HOME
DETAILS

ഷാര്‍ജയില്‍ ഖാലിദ് ബിന്‍ സുല്‍ത്താന്‍ സിറ്റി ഫ്രീ ഹോള്‍ഡിന്റെ ശതകോടി പദ്ധതിക്ക് തുടക്കം 

  
June 20 2025 | 04:06 AM

Khalid bin Sultan City Freehold project launched in Sharjah

ഷാര്‍ജ: ഷാര്‍ജ ആസ്ഥാനമായ മാലിന്യ സംസ്‌കരണ സ്ഥാപനമായ ബീഅ (Beeah) നേതൃത്വത്തില്‍ ശതകോടി ദിര്‍ഹമിന്റെ ഫ്രീ ഹോള്‍ഡ് പദ്ധതിയായ ഖാലിദ് ബിന്‍ സുല്‍ത്താന്‍ സിറ്റിക്ക് (‘Khalid Bin Sultan City) സമാരംഭമായി. ദൈദ് റോഡിനും ഖോര്‍ഫക്കാന്‍ റോഡിനുമിടയിലാണ് പുതിയ ഫ്രീ ഹോള്‍ഡ് റിയല്‍ എസ്റ്റേറ്റ് പദ്ധതി നടപ്പാക്കുന്നത്.

യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ മകനായിരുന്ന, പരേതനായ ശൈഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ പേരിലുള്ള ഈ പദ്ധതി സുസ്ഥിര ഊര്‍ജ പദ്ധതികളിലൂടെ ശ്രദ്ധേയമായ ബീഅയാണ് നിര്‍മിക്കുന്നത്. 1.5 കിലോ മീറ്റര്‍ വിസ്തൃതിയില്‍ നടപ്പാക്കുന്ന, പൂര്‍ണമായും മാലിന്യ മുക്തമായ സുസ്ഥിര പദ്ധതിയാണിത്. സഹ ഹദീദ് രൂപകല്‍പന ചെയ്ത പദ്ധതി ഭാവിയിലെ നഗരം എന്ന ലക്ഷ്യത്തോടെയാണ് നിര്‍മിക്കുന്നതെന്ന് ബീഅ ഗ്രൂപ് സി.ഇ.ഒ ഖാലിദ് അല്‍ ഹുറൈമല്‍ പറഞ്ഞു.

ഏഴു നെയ്ബര്‍ഹുഡുകളിലായി ഘട്ടം ഘട്ടമായിട്ടായിരിക്കും പദ്ധതി നടപ്പാക്കുന്നത്. ഏത് രാജ്യക്കാര്‍ക്കും നഗരത്തില്‍ സ്വതന്ത്ര ഉടമസ്ഥാവകാശം ലഭിക്കും.

'ഇത് ലീഡ് സര്‍ട്ടിഫൈഡ് മാസ്റ്റര്‍ പ്ലാന്‍ കൂടിയാണ്. ഇതിനെ സ്മാര്‍ട്ട് സുസ്ഥിര നഗരം എന്ന് വിളിക്കാനാണ് ഇഷ്ടപ്പെടുന്നത്'' ഹുറൈമല്‍ വ്യക്തമാക്കി.

ഷാര്‍ജയില്‍ റിയല്‍ എസ്റ്റേറ്റിന് ആവശ്യക്കാര്‍ ഏറെയുണ്ടെന്ന് വെളിപ്പെടുത്തിയ അദ്ദേഹം, ഈ വര്‍ഷം ആദ്യ പാദത്തില്‍ ഷാര്‍ജയിലെ വില്‍പന മുന്‍ വര്‍ഷത്തേക്കാള്‍ 31 ശതമാനം വര്‍ധിച്ചുവെന്നും കൂട്ടിച്ചേര്‍ത്തു.
യു.എ.ഇജി.സി.സി രാഷ്ട്ര പൗരന്മാര്‍, അറബ് വംശജര്‍ എന്നിവരാണ് കൂടുതലായി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപം നടത്തുന്നതെന്നും അടുത്ത കാലത്തായി ഏഷ്യന്‍ വംശജര്‍ ഈ മേഖലയില്‍ എത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബീഅയുടെ കോര്‍പറേറ്റ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന റൗദത് അല്‍ സിദിറിലാണ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ സിറ്റി നിര്‍മിക്കുന്നത്. അപാര്‍ട്ട്‌മെന്റുകള്‍ക്കൊപ്പം വില്ലകളും ടൗണ്‍ ഹൗസുകളും ഉണ്ടാകും. 1 മില്യണ്‍ ദിര്‍ഹം മുതലാണ് അപാര്‍ട്‌മെന്റുകളുടെ വില. വില്‍പന ആരംഭിക്കുന്ന തിയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഖാലിദ് ബിന്‍ സുല്‍ത്താന്‍ സിറ്റിയില്‍ 1,500 വീടുകളാണ് നിര്‍മിക്കുക. പൂര്‍ണമായും സംയോജിതവും സ്വയംപര്യാപ്തവുമായ ഒരു സമൂഹത്തിനാവശ്യമായ മറ്റ് ഘടകങ്ങള്‍ കൂടി ഇതില്‍ ഉള്‍പ്പെടുമെന്നും സമാരംഭ ചടങ്ങില്‍ അദ്ദേഹം വ്യക്തമാക്കി.

A new freehold development has launched in Sharjah – called ‘Khalid Bin Sultan City’ – and with apartments’ starting prices from around the 1 million AED mark.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലണ്ടനിൽ നടന്ന കൂറ്റൻ ഫലസ്തീൻ അനുകൂല റാലി: ഇറാന് പിന്തുണ പ്രഖ്യാപിച്ച് അനുകൂലർ

International
  •  a day ago
No Image

ഇറാനെ ആക്രമിക്കാൻ യുഎസ് ശ്രമിക്കുന്നതായി സൂചന ? ആണവ പദ്ധതി ഉപേക്ഷിക്കാൻ തയാറല്ലെന്ന് ഇറാൻ

International
  •  a day ago
No Image

സേനയിലെ ഏകാധിപതി; ഏഷ്യൻ വൻകരയും കീഴടക്കി ചരിത്രം രചിച്ച് ബുംറ 

Cricket
  •  a day ago
No Image

ഇറാനിലെ ആണവ കേന്ദ്രങ്ങൾക്കെതിരായ ഇസ്റാഈൽ ആക്രമണങ്ങൾ; മാനുഷിക, പാരിസ്ഥിതിക ഭീഷണികളിൽ ആശങ്ക പ്രകടിപ്പിച്ച് ഗൾഫ് രാജ്യങ്ങൾ

International
  •  a day ago
No Image

ഇറാനിലെ ബുഷെഹറിൽ ആണവ ദുരന്ത ഭീഷണി: ഫുകുഷിമയ്ക്ക് സമാനമായ അപകടം ഉണ്ടാകുമെന്ന് വിദഗ്ധർ

International
  •  a day ago
No Image

ഇറാൻ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുഎസ് നീക്കം? ദേശീയ സുരക്ഷാ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ ഒരുങ്ങി ഡൊണാൾഡ് ട്രംപ്

International
  •  a day ago
No Image

നാദിർഷായുടെ വളർത്തുപൂച്ചയുടെ മരണം: ഹൃദയാഘാതമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

Kerala
  •  2 days ago
No Image

അദ്ദേഹത്തെ ഞാൻ വളരെയധികം ബഹുമാനിക്കുന്നു, പക്ഷെ ഞങ്ങൾ സുഹൃത്തുക്കളല്ല: മെസി

Football
  •  2 days ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം: ഇസ്ഫഹാൻ ആണവ കേന്ദ്രത്തിന് നേരെ വീണ്ടും ഇസ്റാഈൽ ആക്രമണം

International
  •  2 days ago
No Image

ഇന്ധനക്കുറവ്; 168 പേരുമായി പോയ ഇൻഡിഗോ വിമാനം അടിയന്തിരമായി താഴെയിറക്കി

National
  •  2 days ago