HOME
DETAILS

ഇന്ത്യന്‍ റെയില്‍വേയില്‍ പാരാമെഡിക്കല്‍ റിക്രൂട്ട്‌മെന്റ്; 403 ഒഴിവുകള്‍; പത്താം ക്ലാസ് മുതല്‍ യോഗ്യത

  
June 20 2025 | 06:06 AM

Railway Recruitment Board RRB paramedical recruitment for 403 vacancies

റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (RRB) 403 ഒഴിവുകളിലേക്ക് പാരാമെഡിക്കല്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നു. കര്‍ണാടക, ഡല്‍ഹി റീജിയണുകളിലായാണ് നിയമനം. നഴ്‌സിങ് സൂപ്രണ്ട് മുതല്‍ ടെക്‌നീഷ്യന്‍ വരെ ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ക്ക് ഇപ്പോള്‍ മുതല്‍ അപേക്ഷിച്ച് തുടങ്ങാം. 

തസ്തിക & ഒഴിവ്

ഇന്ത്യന്‍ റെയില്‍വേയില്‍ പാരാമെഡിക്കല്‍ സ്റ്റാഫ് റിക്രൂട്ട്‌മെന്റ്. ആകെ 403 ഒഴിവുകള്‍. 

ബെംഗളുരു (കര്‍ണാടക), ന്യൂ ഡല്‍ഹി (ഡല്‍ഹി) എന്നിവിടങ്ങളിലായാണ് നിയമനം. 

നഴ്‌സിങ് സൂപ്രണ്ട് = 246 ഒഴിവ് 
ഫാര്‍മസിസ്റ്റ് (എന്‍ട്രി ഗ്രേഡ്) = 100 ഒഴിവ്
റേഡിയോഗ്രാഫര്‍ X റേ ടെക്‌നീഷ്യന്‍ = 33 ഒഴിവ്
ഹെല്‍ത്ത് & മലേറിയ ഇന്‍സ്‌പെക്ടര്‍ II = 12 ഒഴിവ്
ഇസിജി ടെക്‌നീഷ്യന്‍ = 04 ഒഴിവ്
ലാബ് അസിസ്റ്റന്റ് ഗ്രേഡ് II = 04 ഒഴിവ്
ഡയാലിസിസ് ടെക്‌നീഷ്യന്‍ = 04 ഒഴിവ്

പ്രായപരിധി

20 വയസ് മുതല്‍ 40 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 

ശമ്പളം

നിലവിലെ മാനദണ്ഡങ്ങള്‍ പ്രാകാരം നിയമാനുസൃത ശമ്പളം ലഭിക്കും. 

യോഗ്യത

ECG ടെക്‌നീഷ്യൻ: 10+2 + ECG ടെക്‌നീഷ്യൻ സർട്ടിഫിക്കറ്റ്

ലാബ് അസിസ്റ്റന്റ് ഗ്രേഡ് II: 10+2 + ലാബ് ടെക്‌നോളജി ഡിപ്ലോമ

ഡയാലിസിസ് ടെക്‌നീഷ്യൻ: ഡയാലിസിസ് ടെക്‌നോളജി ഡിപ്ലോമ

നഴ്സിങ് സൂപ്രണ്ട്: B.Sc നഴ്സിങ് അല്ലെങ്കിൽ തുല്യ യോഗ്യത

ഫാർമസിസ്റ്റ് (എൻട്രി ഗ്രേഡ്): 10+2 + ഫാർമസി ഡിപ്ലോമ

റേഡിയോഗ്രാഫർ X-റേ ടെക്‌നീഷ്യൻ: 10+2 + റേഡിയോഗ്രഫി ഡിപ്ലോമ

ഹെൽത്ത് & മലേറിയ ഇൻസ്‌പെക്ടർ II: B.Sc + ബന്ധപ്പെട്ട മേഖലയിൽ അറിവ്

അപേക്ഷ ഫീസ്

ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാര്‍ക്ക് 500 രൂപ അപേക്ഷ ഫീസുണ്ട്. എസ്.സി, എസ്.ടി, മറ്റുള്ളവര്‍ 250 രൂപ അടച്ചാല്‍ മതി.

അപേക്ഷ

താല്‍പര്യമുള്ളവര്‍ ഇന്ത്യന്‍ റെയില്‍വേയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ് വിന്‍ഡോയില്‍ നിന്ന് പാരാമെഡിക്കല്‍ നോട്ടിഫിക്കേഷന്‍ തിരഞ്ഞെടുത്ത് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക. വിശദമായ വിജ്ഞാപനം ചുവടെ നല്‍കുന്നു. അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക. 

അപേക്ഷ: click

വിജ്ഞാപനം: click  

Railway Recruitment Board (RRB) is conducting paramedical recruitment for 403 vacancies across the Karnataka and Delhi regions. Positions range from Nursing Superintendent to various Technician roles. Interested candidates can start applying now



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന്‍-ഇസ്രാഈല്‍ സംഘര്‍ഷം; വ്യോമപാത അടച്ച് ഖത്തര്‍; വിമാനങ്ങള്‍ക്ക് നിരോധനം

qatar
  •  44 minutes ago
No Image

ധോണിയുടെ ഓരോ റെക്കോർഡുകളും തകർന്നുവീഴുന്നു; ഇംഗ്ലീഷ് മണ്ണിൽ ചരിത്രം സൃഷ്ടിച്ച് പന്ത്

Cricket
  •  an hour ago
No Image

ഇറാനും റഷ്യയും കൈകോർക്കുന്നു; അകാരണ ആക്രമണത്തിന് ന്യായീകരണമില്ലെന്ന് പുടിൻ

International
  •  an hour ago
No Image

പൂരം കലക്കല്‍; മുന്നറിയിപ്പുണ്ടായിട്ടും ജാഗ്രത പുലര്‍ത്തിയില്ല; എംആര്‍ അജിത് കുമാറിന് ഗുരുതര വീഴച്ച പറ്റിയെന്ന് ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട്

Kerala
  •  an hour ago
No Image

ഭാര്യയുടെ ആദ്യ ഭർത്താവിന്റെ സ്വത്തുമായി ബന്ധപ്പെട്ട തർക്കം; കിടപ്പിലായ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ 71കാരന് ജീവപര്യന്തം

National
  •  2 hours ago
No Image

കുടുംബത്തോടൊപ്പം കായലിൽ കുളിക്കാനിറങ്ങിയ 13 കാരി മുങ്ങി മരിച്ചു

Kerala
  •  2 hours ago
No Image

ഓപറേഷൻ സിന്ദൂറിനെ പുകഴ്ത്തിയ തരൂരിന്റെ ലേഖനം; ഔദ്യോഗിക പേജിൽ പങ്കുവച്ച് പ്രധാനമന്ത്രിയുടെ ഓഫിസ്

National
  •  2 hours ago
No Image

ഇരട്ട ചക്രവാതച്ചുഴികള്‍; അഞ്ചിടത്ത് നാളെയും യെല്ലോ അലര്‍ട്ട് തുടരും; ശക്തമായ കാറ്റിനും സാധ്യത

Kerala
  •  3 hours ago
No Image

സിറിയയിലെ യുഎസ് സൈനിക താവളത്തിന് നേരെ മിസൈൽ ആക്രമണം; ഇറാൻ മാധ്യമങ്ങൾ

International
  •  3 hours ago
No Image

എറണാകുളം ആശുപത്രിയിൽ യുവാവിന്റെ കൈഞരമ്പ് മുറിച്ച സംഭവം; പ്രതി പൊലീസ് പിടിയിലായി

Kerala
  •  3 hours ago