HOME
DETAILS

കൊല്ലം കൊട്ടിയത്ത് എംഡിഎംഎയുമായി യുവതി ഉൾപ്പെടെ ഏഴുപേർ പിടിയിൽ

  
Ajay
June 21 2025 | 09:06 AM

Seven people including a woman arrested with MDMA in Kollam Kottiyat

കൊല്ലം: കൊട്ടിയത്ത് പുലർച്ചെ ഒഴിഞ്ഞ സ്ഥലത്ത് രണ്ട് കാറുകളിൽ സംശയാസ്പദമായി കണ്ടെത്തിയ ഏഴംഗ സംഘത്തെ പൊലീസ് പരിശോധനയിൽ എംഡിഎംഎയുമായി പിടികൂടി. യുവതി ഉൾപ്പെടെ തിരുവനന്തപുരം, കൊല്ലം സ്വദേശികളായ ഏഴുപേരിൽ നിന്ന് 2.3 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

പിടിയിലായവർ വർക്കല മേൽവെട്ടൂർ സ്വദേശി മാഹിൻ (28), കൊല്ലം ഉമയനല്ലൂർ സ്വദേശി ഷാനു (27), തിരുവനന്തപുരം പാലോട് കരിമൻകോട് സ്വദേശിനി അൻസിയ (35), വർക്കല വെട്ടൂർ സ്വദേശി തസ്ലീം (23), ചാത്തന്നൂർ സ്വദേശി സൂരജ് (27), വർക്കല വെട്ടൂർ സ്വദേശി താരിഖ് (20), കൊല്ലം പാരിപ്പള്ളി സ്വദേശി ഗോകുൽ ജി നാഥ് (32) എന്നിവരാണ്.

കൊട്ടിയം പൊലീസും ഡാൻസാഫ് (ഡിസ്ട്രിക്ട് ആന്റി-നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ്) ടീമും ചേർന്നാണ് പ്രതികളെ പിടികൂടിയത്. പുലർച്ചെ കൊട്ടിയത്ത് ഒഴിഞ്ഞ സ്ഥലത്ത് രണ്ട് കാറുകൾ നിർത്തിയിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെടുത്തത്. പ്രതികളിൽ ചിലർ മുമ്പും ലഹരി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണെന്ന് പൊലീസ് വ്യക്തമാക്കി.

നിലവിൽ പ്രതികൾക്കെതിരെ കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്. ലഹരിമരുന്ന് വിതരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ പൊലീസ് ശ്രമിക്കുന്നു.

Kollam Kottiyam police and DANSAF arrested seven individuals, including a woman, with 2.3 grams of MDMA in an early morning raid. The group, comprising four from Thiruvananthapuram and three from Kollam, was apprehended after a suspicious check of two cars in an isolated area. Some suspects have prior drug-related cases. Investigation is ongoing.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെങ്കടലിൽ കപ്പൽ ആക്രമണത്തിന് പിന്നാലെ ഹൂതികൾ;  ഇസ്റാഈൽ വിമാനത്താവളം ലക്ഷ്യമിട്ട് മിസൈൽ ആക്രമണം

International
  •  12 hours ago
No Image

കേരള സിലബസുകാർക്ക് തിരിച്ചടി, കീമിൽ പഴയ ഫോർമുലയിലേക്ക് മടങ്ങി സർക്കാർ; റാങ്ക് ലിസ്റ്റ് ഇന്ന് പുതുക്കും

Kerala
  •  12 hours ago
No Image

അച്ചടക്ക നടപടിക്ക് നോട്ടീസ് നല്‍കി; ഹരിയാനയില്‍ രണ്ട് വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ കുത്തിക്കൊന്നു

National
  •  12 hours ago
No Image

ആറ് മാസത്തിനുള്ളിൽ പണം ഇരട്ടി,ഒപ്പം ഫാമിലി ഗോവ ട്രിപ്പും; 100 കോടിയുടെ സൈബർ തട്ടിപ്പ് പിടിയിൽ

National
  •  12 hours ago
No Image

വളർത്തുപൂച്ച മാന്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു 

Kerala
  •  12 hours ago
No Image

സംസ്ഥാന ടെന്നീസ് താരമായ രാധിക യാദവിനെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി

National
  •  13 hours ago
No Image

ഇംഗ്ലീഷ് ഓപ്പണർമാരെ തകർത്ത് റെഡ്ഢിയുടെ വിക്കറ്റ് വേട്ട; ഇംഗ്ലണ്ടിനെ വിറപ്പിച്ച തുടക്കം

Cricket
  •  13 hours ago
No Image

വായു മലിനീകരണം ബ്രെയിൻ ട്യൂമറിന് കാരണമാകുമെന്ന് പഠനം

National
  •  13 hours ago
No Image

'ചിലർക്ക് കൗതുകം ലേശം കൂടുതലാ; ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് തട്ടിപ്പിനിരയാകരുത്' - മുന്നറിയിപ്പുമായി കേരള പോലീസ്

Kerala
  •  13 hours ago
No Image

30 വർഷത്തിനിടെ ഏറ്റവും വലിയ അഞ്ചാംപനി വ്യാപനം: ആശങ്കയിൽ യുഎസ് 

International
  •  13 hours ago