HOME
DETAILS

ഇറാനെതിരായ ഇസ്റാഈൽ ആക്രമണം: അമേരിക്കയുടെ പങ്കിനെതിരെ വാഷിങ്ടണിൽ പ്രതിഷേധ റാലി

  
Sabiksabil
June 19 2025 | 02:06 AM

Israels Attack on Iran Protest Rally in Washington Against US Involvement

 

വാഷിങ്ടൺ: ഇറാനെതിരായ ഇസ്റാഈൽ ആക്രമണത്തിൽ അമേരിക്കയുടെ പങ്കാളിത്തത്തിനെതിരെ വൈറ്റ് ഹൗസിന് മുന്നിൽ പ്രതിഷേധക്കാർ റാലി നടത്തി. ട്രംപ് ഭരണകൂടം ഇറാനിൽ ഇസ്റാഈലിന്റെ യുദ്ധത്തിൽ കൂടുതൽ ഇടപെടൽ പരിഗണിക്കുന്നതിനിടെ, യുദ്ധത്തിൽ നേരിട്ട് പങ്കാളിയാകരുതെന്ന് ആവശ്യപ്പെട്ടാണ് പ്രകടനം.

ഇറാനിലെ ഇസ്റാഈൽ ബോംബാക്രമണത്തിനും, ഇസ്റാഈലിന് കോടിക്കണക്കിന് ഡോളർ സൈനിക സഹായം നൽകുന്ന അമേരിക്കൻ നയത്തിനുമെതിരെ പ്രതിഷേധക്കാർ രംഗത്തെത്തി. മിഡിൽ ഈസ്റ്റിൽ നിലവിൽ മൂന്ന് അമേരിക്കൻ വിമാനവാഹിനിക്കപ്പൽ സംഘങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഇവ പ്രതിരോധ ആവശ്യങ്ങൾക്ക് മാത്രമായി തുടരണമെന്ന് പ്രകടനക്കാർ ആവശ്യപ്പെട്ടു.

ഇറാനിൽ ഒഴിപ്പിക്കൽ മുന്നറിയിപ്പ്

ഇറാന്റെ വടക്കുപടിഞ്ഞാറൻ മേഖലയിലെ അരക്, ഖൊണ്ടാബ് നഗരങ്ങൾക്ക് സമീപമുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരോട് ഇസ്റാഈൽ സൈന്യം ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടു. "സൈനിക അടിസ്ഥാന സൗകര്യങ്ങൾ" ലക്ഷ്യമിട്ടുള്ള ആക്രമണം നടത്തുമെന്നും, അല്ലാത്തപക്ഷം ജീവൻ അപകടത്തിലാകുമെന്നും ഇസ്റാഈൽ മുന്നറിയിപ്പ് നൽകി. ലക്ഷ്യപ്രദേശത്തിന്റെ ഉപഗ്രഹ ഭൂപടം പ്രസിദ്ധീകരിച്ച സൈന്യം, "ഈ മേഖലയിലെ സാന്നിധ്യം ജീവന് ഭീഷണിയാണ്" എന്ന് വ്യക്തമാക്കി.

ഇസ്റാഈലിൽ യുദ്ധത്തിന് പിന്തുണ

ഇസ്റാഈലിൽ 83% ജനങ്ങളും സർക്കാരിന്റെ ഇറാൻ വിരുദ്ധ യുദ്ധത്തെ പിന്തുണയ്ക്കുന്നതായി റിപ്പോർട്ട്. ​ഗസ്സയിലെ യുദ്ധം മൂലം അന്താരാഷ്ട്ര-ആഭ്യന്തര സമ്മർദ്ദം നേരിട്ടിരുന്ന പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ശ്രദ്ധ ഇപ്പോൾ ഇറാനിലേക്ക് തിരിഞ്ഞിരിക്കുന്നു. ഇതോടെ അദ്ദേഹത്തിന്‌ മേലുള്ള സമ്മർദ്ദം കുറഞ്ഞതായാണ് വിലയിരുത്തൽ.

2018ൽ മന്ത്രിസഭയിൽനിന്ന് രാജിവച്ച വലതുപക്ഷ നേതാവ് അവിഗ്‌ഡോർ ലീബർമാൻ, നെതന്യാഹു ശരിയായ നടപടിയാണ് സ്വീകരിക്കുന്നതെന്ന് അഭിപ്രായപ്പെട്ടു. ഗാസയിലെ യുദ്ധത്തെ തുടർന്ന് മന്ത്രിസഭ വിട്ട ബെന്നി ഗാന്റ്സ്, "ഇറാന്റെ കെണിയിൽ വീഴരുത്, വലതോ ഇടതോ ഇല്ല, ശരിയും തെറ്റും മാത്രം, നമ്മൾ ശരിയാണ്" എന്ന് പ്രതികരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗര്‍ഭിണിയായിരുന്നപ്പോഴും വിപഞ്ചിക നേരിട്ടത് ക്രൂര പീഡനം, കഴുത്തില്‍ ബെല്‍റ്റിട്ട് മുറുക്കി മര്‍ദിച്ചു; നിതീഷിന് സ്വഭാവ വൈകൃതവും

uae
  •  3 days ago
No Image

തൃശൂര്‍ പൂരം കലക്കല്‍: അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ആഭ്യന്തര സെക്രട്ടറി;  ഡി.ജി.പി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ശരിവച്ചു

Kerala
  •  3 days ago
No Image

മന്ത്രവാദവും ആഭിചാരവും നിയന്ത്രിക്കാൻ നിയമനിർമാണം: ഹൈക്കോടതിയിൽ നിലപാട് തിരുത്തി സർക്കാർ

Kerala
  •  3 days ago
No Image

മിര്‍ദിഫില്‍ ബ്ലൂ ലൈന്‍ മെട്രോ നിര്‍മ്മാണം ആരംഭിക്കുന്നു; ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പുമായി ദുബൈ ആര്‍ടിഎ

uae
  •  3 days ago
No Image

ഭാസ്കര കാരണവർ വധക്കേസ്: നല്ലനടപ്പും സ്ത്രീയെന്ന പരിഗണനയും; ഷെറിനെ വിട്ടയക്കാനുള്ള മന്ത്രിസഭാ തീരുമാനം ഗവർണർ അംഗീകരിച്ചു;  പ്രതിക്ക് ഉടൻ ജയിൽമോചനം

Kerala
  •  3 days ago
No Image

സ്‌കൂൾ സമയമാറ്റം: 20 ലക്ഷം മദ്‌റസ വിദ്യാർഥികൾ ആശങ്കയിൽ; സർക്കാർ തീരുമാനം വൈകുന്നു

Kerala
  •  3 days ago
No Image

സ്വയം കുത്തി പരിക്കേല്‍പിച്ചയാളുമായി പോയ ആംബുലന്‍സ് നിയന്ത്രണം വിട്ട് വീടിനു മുകളിലേക്ക് മറിഞ്ഞു; അഞ്ച് പേര്‍ക്ക് പരുക്ക്

Kerala
  •  3 days ago
No Image

ഹിജാബിനെതിരെ വംശീയ വിദ്വേഷം: ജർമ്മനിയിൽ മുസ്‌ലിം യുവതിയെ കുത്തിക്കൊലപ്പെടുത്തി; കുറ്റകൃത്യത്തെ ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാതെ നടപടി സ്വീകരിക്കണമെന്ന് മാതാപിതാക്കൾ

International
  •  3 days ago
No Image

മലപ്പുറം സ്വകാര്യ ആശുപത്രിയിലെ നഴ്‌സിന്റെ ആത്മഹത്യ ജനറല്‍ മാനേജറുടെ മാനസിക പീഡനം കാരണമെന്ന് ആരോപണം

Kerala
  •  3 days ago
No Image

27കാരന്‍ വിമാനത്തില്‍ കുഴഞ്ഞു വീണ് മരിച്ചു; മരണം ബഹറൈനില്‍ നിന്ന് കരിപ്പൂരിലേക്കുള്ള യാത്രക്കിടെ

Kerala
  •  3 days ago