നിലമ്പൂർ ഇന്ന് പോളിങ് ബൂത്തിലേക്ക്; ആവേശത്തോടെ മുന്നണികൾ
മലപ്പുറം: നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഇന്ന് നടക്കും. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് പോളിങ്. 2,32,381 വോട്ടർമാർക്കായി 263 പോളിങ് ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇതിൽ 14 എണ്ണം പ്രശ്നസാധ്യതയുള്ള ബൂത്തുകളും, ആദിവാസി മേഖലകളിലെ വനപ്രദേശങ്ങളിൽ 3 ബൂത്തുകളും ഉൾപ്പെടുന്നു.
വോട്ടർപട്ടികയിൽ 1,13,613 പുരുഷന്മാരും 1,18,760 സ്ത്രീകളും 8 ട്രാൻസ്ജെൻഡർ വ്യക്തികളും ഉൾപ്പെടുന്നു. 7,787 പേർ പുതിയ വോട്ടർമാരാണ്. 373 പ്രവാസി വോട്ടർമാരും 324 സർവീസ് വോട്ടർമാരും പട്ടികയിലുണ്ട്.
ഇടതുസ്വതന്ത്രനായി 2021-ൽ 46.9% വോട്ടും 2,700 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച പി.വി. അൻവർ, സർക്കാരുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് രാജിവച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്.
മത്സര രംഗത്ത് 10 സ്ഥാനാർഥികൾ
ആര്യാടൻ ഷൗക്കത്ത് (യു.ഡി.എഫ്), എം. സ്വരാജ് (എൽ.ഡി.എഫ്), പി.വി. അൻവർ (സ്വതന്ത്രൻ), അഡ്വ. മോഹൻ ജോർജ് (എൻ.ഡി.എ) ഉൾപ്പെടെ 10 സ്ഥാനാർഥികൾ മത്സരിക്കുന്നു. പി.വി. അൻവർ ഇടതുപക്ഷ ബന്ധം ഉപേക്ഷിച്ച് രാജിവച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് .ആകെ 10 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. വോട്ടെണ്ണൽ ഈ മാസം 23-ന് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."