HOME
DETAILS

കെപിസിസി രാഷ്ട്രീയകാര്യ സമിതി 27ന്; പുനസംഘടന, ശശി തരൂര്‍, അന്‍വര്‍ വിഷയങ്ങള്‍ ചര്‍ച്ചയാവും

  
Ashraf
June 22 2025 | 03:06 AM

KPCC has scheduled a Committee meeting on June 27

തിരുവനന്തപുരം: സണ്ണി ജോസഫ് പ്രസിഡന്റായ ശേഷമുള്ള കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയുടെ ആദ്യ യോഗം 27ന്. 
പുനഃസംഘടനയാണ് യോഗത്തിന്റെ പ്രധാന അജൻഡയെന്നാണ് അറിയുന്നത്. നേതൃത്വത്തോട് ഉടക്കി നിൽക്കുന്ന ശശി തരൂരുമായി ബന്ധപ്പെട്ട വിഷയവും അൻവറുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ചർച്ചയ്ക്ക് വരും. പുനഃസംഘടന ഉടൻ വേണമെന്ന് കോൺഗ്രസിൽ ആവശ്യമുയർന്നിട്ടുണ്ട്. സമ്പൂർണ പുനഃസംഘടനയാണോ ഡി.സി.സികളിൽ മാത്രമാണോ മാറ്റങ്ങളെന്നതിൽ ഗൗരവമേറിയ ചർച്ച നടക്കും. പുനഃസംഘടന എങ്ങനെയാവണം എന്നതിൽ ഏകദേശ ധാരണയുണ്ടെങ്കിലും രാഷ്ട്രീയകാര്യസമിതി ഔദ്യോഗികമായി തീരുമാനമെടുക്കേണ്ടതുണ്ട്. 

നിലവിലെ കെ.പി.സി.സി ഭാരവാഹികളിലും ഡി.സി.സി പ്രസിഡന്റുമാരിലും മാറ്റം ആകാമെന്ന് ഹൈക്കമാൻഡ് നിർദേശമുണ്ട്. ഇതനുസരിച്ച് സാമുദായിക സമവാക്യങ്ങളും യുവത്വവും പരിചയസമ്പത്തും പരിഗണിച്ച് പുനഃസംഘടന നടത്തുകയെന്ന വെല്ലുവിളിയാണ് സണ്ണിജോസഫിനെ കാത്തിരിക്കുന്നത്. കെ. സുധാകരനെ മാറ്റി സണ്ണിജോസഫിനെ കെ.പി.സി.സി പ്രസിഡന്റാക്കിയതും വർക്കിങ് പ്രസിഡന്റുമാരായി എ.പി അനിൽകുമാർ, പി.സി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ എന്നിവരെ നിയോഗിച്ചതും അടൂർ പ്രകാശിനെ യു.ഡി.എഫ് കൺവീനറാക്കിയതും ഇതിന് മാതൃകയാണ്. അൻവർ വിഷയവും അതിൽ വിവിധനിരകളിലുള്ള നേതാക്കൾ പക്വതയില്ലാതെ പെരുമാറിയെന്ന ആരോപണങ്ങളും ചർച്ചയ്ക്ക് വരും. എ.ഐ.സി.സി തന്നെ ശശി തരൂരിന് മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ മുതിർന്ന നേതാക്കൾ ഈ വിഷയം ഉന്നയിക്കുകയും ചർച്ച ആവശ്യപ്പെടുകയും ചെയ്യും. 

തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും അടുത്തിരിക്കേ പാർട്ടിയിൽ കലഹമുണ്ടെന്ന് വരുത്താൻ ബി.ജെ.പിയും സി.പി.എമ്മും ശ്രമിക്കുന്നുണ്ടെന്നും അതിനാൽ തരൂർ വിഷയം കടുപ്പിക്കാതെ അവഗണിക്കാനാണ് കേന്ദ്ര നേതൃത്വവും കെ.പി.സി.സിയും ശ്രമിച്ചുവരുന്നത്. എന്നാൽ, രാഷ്ട്രീയകാര്യ സമിതിയിൽ ഉയരാവുന്ന ചോദ്യങ്ങളും വാദങ്ങളും നേതൃത്വത്തിന് അവഗണിക്കാനാവില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

The Kerala Pradesh Congress Committee (KPCC) has scheduled a Political Affairs Committee meeting on June 27, where key issues are expected to be discussed



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മിർദിഫ് സിറ്റി സെന്ററിന് സമീപം കാറിന് തീപിടിച്ചു; അബൂദബി-ഷാർജ റൂട്ടിൽ ഗതാഗതക്കുരുക്ക് രൂക്ഷം

uae
  •  a day ago
No Image

"ഫ്ലെക്സിബിൾ സാലറി": സഊദി അറേബ്യയുടെ പുതിയ സേവനം, ജീവനക്കാർക്ക് ആശ്വാസം

Saudi-arabia
  •  a day ago
No Image

നിപ; 67 പേര്‍കൂടി നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി; സമ്പര്‍ക്കപ്പട്ടികയില്‍ ഇനി 581 പേര്‍

Kerala
  •  a day ago
No Image

ജീവന്‍റെ വില; മിഥുന് ഷോക്കേറ്റ വൈദ്യുതി ലൈന്‍ കെഎസ്ഇബി നീക്കം ചെയ്തു

Kerala
  •  a day ago
No Image

ഗസ്സയിലേക്ക് യുഎഇ സഹായം: ഭക്ഷണവും ആശുപത്രി സൗകര്യങ്ങളുമായി കപ്പൽ തിങ്കളാഴ്ച പുറപ്പെടും

uae
  •  a day ago
No Image

ഇന്ത്യ-കുവൈത്ത് വ്യോമ കരാർ: കുവൈത്തിലേക്കുള്ള സർവീസുകൾ വിപുലമാക്കാനൊരുങ്ങി വിമാനക്കമ്പനികൾ

latest
  •  a day ago
No Image

മരണപ്പാച്ചില്‍; പേരാമ്പ്രയില്‍ സ്വകാര്യ ബസിടിച്ച് യുവാവിന് ദാരുണാന്ത്യം; ബസുകള്‍ തടഞ്ഞ് പ്രതിഷേധിക്കാന്‍ നാട്ടുകാര്‍

Kerala
  •  a day ago
No Image

കുവൈത്തിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക: കസ്റ്റംസ് നിയമങ്ങളിൽ മാറ്റം; പണം, സ്വർണം, ലക്ഷ്വറി വസ്തുക്കൾക്ക് പുതിയ നിയന്ത്രണങ്ങൾ

Kuwait
  •  a day ago
No Image

അവന്റെ കളി കാണാൻ എനിക്കിഷ്ടമാണ്, എന്നാൽ ആ കാര്യം വിഷമിപ്പിക്കുന്നു: റൊണാൾഡോ

Football
  •  a day ago
No Image

കാസർകോട് റെഡ് അലർട്ട്: ഞായറാഴ്ച (ജൂലൈ20) പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു

Kerala
  •  a day ago