HOME
DETAILS

ഫുട്ബോളിൽ ഒരുമിച്ച് കളിച്ചതിൽ ഏറ്റവും മികച്ച താരങ്ങൾ അവർ രണ്ട് പേരുമാണ്: റാഫേൽ ലിയോ

  
Sudev
June 23 2025 | 12:06 PM

Rafael Leao has revealed who the two best players he has played with in his football career are
നിലവിൽ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച വിങ്ങർന്മാരിൽ ഒരാളാണ് പോർച്ചുഗീസ് സൂപ്പർ താരം റാഫേൽ ലിയോ. ഇപ്പോൾ റാഫേൽ ലിയോ തന്റെ ഫുട്ബോൾ കരിയറിൽ ഒരുമിച്ച് കളിച്ചിട്ടുള്ളതിൽ ഏറ്റവും മികച്ച രണ്ട് താരങ്ങൾ ആരൊക്കെയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ, സ്ലോട്ടൻ ഇബ്രാഹിമോവിച്ച് എന്നീ താരങ്ങളെയാണ് റാഫേൽ ലിയോ കളിക്കളത്തിലെ മികച്ച താരങ്ങളായി തെരഞ്ഞെടുത്തത്. ഫാഷൻ മാഗസിനായ എൽ ഒഫീഷ്യലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു പോർച്ചുഗീസ് താരം ഇക്കാര്യം പറഞ്ഞത്. 
 
നിലവിൽ ഇറ്റാലിയൻ ക്ലബായ എസി മിലാന് വേണ്ടിയാണ് റാഫേൽ ലിയോ കളിക്കുന്നത്. 
2019ൽ ഫ്രഞ്ച് ക്ലബ്ബായ ലില്ലയിൽ നിന്നുമാണ്‌ താരം എസി മിലാനിൽ എത്തിയത്. ഇറ്റാലിയൻ ക്ലബ്ബിന് വേണ്ടി 260 മത്സരങ്ങളിൽ നിന്നും 70 ഗോളുകളും 60 അസിസ്റ്റുകളും ആണ് റാഫേൽ ലിയോ നേടിയിട്ടുള്ളത്. ഇതിനുപുറമേ എസി മിലാനൊപ്പം ഒരു പിടി നേട്ടങ്ങളിലും പങ്കാളിയാവാൻ പോർച്ചുഗൽ താരത്തിന് സാധിച്ചു. സിരി എ, സൂപ്പർ കോപ്പ ഇറ്റാലിയയും താരം എസി മിലാനൊപ്പം സ്വന്തമാക്കി. 
 
പോർച്ചുഗൽ ദേശീയ ടീമിനൊപ്പമാണ്‌ റാഫേൽ ലിയോ റൊണാൾഡോക്കൊപ്പം കളിച്ചിട്ടുള്ളത്. 31 മത്സരങ്ങളിലാണ് ഇരുവരും ഒരുമിച്ച് കളിച്ചത്. അടുത്തിടെ പോർച്ചുഗൽ യുവേഫ നേഷൻസ് ലീഗ് സ്വന്തമാക്കിയിരുന്നു. നിലവിലെ യൂറോ കപ്പ് ചാമ്പ്യന്മാരായ സ്പെയ്നിനെ വീഴ്ത്തിയാണ് പോർച്ചുഗൽ കിരീടം സ്വന്തമാക്കിയത്. കിരീട നേട്ടത്തിലും ഇരുവരും ഒരുമിച്ച് പങ്കാളികളായിരുന്നു. 
 
ഇബ്രാഹിമോവിച്ചിനൊപ്പം എസി മിലാന് വേണ്ടിയാണ് താരം ഒരുമിച്ച് കളിച്ചത്. 48 മത്സരങ്ങളിലാണ് ഇരുവരും ഒരുമിച്ച് കളിക്കളത്തിൽ പന്തു തട്ടിയത്. ഇതിൽ ഇരുവരും ചേർന്ന് ആറു ഗോളുകളും നേടിയിട്ടുണ്ട്.
 
Rafael Leao has revealed who the two best players he has played with in his football career are
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സയ്യിദുൽ വിഖായ സയ്യിദ് മാനു തങ്ങൾ പ്രഥമ പുരസ്കാരം ഫരീദ് ഐകരപ്പടിക്ക്

Saudi-arabia
  •  a day ago
No Image

മസ്‌കത്തിലാണോ താമസിക്കുന്നത്? എങ്കിൽ യാത്രാ ചെലവ് കുറയ്ക്കാന്‍ ഇതൊന്നു പരീക്ഷിച്ചു നോക്കൂ

oman
  •  a day ago
No Image

ആർസിബി വിജയാഘോഷ ദുരന്തത്തിൽ കോലിയും ഫ്രാഞ്ചെെസിയും ഉത്തരവാദികള്‍: കോലിയുടെ വീഡിയോ ഉൾപ്പെടെ കുറ്റപ്പെടുത്തി കർണാടക സർക്കാർ റിപ്പോർട്ട്

Cricket
  •  a day ago
No Image

30 വര്‍ഷം മുമ്പ് ജോലിയില്‍ കയറിപ്പറ്റിയത് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കൊണ്ടെന്ന് ആരോപണം; ഇന്ത്യന്‍ എഞ്ചിനീയര്‍ സഊദിയില്‍ അറസ്റ്റില്‍

Saudi-arabia
  •  a day ago
No Image

ഗൾഫ് മോഡൽ ഇന്ത്യയിലും: ഫുഡ് ഡെലിവറി തൊഴിലാളികൾക്കായി എസി വിശ്രമ കേന്ദ്രങ്ങൾ

National
  •  2 days ago
No Image

'വൈദ്യുതി ലൈനുകൾ ഒഴിവാക്കണം': സർക്കുലർ പാലിക്കാത്തതിന്റെ ഫലം; കൊല്ലത്ത് ഒരു വിദ്യാർഥിയുടെ ജീവൻ നഷ്ടമായി

Kerala
  •  2 days ago
No Image

ഇത്തിരിക്കുഞ്ഞൻ പക്ഷികളെക്കൊണ്ട് പൊറുതിമുട്ടി ഖത്തർ; ഇതുവരെ പിടിച്ചത് 35,000 മൈനകളെ

qatar
  •  2 days ago
No Image

'നിമിഷപ്രിയയുടെ ക്രൂരത മറച്ചുപിടിച്ച് പാവമായി ചിത്രീകരിക്കുന്നു'; മലയാള മാധ്യമങ്ങള്‍ക്കെതിരെ തലാലിന്റെ സഹോദരന്‍

Kerala
  •  2 days ago
No Image

ഭാസ്‌കര കാരണവര്‍ വധക്കേസ്; ഒന്നാം പ്രതി ഷെറിന്‍ ജയില്‍ മോചിതയായി

Kerala
  •  2 days ago
No Image

പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും സ്വന്തമായി ഫോണുള്ള മൂന്ന് രാജ്യങ്ങളില്‍ യുഎഇയും, മറ്റു രണ്ട് രാജ്യങ്ങള്‍ ഇവ

uae
  •  2 days ago

No Image

അസമില്‍ കുടിയൊഴിപ്പിക്കലിനിടെ പ്രതിഷേധിച്ച ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്ത് പൊലിസ്; രണ്ട് മുസ്‌ലിം യുവാക്കള്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്

National
  •  2 days ago
No Image

യുഎഇയിൽ ജോലി ചെയ്യുകയാണോ? നിങ്ങൾക്ക് നിയമപരമായി അർഹതയുള്ള ഒമ്പത് ശമ്പളത്തോടുകൂടിയ അവധികളെക്കുറിച്ച് അറിയാം

uae
  •  2 days ago
No Image

'പ്രധാന അധ്യാപകനും പ്രിന്‍സിപ്പലിനും എന്താണ് ജോലി' വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് വീഴ്ചയെന്ന് വിദ്യാഭ്യാസ മന്ത്രി; അസ്വാഭാവിക മരണത്തിന് കേസെടുത്തു

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് മഴ കനക്കും; നാല് ജില്ലകളിൽ ഇന്ന് റെഡ് അലർട്, മൂന്നിടത്ത് ഓറഞ്ച് അലർട്

Kerala
  •  2 days ago