ക്യാപ്റ്റന് 11500 മണിക്കൂറിൽ കൂടുതൽ വിമാനം പറത്തി എക്സപീരിയൻസ് ഉണ്ട്. ഫസ്റ്റ് ഓഫീസർക്കാകട്ടെ 3400 മണിക്കൂറും എക്സപീരിയൻസ് ഉണ്ട്. അതു കൊണ്ടു തന്നെ പൈലറ്റുമാരുടെ പിഴവാണെന്ന് അന്തിമമായി വിധിക്കാൻ കഴിയില്ല. യഥാർഥത്തിൽ എന്താണെന്ന് സംഭവിച്ചതെന്ന് ബ്ലാക്ക് ബോക്സ് പറയുമെന്നും അതു വരെ കാത്തിരിക്കണമെന്നും ചന്ദ്രശേഖരൻ പറഞ്ഞു. അപകടത്തിൽ രണ്ട് പൈലറ്റുമാർ ഉൾപ്പെടെ വിമാനത്തിൽ ഉണ്ടായിരുന്ന 241 പേരാണ് കൊല്ലപ്പെട്ടത്. ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്.

 

Air India and Tata Sons Chairman N. Chandrasekaran has apologized for the Ahmedabad plane crash, which is considered one of the worst aviation disasters the country has witnessed. In an interview given to a media outlet, he expressed his apology. He also stated that the exact cause of the crash can only be revealed after the investigation is completed. He assured that they stand with the families of the deceased and will provide all necessary support.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂളിന് അവധി ലഭിക്കാൻ വ്യാജ ബോംബ് ഭീഷണി; ഡൽഹിയിൽ 12 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു

National
  •  2 days ago
No Image

പ്ലസ് വൺ വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ചു

Kerala
  •  2 days ago
No Image

താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ നിയന്ത്രണം

Kerala
  •  2 days ago
No Image

വയനാട്ടിൽ ക്വാറികളിലും സാഹസിക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നിരോധനം

Kerala
  •  2 days ago
No Image

കോഴിക്കോട് മരുതോങ്കരയിൽ ഉരുൾപൊട്ടൽ; ജനവാസ മേഖലയിൽ നിന്ന് അകലെ, 75 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

Kerala
  •  2 days ago
No Image

ചൂരൽമല - മുണ്ടക്കൈ പ്രദേശത്ത് നിരോധനം

Kerala
  •  2 days ago
No Image

രാജ്യത്ത് ഏറ്റവും കൂടുതൽ പൊതു അവധി ദിനങ്ങളുള്ളത് ഈ ഏഷ്യൻ രാജ്യത്താണ്; ഇന്ത്യയിലെയും യുഎഇയിലെയും കണക്കുകൾ അറിയാം

uae
  •  2 days ago
No Image

ഐസ്‌ലാൻഡിൽ വീണ്ടും അഗ്നിപർവ്വത സ്ഫോടനം; ലാവ പ്രവാഹം, ബ്ലൂ ലഗൂൺ, ഗ്രിൻഡാവിക് എന്നിവിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നു

International
  •  2 days ago
No Image

ദുബൈ: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രതിമാസ പാർക്കിംഗ് സബ്‌സ്‌ക്രിപ്‌ഷൻ പ്രഖ്യാപിച്ച് പാർക്കിൻ

uae
  •  2 days ago
No Image

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സി.വി. പത്മരാജൻ അന്തരിച്ചു

Kerala
  •  2 days ago