HOME
DETAILS

വർക്ക് ഫ്രം ഹോം ഉത്തരവ് പിൻവലിച്ചു; ബഹ്‌റൈനിൽ സർക്കാർ ജീവനക്കാർ നാളെ മുതൽ സാധാരണ ഓഫിസ് സമയത്തേക്ക്

  
Abishek
June 23 2025 | 12:06 PM

Bahrain Announces Return to Normal Office Hours for Government Employees

ദുബൈ: എല്ലാ സർക്കാർ ജീവനക്കാരും നാളെ മുതൽ (ജൂൺ 24 ചൊവ്വാഴ്ച) സാധാരണ ഓഫിസ് സമയത്തേക്ക് മടങ്ങുമെന്ന് ബഹ്‌റൈൻ സിവിൽ സർവിസ് ബ്യൂറോ പ്രഖ്യാപിച്ചു. വർധിച്ചുവരുന്ന പ്രദാശിക സംഘർഷങ്ങൾക്കിടയിൽ ഒരു ദിവസം മുമ്പ് നടപ്പാക്കിയ വർക്ക് ഫ്രം ഹോം നിർദേശം പിൻവലിച്ചാണ് പുതിയ തീരുമാനം.

എല്ലാ മന്ത്രാലയങ്ങളും സർക്കാർ സ്ഥാപനങ്ങളും സാധാരണ ഓഫിസ് സമയത്തേക്ക് തിരിച്ചെത്തുമെന്ന് ബഹ്‌റൈൻ ന്യൂസ് ഏജൻസി (BNA) പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ വ്യക്തമാക്കി. പ്രാദേശിക സാഹചര്യങ്ങളും പൊതുസുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി, 70 ശതമാനം സർക്കാർ ജീവനക്കാരോട് അടുത്ത നിർദേശം വരെ വീട്ടിൽനിന്ന് ജോലി ചെയ്യാൻ ശനിയാഴ്ച ബഹ്‌റൈൻ ഉത്തരവിട്ടിരുന്നു.

ഓൺ-സൈറ്റ് പ്രവർത്തനം ആവശ്യമായ അവശ്യ സേവന മേഖലകളോ അടിയന്തര പ്രോട്ടോക്കോളുകൾ പ്രകാരം പ്രവർത്തിക്കുന്നവയോ ഈ താൽക്കാലിക നടപടിയിൽനിന്ന് ഒഴിവാക്കപ്പെട്ടിരുന്നു.

വർക്ക് ഫ്രം ഹോം ഉത്തരവ് നടപ്പാക്കി ഒരു ദിവസത്തിനുശേഷം അത് പിൻവലിക്കാനുള്ള തീരുമാനത്തിന്റെ കൂടുതൽ വിശദാംശങ്ങൾ നൽകിയിട്ടില്ല. എല്ലാ സർക്കാർ വകുപ്പുകളും ചൊവ്വാഴ്ച മുതൽ പൂർണ തോതിൽ പ്രവർത്തനം പുനരാരംഭിക്കുമെന്ന് മാത്രമാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

The Bahrain Civil Service Bureau has announced that all government employees will return to normal office hours starting tomorrow, June 24. This decision comes after a day of implementing a work-from-home directive amid heightened regional tensions. Previously, authorities had shifted to online learning for schools and restricted road usage to ensure public safety. The change aims to maintain normalcy in government operations ¹.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പ്; ഒന്നര ലക്ഷം നഷ്ടമായി, ആലുവയിൽ യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  16 hours ago
No Image

ഷോക്കേറ്റ് കേരളം; ഒരുവർഷത്തിനിടെ ജീവൻ നഷ്ടമായത് 241 പേർക്ക് 

Kerala
  •  16 hours ago
No Image

ആര്‍.എസ്.എസിന്റെ നാലുദിവസത്തെ വിദ്യാഭ്യാസസമ്മേളനം കാലടിയില്‍; വിദ്യാഭ്യാസമന്ത്രിമാരും വിസിമാരും പങ്കെടുക്കും

Kerala
  •  16 hours ago
No Image

വാഗമണ്ണില്‍ ചാര്‍ജിങ് സ്റ്റേഷനില്‍ കാറടിച്ചു കയറി നാലുവയസുകാരന്‍ മരിച്ച സംഭവത്തില്‍ ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലിസ്

Kerala
  •  16 hours ago
No Image

മെസിയുടെ ഗോൾ മഴയിൽ റൊണാൾഡോ വീണു; ചരിത്രം സൃഷ്ടിച്ച് അർജന്റൈൻ ഇതിഹാസം

Football
  •  16 hours ago
No Image

തിരുവനന്തപുരത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് ബൈക്ക് യാത്രികന്‍ മരിച്ചു

Kerala
  •  17 hours ago
No Image

യുഎഇയില്‍ പലയിടങ്ങളിലും ഇന്നലെ മഴ, മേഘാവൃത അന്തരീക്ഷം; ഇന്നും മഴയ്ക്ക് സാധ്യത | UAE weather today

uae
  •  17 hours ago
No Image

കോട്ടേക്കാട് -മധുക്കരൈ സെക്ഷനിൽ പാളത്തിൽ സെൻസറിങ് സംവിധാനം

Kerala
  •  17 hours ago
No Image

ബോംബ് വീഴുന്നതിനിടെ ഓണ്‍ലൈനില്‍ പരീക്ഷയെഴുതി ഗസ്സയിലെ കുട്ടികള്‍; ആക്രമണം തുടങ്ങിയ ശേഷം ഇതാദ്യം

International
  •  17 hours ago
No Image

എസ്.സി, എസ്.ടി, മുസ് ലിം വിഭാഗങ്ങളിൽ തൊഴിലില്ലായ്മ വർധിച്ചു

Kerala
  •  17 hours ago