HOME
DETAILS

നായർ സമുദായത്തിനായി ഉയർത്തിയ ജാതി മതിൽ പൊളിച്ചു; ബി.ജെ.പിയുടെ രാഷ്ട്രീയ അജൻഡയ്ക്ക് തിരിച്ചടി

  
Sabiksabil
June 19 2025 | 02:06 AM

Caste Wall Built for Nair Community Demolished Blow to BJPs Political Agenda

 

പാലക്കാട്: നഗരസഭയിലെ മാട്ടുമന്ത ശ്മശാനത്തിൽ നായർ സമുദായത്തിനായി ഉയർത്തിയ ജാതിമതിൽ പൊളിച്ചുനീക്കി. ബി.ജെ.പിയുടെ രാഷ്ട്രീയ തന്ത്രങ്ങൾക്ക് തിരിച്ചടി നേരിട്ടതോടെയാണ് വലിയപാടം എൻ.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തിൽ നിർമിച്ച മതിൽ പൂർണമായും നീക്കം ചെയ്തത്. പൊതുശ്മശാനത്തിലെ 20 സെന്റ് ഭൂമി നഗരസഭയുടെ അനുമതിയോടെ നായർ സമുദായത്തിന് വേർതിരിച്ച് നൽകിയിരുന്നു, മറ്റു ജാതിക്കാർക്ക് പ്രവേശനം നിഷേധിച്ചുകൊണ്ട് നേരത്തെ, ശ്മശാനത്തിൽ ബ്രാഹ്മണർക്ക് പ്രത്യേക സ്ഥലം അനുവദിച്ചിരുന്നു. നായർ സമുദായത്തിനും സ്ഥലം നൽകിയത് വിവാദമായതോടെ, ചെറുമ, വിശ്വകർമ, ഈഴവ സമുദായങ്ങൾ സമാന ആവശ്യവുമായി നഗരസഭാ സെക്രട്ടറിക്ക് കത്ത് നൽകി. ബോബൻ മാട്ടുമന്തയുടെ നേതൃത്വത്തിൽ പൊതുപ്രവർത്തകർ നടത്തിയ പ്രതിഷേധവും ജാതിമതിൽ പൊളിക്കാൻ നഗരസഭയെയും എൻ.എസ്.എസ്. കരയോഗത്തെയും നിർബന്ധിതമാക്കി.

അതിനിടെ, റാപ്പ് ഗായകൻ വേടനെതിരെ ബി.ജെ.പി. കൗൺസിലർ മിനി കൃഷ്ണകുമാർ എൻ.ഐ.എയ്ക്ക് നൽകിയ പരാതി ശ്മശാനത്തിലെ ജാതിമതിലിനെ ചർച്ചയാക്കി. വേടൻ ജാതീയത പ്രചരിപ്പിക്കുന്നുവെന്ന ബി.ജെ.പിയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ നീക്കം. എന്നാൽ, ഈ വിഷയം രാഷ്ട്രീയമായി ബി.ജെ.പിക്ക് തിരിച്ചടിയായി മാറി.

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി, എൻ.എസ്.എസിന്റെ പിന്തുണ നേടാൻ ബി.ജെ.പി. നടത്തിയ നീക്കമാണ് ശ്മശാന ഭൂമി വിഭജനത്തിന് പിന്നിലെന്ന് ആരോപണം ഉയർന്നിരുന്നു. മഴയിൽനിന്ന് സംരക്ഷണത്തിനായി ഷെഡ് നിർമിക്കാനുള്ള എൻ.എസ്.എസിന്റെ അപേക്ഷയെ മറയാക്കി 20 സെന്റ് ഭൂമി വിട്ടുനൽകുകയായിരുന്നു. ഇതേക്കുറിച്ച് സുപ്രഭാതം ദിനപത്രം വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു.

മിനി കൃഷ്ണകുമാറിന്റെ പരാതിയോടെ വിഷയം രാഷ്ട്രീയ വിവാദമായതോടെ, മതിൽ പൊളിക്കുകയല്ലാതെ ബി.ജെ.പിക്ക് മറ്റു വഴിയില്ലാതായി. ഇതോടെ, നഗരസഭ ഭരണം നിലനിർത്താനുള്ള ബി.ജെ.പി. ജില്ലാ നേതൃത്വത്തിന്റെ രാഷ്ട്രീയ തന്ത്രങ്ങൾക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായതെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള സർവകലാശാലയിൽ വീണ്ടും നാടകീയ രംഗങ്ങൾ: രജിസ്ട്രാറുടെ ഔദ്യോഗിക വാഹനം തടയാൻ വി.സി.യുടെ നിർദേശം

Kerala
  •  3 days ago
No Image

അമൃത്സറിലെ സുവർണക്ഷേത്രത്തിന് വീണ്ടും ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി പൊലിസ്

National
  •  3 days ago
No Image

ഷിരൂർ മണ്ണിടിച്ചിൽ ദുരന്തത്തിന് ഇന്നേക്ക് ഒരു വർഷം തികയുന്നു: അർജുൻ ഉൾപ്പെടെ പൊലിഞ്ഞത് 11 ജീവനുകൾ

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യത: എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala
  •  3 days ago
No Image

'നാല് തവണ എന്നെ വഞ്ചിച്ചു'; ട്രംപിന്റെ രൂക്ഷ വിമർശനം, റഷ്യക്കെതിരെ ഉപരോധ ഭീഷണി

Kerala
  •  3 days ago
No Image

പാകിസ്ഥാന് തിരിച്ചടി: പഞ്ചസാര സബ്‌സിഡിക്കെതിരെ ഐഎംഎഫ്, 7 ബില്യൺ ഡോളർ വായ്പാ കരാർ അപകടത്തിലെന്ന് മുന്നറിയിപ്പ്

National
  •  3 days ago
No Image

പ്രളയ ദുരിതാശ്വാസ ഫണ്ടിൽ തട്ടിപ്പിൽ നടപടി; എറണാകുളം കളക്ടറേറ്റ് ക്ലർക്ക് സർവീസിൽ നിന്ന് പുറത്ത്

Kerala
  •  3 days ago
No Image

ദുബൈ മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ; മിർദിഫിൽ താൽക്കാലിക ഗതാഗത വഴിതിരിച്ചുവിടലുകൾ പ്രഖ്യാപിച്ച് ആർടിഎ

uae
  •  3 days ago
No Image

2025-ലെ ആദ്യ അഞ്ച് മാസങ്ങളിൽ ഇന്ത്യക്കാർക്ക് ഓൺലൈൻ തട്ടിപ്പുകളിൽ 7,000 കോടി രൂപ നഷ്ടപ്പെട്ടതായി റിപ്പോർട്ട്

National
  •  3 days ago
No Image

18 ബീച്ചുകളുടെ വികസന പദ്ധതിയുമായി ഖത്തർ; ആദ്യ ഘട്ടത്തിൽ എട്ട് ബീച്ചുകളുടെ പുനരുദ്ധാരണം

qatar
  •  3 days ago