HOME
DETAILS

'യുഡിഎഫിലെടുത്താല്‍ 2026 നിയമസഭാ തെരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ മത്സരിക്കാം': പിവി അന്‍വര്‍

  
Ashraf
June 23 2025 | 13:06 PM

pv anwar says if he joins the UDF contest in Beypore constituency

നിലമ്പൂര്‍: ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ യുഡിഎഫ് പ്രവേശന സാധ്യതകള്‍ സജീവമാക്കി പിവി അന്‍വര്‍. തന്നെ യുഡിഎഫിലേക്ക് എടുക്കുകയാണെങ്കില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഹമ്മദ് റിയാസിനെതിരെ ബേപ്പൂരില്‍ മത്സരിക്കുമെന്ന് അന്‍വര്‍ പറഞ്ഞു. പിണറായിസവും, മരുമോനിസവുമാണ് ഇവിടുത്തെ വെല്ലുവിളിയെന്നും, അത് ഇനിയും മനസിലാക്കിയില്ലെങ്കില്‍ പശ്ചിമ ബംഗാളിലെ അവസ്ഥ ഇവിടെ വരുമെന്നും അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

വിഡി സതീശനുമായി വ്യക്തിപരമായ വിരോധമില്ലെന്ന് അന്‍വര്‍ പറഞ്ഞു. വീണ്ടും ചര്‍ച്ച നടത്താന്‍ മടിയില്ലെന്നും, രാഷ്ട്രീയം എന്നത് ഒരു നിമിഷം കൊണ്ട് അവസാനിക്കുന്നതല്ലെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. 

നിലമ്പൂരില്‍ ജയിക്കേണ്ടത് ആന്റി പിണറായിസമാണ്. പിണറായിയുടെ കുടുംബാധിപത്യമാണ്, മരുമോനിസമാണ് ഇവിടെ ശരിയല്ലാത്തത്. ആറ് വരിപ്പാത 12 വരിയാക്കാന്‍ മരുമോന്‍ നടത്തിയ ഗിമിക്ക് നമ്മള്‍ കണ്ടതാണ്. എത്ര കോടികളാണ് അടിച്ച് മാറ്റിയത്. ഇവിടുത്തെ വിഷയം എസ്എഫ് ഒയാണ്. ഒരു പണിയുമെടുക്കാതെ ശമ്പളവും, കമ്മീഷനും പറ്റുന്ന മുഖ്യമന്ത്രിയുടെ കുടുംബം തന്നെയാണ് ഇവിടെ പ്രശ്‌നം. 

നല്ലൊരു തീരുമാനത്തിലേക്ക് യുഡിഎഫ് എത്തുകയാണെങ്കില്‍, പിണറായിസത്തിന്റെ വേരറുക്കാന്‍ 2026 മേയില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ ഞാന്‍ മത്സരിക്കും. അവര്‍ ആലോചിക്കട്ടെ,' പിവി അന്‍വര്‍ പറഞ്ഞു. 

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് അന്തിമ ഫലം പുറത്തുവന്നപ്പോള്‍ 11,077 വോട്ടിന്റെ വമ്പിച്ച ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചു. ആകെ വോട്ട് 77,737. രണ്ടാമതെത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജിന് 66660 വോട്ടുകള്‍ മാത്രമാണ് നേടാനായത്. ശക്തമായ പ്രചരണം നടന്ന മത്സരത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച പിവി അന്‍വര്‍ 19,760 വോട്ടുകള്‍ നേടി കരുത്ത് തെളിയിച്ചു. 

ആര്യാടന്‍ മുഹമ്മദിന്റെ കുത്തക മണ്ഡലമായ നിലമ്പൂര്‍ 2016 ലെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച പിവി അന്‍വര്‍ ജയിച്ച് കയറുകയായിരുന്നു. പിന്നീട് നടന്ന 2021ലെ തെരഞ്ഞെടുപ്പിലും പിവി അന്‍വര്‍ തന്നെ നിയമസഭയിലെത്തി. അതുകൊണ്ട് ഇത്തവണ എന്ത് വിലകൊടുത്തും മണ്ഡലം തിരിച്ച് പിടിക്കാനാണ് യുഡിഎഫ് ഇറങ്ങിതിരിച്ചത്.  ശക്തമായ പോരാട്ടമെന്ന പ്രതീതി പ്രചാരണ സമയത്ത് നിലനിന്നിരുന്നെങ്കിലും അതെല്ലാം വെറുതെയാണെന്നാണ് തുടക്കം മുതലുള്ള ഫലം കാണിക്കുന്നത്. പോസ്റ്റല്‍ വോട്ടെണ്ണുന്നത് മുതല്‍ മുന്നില്‍ എത്തിയ ഷൗക്കത്തിന് ഒരു ഘട്ടത്തിലും പുറകില്‍ പോകേണ്ടി വന്നില്ല. 

 

P.V. Anwar has stated that if he joins the UDF, he will contest as a candidate from the Beypore constituency in the 2026 Kerala Legislative Assembly election.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാടിന്റെ കണ്ണീർക്കടലിൽ മിഥുൻ; മൃതദേഹം സ്കൂളിൽ; അവസാനമായി ഒരുനോക്ക് കാണാൻ ആയിരങ്ങൾ, ഉള്ളുലഞ്ഞ് കുടുംബം

Kerala
  •  2 days ago
No Image

ഇന്ത്യ-പാക് സംഘർഷം: അഞ്ച് ജെറ്റുകൾ വെടിവച്ചിട്ടതായി ട്രംപിന്റെ അവകാശവാദം

International
  •  2 days ago
No Image

നിപ രോഗബാധ സംശയം; 15-കാരിയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

Kerala
  •  2 days ago
No Image

യുഎഇ പ്രവാസികള്‍ ബാങ്ക് നിക്ഷേപം നടത്തുന്നതിനേക്കാള്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നതിന്റെ കാരണങ്ങളിതാണ്

uae
  •  2 days ago
No Image

അബൂദബിയില്‍ പാര്‍ക്കിംഗ് നടപടികള്‍ക്ക് എഐ സംവിധാനം പരീക്ഷിച്ച് ക്യൂ മൊബിലിറ്റി

uae
  •  2 days ago
No Image

വന്ദേഭാരത് ട്രെയിനില്‍ ഇനി 15 മിനിറ്റ് മുമ്പ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാം ; 8 ട്രെയിനുകളിലാണ് തത്സമയ ബുക്കിങ് 

National
  •  2 days ago
No Image

ലൈംഗിക തൊഴിലിൽ ഇറങ്ങാൻ നിർബന്ധിച്ചു; നിരസിച്ച പങ്കാളിയെ 22-കാരൻ കുത്തിക്കൊന്നു

National
  •  2 days ago
No Image

യുഎഇയില്‍ പുതിയ നികുതി; മധുര പാനീയങ്ങളില്‍ പഞ്ചസാരയുടെ അളവ് കൂടുന്നതനുസരിച്ച് വിലയും കൂടും

uae
  •  2 days ago
No Image

തൃശൂരിൽ റോഡിലെ കുഴിയിൽ വീണ്ടും ജീവൻ പൊലിഞ്ഞു; ബൈക്ക് വെട്ടിച്ച യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ

Kerala
  •  2 days ago
No Image

ചെങ്കടലിലെ കടലാക്രമണത്തില്‍ കാണാതായ മലയാളി കപ്പല്‍ ജീവനക്കാരന്‍ യെമനില്‍ നിന്ന് കുടുംബത്തെ വിളിച്ചു

Kerala
  •  2 days ago