HOME
DETAILS

'ഇസ്‌റാഈലിനെ സൈനികമായി സഹായിക്കുന്ന ഏതൊരു രാജ്യത്തെയും ഉന്നമിടും'; ഇറാന്‍ സൈന്യം

  
Shaheer
June 22 2025 | 03:06 AM

We will target any country that militarily assists Israel Iranian military

തെഹ്‌റാന്‍: ഇസ്‌റാഈലിനെ സൈനികമായി പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്യുന്ന ഏതൊരു രാജ്യത്തെയും ഉന്നമിടുമെന്ന ഇറാന്‍ സൈന്യം. ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ക്കു നേരെ നടന്ന അമേരിക്കന്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് ഇറാന്‍ സൈന്യത്തിന്റെ പ്രസ്താവന.

'ഇസ്‌റാഈലിലേക്ക് വിമാനമാര്‍ഗമോ കപ്പല്‍ മാര്‍ഗമോ സൈനിക സഹായം അയക്കുന്ന ഏതൊരു രാജ്യത്തെയും ഇറാനെതിരായ ആക്രമണത്തിലെ പങ്കാളികളായി കണക്കാക്കുകയും അവര്‍ ഇറാന്‍ സൈന്യത്തിന്റെ ലക്ഷ്യമാവുകയും ചെയ്യും' സൈനിക വക്താവ് സമൂഹമാധ്യത്തിമത്തില്‍ പങ്കുവെച്ച സന്ദേശത്തില്‍ പറയുന്നു.

ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങള്‍ക്ക് നേരെ നടന്ന ആക്രമണങ്ങളോടെ മേഖലയിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാവുകയാണ്. ഫെര്‍ദോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നീ ആണവകേന്ദ്രങ്ങളിലാണ് അമേരിക്ക ആക്രമണം അഴിച്ചുവിട്ടത്. 


ഫെര്‍ദോ, നതാന്‍സ്, ഇസ്ഹാന്‍ കേന്ദ്രങ്ങള്‍ ആക്രമിച്ചതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചിരുന്നു. ഉഗ്രപ്രഹര ശേഷിയുള്ള യുഎസ് ബി2 ബോംബര്‍ വിമാനങ്ങള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആക്രമണം നടത്തിയതായി സ്ഥിരീകരിച്ച ട്രംപ് വിമാനങ്ങള്‍ സുരക്ഷിതമായി മടങ്ങിയെന്നും ട്വിറ്ററില്‍ കുറിച്ചു. ഇനി സമാധാനത്തിന്റെ യുഗമെന്നും ട്രംപ് പറഞ്ഞു. ഇരു രാജ്യങ്ങളും പരസ്പരം ആക്രമണം തുടങ്ങി പത്താം ദിവസമാണ് അമേരിക്ക നേരിട്ട് ഇസ്രാഈലിനെ സഹായിച്ച് രംഗത്തെത്തുന്നത്.

യുദ്ധത്തില്‍ അമേരിക്ക കരസേനയെ വിന്യസിക്കില്ലെന്നും ഇറാന്റെ ആണവ കേന്ദ്രങ്ങളെ നിര്‍വീര്യമാക്കാന്‍ ഇസ്‌റാഈലിന് ഒറ്റക്ക് സാധിക്കില്ലെന്നും നിലവില്‍ ആക്രമണങ്ങള്‍ നിര്‍ത്തിവെക്കാന്‍ ഇസ്‌റാഈലിനോട് പറയാനാകില്ലെന്നും ട്രംപ് കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു.

ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചതിനു തൊട്ടുപിന്നാലെ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ അറിയിച്ചു. യുഎസിന് നേരെ കനത്ത പ്രത്യാക്രമണം ഉണ്ടാകുമെന്ന് ഇറാന്‍ അറിയിച്ചു. പശ്ചിമേഷ്യയിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ ഇറാന്‍ ലക്ഷ്യമിടുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍ വ്യക്തമാക്കുന്നത്. 

Iran's military warns it will target any country providing military support to Israel, escalating regional tensions amid ongoing conflict.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നാല് തവണ എന്നെ വഞ്ചിച്ചു'; ട്രംപിന്റെ രൂക്ഷ വിമർശനം, റഷ്യക്കെതിരെ ഉപരോധ ഭീഷണി

Kerala
  •  2 days ago
No Image

പാകിസ്ഥാന് തിരിച്ചടി: പഞ്ചസാര സബ്‌സിഡിക്കെതിരെ ഐഎംഎഫ്, 7 ബില്യൺ ഡോളർ വായ്പാ കരാർ അപകടത്തിലെന്ന് മുന്നറിയിപ്പ്

National
  •  2 days ago
No Image

പ്രളയ ദുരിതാശ്വാസ ഫണ്ടിൽ തട്ടിപ്പിൽ നടപടി; എറണാകുളം കളക്ടറേറ്റ് ക്ലർക്ക് സർവീസിൽ നിന്ന് പുറത്ത്

Kerala
  •  2 days ago
No Image

ദുബൈ മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ; മിർദിഫിൽ താൽക്കാലിക ഗതാഗത വഴിതിരിച്ചുവിടലുകൾ പ്രഖ്യാപിച്ച് ആർടിഎ

uae
  •  2 days ago
No Image

2025-ലെ ആദ്യ അഞ്ച് മാസങ്ങളിൽ ഇന്ത്യക്കാർക്ക് ഓൺലൈൻ തട്ടിപ്പുകളിൽ 7,000 കോടി രൂപ നഷ്ടപ്പെട്ടതായി റിപ്പോർട്ട്

National
  •  2 days ago
No Image

18 ബീച്ചുകളുടെ വികസന പദ്ധതിയുമായി ഖത്തർ; ആദ്യ ഘട്ടത്തിൽ എട്ട് ബീച്ചുകളുടെ പുനരുദ്ധാരണം

qatar
  •  2 days ago
No Image

കാലിഫോർണിയയിലെ നടപ്പാതയിൽ മനുഷ്യ ചർമ്മത്തോട് സാദൃശ്യമുള്ള ടെഡി ബിയർ; അന്വേഷണം പാതിവഴിയിൽ

International
  •  2 days ago
No Image

ബിടെക്, എംബിഎ ബിരുദധാരികൾ; മികച്ച വരുമാനമുള്ള ജോലിക്കാർ; കൊച്ചിയിൽ യുവതിയുൾപ്പെടെ നാല് പേരിൽ നിന്ന് പിടികൂടിയത് മാരക ലഹരിമരുന്നുകൾ

Kerala
  •  2 days ago
No Image

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; ദോഹയിൽ നിന്നെത്തിയ ഇന്ത്യൻ വനിതയിൽ നിന്ന് പിടിച്ചെടുത്തത് 62 കോടിയോളം വിലവരുന്ന കൊക്കെയ്ൻ

qatar
  •  2 days ago
No Image

ഹജ്ജ് 2026: തീർത്ഥാടകർക്കുള്ള സേവനം മെച്ചപ്പെടുത്താൻ പുതിയ സംവിധാനം ആരംഭിച്ച് യുഎഇ

uae
  •  2 days ago