നാടെങ്ങും വൈവിധ്യ പരിപാടികളോടെ അധ്യാപക ദിനാചരണം
മുക്കം: ആനയാംകുന്ന് ഗവ. എല്‍.പി സ്‌കൂളില്‍ വിവിധ പരിപാടികളോടെ അധ്യാപക ദിനം ആചരിച്ചു. വാര്‍ഡ് മെമ്പര്‍ രമ്യ കുവ്വപ്പാറ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക കെ.എ ഷൈല അധ്യക്ഷത വഹിച്ചു. പൂര്‍വ്വാധ്യാപകന്‍ കെ.കെ ഹംസ ബോധവല്‍ക്കരണ ക്ലാസെടുത്തു. കെ.എ.തോമസ്, കെ.എസ് ജോര്‍ജ്, മുഹമ്മദ് കക്കാട്, കെ.കെ ഉമ്മര്‍, എം.അഹമ്മദ് കുട്ടി, ഇ.കെ കോമു , എ.പി മോയിന്‍, ഒ. ബിന്‍ഷ പ്രസംഗിച്ചു.
മുക്കം: അഗസ്ത്യന്‍മുഴി താഴക്കോട് എ.യു.പി സ്‌കുളില്‍ പി.ടി.എ പ്രസി.അഡ്വ. പി.കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപിക സി. സിലി സബാസ്റ്റ്യന്‍ അധ്യക്ഷയായി. റിട്ട. അധ്യാപകനായ മക്കം ബാലകൃഷ്ണനെ പി. കൃഷ്ണകുമാര്‍ പൊന്നാടയണിയിച്ചാദരിച്ചു .
നീലേശ്വരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ റിട്ട. പ്രധാനധ്യാപകന്‍ പി. കുട്യാലി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക കെ. ഹേമലത അധ്യക്ഷയായി. പൂര്‍വ്വാധ്യാപകരെ ആദരിച്ചു.വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ അരങ്ങേറി
മുക്കം:കാരമൂല ആസാദ് മെമ്മോറിയല്‍ യു.പി സ്‌കൂളില്‍ നടന്ന അധ്യാപക ദിനം മുന്‍ പ്രധാനധ്യാപകന്‍ കെ.വി ജോസഫ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പ്രകാശന്‍ കോരല്ലൂര്‍ അധ്യക്ഷനായി. അഡ്മിനിസ്‌ട്രേറ്റര്‍ നവാസ് ഓമശ്ശേരി, സ്‌കൂളില്‍ നിന്നും വിരമിച്ച അധ്യാപകരായ എം.കെ എല്‍സമ്മ, സി. മുഹമ്മദ്, കെ. കൃഷ്ണന്‍കുട്ടി, ജി.ചന്ദ്രശേഖരന്‍, സി.എച്ച് സുബൈദ, പി.ഡി മറിയം എന്നിവര്‍ സംസാരിച്ചു. പ്രധാനധ്യാപിക എം.പി ഷൈന സ്വാഗതവും എം.സുനിത നന്ദിയും പറഞ്ഞു. അധ്യാപകരും വിദ്യാര്‍ഥികളും പൂര്‍വ്വാധ്യാപകരെ റോസാപൂ നല്‍കിയും പൊന്നാട അണിയിച്ചും ആദരിച്ചു.
മുക്കം: കക്കാട് എല്‍.പി സ്‌കൂളില്‍ മുതിര്‍ന്ന അധ്യാപകരെ ആദരിച്ചു.ഇ അഹമ്മദ്കുട്ടി അധ്യക്ഷനായി.
മുക്കം: നായര്‍ കുഴി ഗവ.ഹൈസ്‌കൂളില്‍ വാര്‍ഡംഗം കെ.പി.സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. കളരിക്കല്‍ അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. അധ്യാപകര്‍ക്ക് ആശംസാ കാര്‍ഡുകളും ഉപഹാരങ്ങളും നല്‍കി.
മുക്കം: മുത്താലത്ത് എല്‍.പി സ്‌കൂളില്‍ മുന്‍ അധ്യാപിക എസ്.കെ.വിജയമ്മ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.
മുക്കം: മുത്തേരി ഗവ.സ്‌കൂളില്‍ നഗരസഭാ കൗണ്‍സിലര്‍ ടി.ടി സുലൈമാന്‍ ഉദ്ഘാടനം ചെയ്തു.സി.കെ വിജയന്‍ അധ്യക്ഷത വഹിച്ചു.പൂര്‍വ്വാധ്യാപകരെ ആദരിച്ചു. ഉപഹാരങ്ങള്‍ നല്‍കി.
മുക്കം: ഓര്‍ഫനേജ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറിയില്‍ മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പി. അബ്ദു മാസ്റ്റര്‍ അധ്യക്ഷനായി.പൂര്‍വ്വ അധ്യാപകരെ ആദരിച്ചു.
മുക്കം:കുമാരനല്ലൂര്‍ ഗവ.എല്‍.പി യില്‍ കാരശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി.ജമീല ഉദ്ഘാടനം ചെയ്തു. പൂര്‍വ്വ അധ്യാപകരായ എന്‍.വാസു, നിബീസ ഉമ്മ, പുഷ്പവല്ലി, കെ.ഡി.അന്നക്കുട്ടി, സലീം, അബ്ദുല്ല, ശക്രന്‍ നമ്പൂതിരി എന്നിവരെ ആദരിച്ചു.
മുക്കം: കാരമൂല സ്വലാഹ് പബ്ലിക് സ്‌കൂളില്‍ നടന്ന അധ്യാപക ദിനം മാനേജര്‍ നവാസ് ഓമശ്ശേരി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ കെ.എം സക്കീന അധ്യക്ഷയായി, ഷരീഫ് വലിയപറമ്പ്, ഷമല്‍ ചെറുവാടി സംസാരിച്ചു.
താമരശ്ശേരി: കട്ടിപ്പാറ നസ്രത്ത് യു.പി സ്‌കൂളില്‍ സംഘടിപ്പിച്ച അധ്യാപകദിന സംഗമം വൈവിധ്യമാര്‍ന്ന പരിപാടികളോടെ സംഘടിപ്പിച്ചു.
പരിപാടികള്‍ കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഇന്ദിരാ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ ് ബാബു വി.പി അധ്യക്ഷനായി. മുന്‍കാല അധ്യാപകരെ പി.ടി.എ. വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാഹിം ഹാജി പൊന്നാട അണിയിച്ച് ആദരിച്ചു. മുന്‍ ഹെഡ്മാസ്റ്റര്‍ കെ.ജെ പോള്‍ ക്ലാസ്സെടുത്തു. മുന്‍ അധ്യാപകരായ അബ്ദുറഹിമാന്‍ മാസ്റ്റര്‍, ചന്ദ്രന്‍ മുത്തേരി, വി.പി.അബുബക്കര്‍, അധ്യാപകരായ ഷിബു കെ.ജി, നിമ്മികുര്യന്‍, തോമസ് കെ.യു സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു. സി.പി സാജിദ് സ്വാഗതവും സിമി ഗര്‍വാസിസ് നന്ദിയും പറഞ്ഞു.
ഈര്‍പ്പോണ: വാര്‍ഡിലെ മുഴുവന്‍ വിരമിച്ച അധ്യാപകരെയും യൂത്ത് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ വീടുകളില്‍ചെന്ന് ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സരസ്വതി പരിപാടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ്‌മെമ്പര്‍ നവാസ് ഈര്‍പ്പോണ, സത്താര്‍ പള്ളിപ്പുറം, പി.കെ അഹമ്മദ്കുട്ടി മാസ്റ്റര്‍, പിപി പോക്കര്‍ മാസ്റ്റര്‍, വി.കെ ഹിറാഷ് എന്നിവര്‍ സംസാരിച്ചു.
ചെമ്പ്ര: ഗവ.എല്‍.പി. സ്‌കൂളില്‍ അധ്യാപക ദിനം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.ഹെഡ് മിസ്ട്രസ്സ് കെ.എം.അല്‍ഫോന്‍സ്സ അധ്യക്ഷയായി. 32 വര്‍ഷത്തോളം ചെമ്പ്ര സ്‌കൂളിലെ അധ്യാപകനായിരുന്ന ഒ.പി.അബ്ദുല്ല മാസ്റ്റര്‍ മൂന്ന് പതിറ്റാണ്ടകാലത്തെ അധ്യാപന അനുഭവങ്ങള്‍ കുട്ടികളുമായി പങ്കുവെച്ചു. നാലാം ക്ലാസ് വിദ്യാര്‍ഥി ആര്‍.എസ്.ശ്രേയ സാമൂഹിക മാറ്റത്തില്‍ അധ്യാപകരുടെ പങ്ക് എന്ന വിഷയത്തില്‍ ക്ലാസെടുത്തു. സ്‌കൂളിലെ അധ്യാപകരെ പൂക്കള്‍ നല്‍കി വിദ്യാര്‍ഥികള്‍ സ്വീകരിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് ഉസ്മാന്‍ പി. ചെമ്പ്ര, കെ.പി.ഹരീന്ദ്രന്‍, എ.എസ് ഡെയ്‌സി, യഹ്യാ ഖാന്‍, പി. ശ്രീജ, കെ. റോമില എന്നിവര്‍ സംസാരിച്ചു.
കൈതപ്പൊയില്‍: എം.ഇ.എസ്. ഫാത്തിമ റഹീം സെന്‍ട്രല്‍ സ്‌കൂളില്‍ അധ്യാപകദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു പ്രിന്‍സിപ്പല്‍ ജോസഫ്, സ്‌കൂള്‍ മാനേജര്‍ കെ.എം.ഡി മുഹമ്മദ്, വൈസ് പ്രിന്‍സിപ്പല്‍ സുനില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കട്ടാങ്ങല്‍: പന്നിക്കോട് എ.യു.പി സ്‌കൂളില്‍ നടന്ന അധ്യാപക ദിനാഘോഷം കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുല്ല മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി.എ പ്രസിഡന്റ് ടി.കെ ജാഫര്‍ അധ്യക്ഷനായി. പൂര്‍വ അധ്യാപകരായ മാധവി, ചന്ദ്രമതി, വിക്രമന്‍, അബ്ദുല്ല, റുഖിയ,നാരയനുണ്ണി, കേശവന്‍നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു. ശങ്കരന്‍, പി.കെ.അബ്ദുല്‍ഹഖീം, ഗീത,റീന, ഉണ്ണിക്യഷ്ണന്‍ സംസാരിച്ചു.
എകരൂല്‍: കുണ്ടായി എ.എല്‍.പി സ്‌കൂള്‍ അധ്യാപക ദിനം ആഘോഷിച്ചു. സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിച്ച പാലങ്ങാട് ആലിക്കുഞ്ഞി മാസ്റ്ററെ പൊന്നാടയണിയിച്ച് ആദരിച്ചു.അധ്യാപക ധര്‍മ്മവും വിദ്യാര്‍ഥികള്‍ വിദ്യ അഭ്യസിക്കേണ്ട ആവശ്യവും ബോധ്യപ്പെടുത്തി സരസമായ രീതിയില്‍ അവതരിപ്പിച്ചു കൊണ്ടുള്ള ആലിക്കുഞ്ഞി മാസ്റ്ററുടെ അധ്യാപനം ശ്രദ്ധേയമായി. സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ രാമചന്ദ്രന്‍ മാസ്റ്റര്‍, സക്കീന ,ജമാലുദ്ദീന്‍ മാസ്റ്റര്‍, ദയാനന്ദന്‍ മാസ്റ്റര്‍ സംസാരിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥിനി ഹിബാ ഫാത്വിമ പറഞ്ഞു. പടം
കുണ്ടായി എ.എല്‍.പി സ്‌കൂള്‍ അധ്യാപക ദിനത്തില്‍ പാലങ്ങാട് ആലിക്കുഞ്ഞി മാസ്റ്ററെ പൊന്നാടയണിയിച്ച് ആദരിക്കുന്നു
കുന്ദമംഗലം: മടവൂര്‍ ചക്കാലക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപക ദിനാഘോഷം വാര്‍ഡ് മെമ്പര്‍ റിയാസ് ഇടത്തില്‍ ഉദ്ഘാടനം ചെയ്തു. സ്‌ക്കൂളിലെ ആദ്യ കാല പ്രധാന അധ്യാപകന്‍ വി.കെ മൊയ്തീന്‍ മാസ്റ്റര്‍ അധ്യാപകദിന സന്ദേശം നല്‍കി. ചടങ്ങില്‍ സ്‌കൂളില്‍ നിന്ന് വിരമിച്ച അഞ്ച് പ്രധാന അധ്യാപകരെ പി.ടി.എ പ്രസിഡന്റ് കെ.എം.അബൂബക്കര്‍ പൊന്നാടഅണിയിച്ച് ആദരിച്ചു. മുന്‍ പ്രിന്‍സിപ്പല്‍ എം.രാജഗോപാലന്‍ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റര്‍ രാജേന്ദ്രകുമാര്‍ അധ്യക്ഷത വഹിച്ചു.
മാനേജര്‍ പി.കെ സുലൈമാന്‍ മാസ്റ്റര്‍, പ്രിന്‍സിപ്പല്‍ എം.നവീനാക്ഷന്‍, ടി.രവീന്ദ്രന്‍, കെ.സുജാത, എം.കെ.രാജി, കെ.അഹമ്മദ്‌കോയ, പി.അബ്ദുല്‍ റസാഖ്, ടി.പി മുഹമ്മദ് അഷറഫ്, അബ്ദുല്‍ ഹക്കീം പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."