HOME
DETAILS

ഇറാനെ മുറിവേല്‍പ്പിക്കാന്‍ യുഎസ് ഉപയോഗിച്ച അതിഭീമന്‍ 'ബങ്കര്‍ ബസ്റ്റര്‍'; അമേരിക്കന്‍ വെടിക്കോപ്പുകളിലെ മാരക ബോംബുകള്‍

  
Shaheer
June 22 2025 | 04:06 AM

Inside Americas Deadliest Bombs The Bunker Buster Used on Iran

തെഹ്‌റാന്‍: ഇറാന്‍-ഇസ്‌റാഈല്‍ യുദ്ധത്തിന്റെ പത്താം ദിവസമായ ഇന്നാണ് അമേരിക്ക മേഖലയിലെ സംഘര്‍ഷത്തില്‍ നേരിട്ട് ഇടപെട്ടത്. ദിവസങ്ങള്‍ക്ക് മുമ്പ് ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ക്കായി ഇസ്‌റാഈല്‍ അമേരിക്കയെ സമീപിച്ചതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇത് ശരി വെക്കുന്നതാണ് ഇന്നത്തെ അമേരിക്കന്‍ ആക്രമണം.

ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്കന്‍ യുദ്ധ വിമനങ്ങള്‍ ആക്രമണം നടത്തിയ കാര്യം യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് തന്നെയാണ് ലോകത്തെ അറിയിച്ചത്. 

ഇറാന്റെ ആണവ പദ്ധതിയില്‍ ഏറെ നിര്‍ണായകമെന്ന് കരുതുന്ന ഫെര്‍ദോയിലും മറ്റു രണ്ടിടത്തുമാണ് അമേരിക്ക ആക്രമണം നടത്തിയത്. വിമാനങ്ങള്‍ നിലവില്‍ ഇറാന്റെ വ്യോമാതിര്‍ത്തിക്ക് പുറത്താണെന്ന് ട്രംപ് പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

ജൂണ്‍ 12നാണ് ഇസ്‌റാഈല്‍ ഇറാനില്‍ ആക്രമണം നടത്തിയത്. ഏറെക്കാലമായി ഇരുരാജ്യങ്ങളും തുടര്‍ന്നിരുന്ന ശീതയുദ്ധം നേരിട്ടുള്ള ഏറ്റമുട്ടലിലേക്ക് നായിച്ചതും ഇതുതന്നെ. സംഘര്‍ഷം തുടങ്ങി ഏതാനും ദിവസങ്ങള്‍ക്കകം അമേരിക്കയും യുദ്ധത്തിന്റെ ഭാഗമാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മധ്യ പൂര്‍വേഷ്യയിലെ സംഘര്‍ഷംങ്ങള്‍ക്ക് ആക്കം കൂട്ടാനേ അമേരിക്കന്‍ ഇടപെടല്‍ കാരണമാകൂ എന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഇറാന്റെ ഫോര്‍ദോ ആണവ കേന്ദ്രം പോലുള്ള ആഴമേറിയതും ഉറപ്പുള്ളതുമായ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഏകദേശം 300 അടി ഭൂമിക്കടിയില്‍ തുളച്ചുകയറാന്‍ കഴിയുന്ന അമേരിക്കന്‍ നിര്‍മ്മിത 'ബങ്കര്‍ ബസ്റ്റര്‍' ബോംബുകള്‍ വേണമെന്ന് ഇസ്‌റാഈല്‍ ആദ്യമേ കണക്കുകൂട്ടിയിരുന്നു. യുഎസ് നിര്‍മ്മിത ബി2 യുദ്ധവിമാനങ്ങള്‍ക്ക് മാത്രമേ ഈ ബോംബുകള്‍ വഹിക്കാന്‍ കഴിയൂ. ഈ യുദ്ധ വിമാനങ്ങളാണ് ഇറാന്റെ ആണവേ കേന്ദ്രങ്ങള്‍ക്ക് മീതെ മിന്നല്‍പിണരുകള്‍ തീര്‍ത്തത്.

ഇസ്‌റാഈലിന്റെ  കൈവശമുള്ള ആയുധങ്ങള്‍ക്ക് ഭൂഗര്‍ഭ അറകളെ തകര്‍ക്കാനുള്ള ശേഷിയില്ല. ഭൂഗര്‍ഭ അറകളിലെ ആണവ കേന്ദ്രങ്ങല്‍ ലക്ഷ്യം വയ്ക്കാന്‍ 30,000 പൗണ്ട് ഭാരമുള്ള മാസിവ് ഓര്‍ഡനന്‍സ് പെനട്രേറ്റര്‍ (എംഒപി) ബോംബുകള്‍ അല്ലെങ്കില്‍ 'ബങ്കര്‍ബസ്റ്ററുകള്‍' ആവശ്യമാണ്.

യുഎസ് വ്യോമസേനയുടെ അഭിപ്രായത്തില്‍, നന്നായി സംരക്ഷിക്കപ്പെട്ട സൗകര്യങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന കൂട്ട നശീകരണ ആയുധങ്ങള്‍ നശിപ്പിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത ഒരു ആയുധ സംവിധാനമാണ് മാസിവ് ഓര്‍ഡനന്‍സ് പെനട്രേറ്റര്‍ (എംഒപി). യുഎസ് ബി2 ബോംബര്‍ വിമാനങ്ങള്‍ക്ക്‌ മാത്രമേ ഇത് എത്തിക്കാന്‍ കഴിയൂ.

'ബങ്കര്‍ ബസ്റ്റര്‍' എന്നും അറിയപ്പെടുന്ന ഗൈഡഡ് ബോംബ് യൂണിറ്റ് (GBU) 57, ബങ്കറുകള്‍ തുരങ്കങ്ങള്‍ തുടങ്ങിയ ആഴത്തില്‍ സ്ഥാപിച്ചിട്ടുള്ള ലക്ഷ്യങ്ങളെ ആക്രമിക്കാന്‍ രൂപകല്‍പ്പന ചെയ്ത ഒരു വലിയ, GPSഗൈഡഡ് ആയുധമാണെന്ന് പ്രതിരോധ വകുപ്പിന്റെ ഓഫീസ് പറയുന്നു. 

ബോംബിന് 200 അടിയിലധികം ദൂരം കോൺക്രീറ്റ് തുരന്ന് പൊട്ടിത്തെറിക്കാൻ കഴിയും. സ്റ്റീൽ അലോയ് കൊണ്ട് നിർമ്മിച്ച ഇതിന്റെ കേസിംഗ്, തുളച്ചുകയറ്റത്തിലെ ഭീമമായ ആഘാത ശക്തികളെ ചെറുക്കാൻ സഹായിക്കുന്നു. MOP യുടെ സ്ഫോടനാത്മക ശക്തി അതിന്റെ മുൻഗാമിയായ BLU-109 നെക്കാൾ 10 മടങ്ങ് കൂടുതലാണെന്ന് വ്യോമസേന പറയുന്നു.

വലിപ്പവും ഭാരവും കാരണം, B-2 സ്പിരിറ്റ് സ്റ്റെൽത്ത് ബോംബറിന് മാത്രമേ MOP വഹിക്കാനും വിന്യസിക്കാനും കഴിയൂ.

The U.S. has deployed powerful 'bunker buster' bombs capable of penetrating deep underground, targeting Iran's fortified sites.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇത്തിരിക്കുഞ്ഞൻ പക്ഷികളെക്കൊണ്ട് പൊറുതിമുട്ടി ഖത്തർ; ഇതുവരെ പിടിച്ചത് 35,000 മൈനകളെ

qatar
  •  a day ago
No Image

'നിമിഷപ്രിയയുടെ ക്രൂരത മറച്ചുപിടിച്ച് പാവമായി ചിത്രീകരിക്കുന്നു'; മലയാള മാധ്യമങ്ങള്‍ക്കെതിരെ തലാലിന്റെ സഹോദരന്‍

Kerala
  •  a day ago
No Image

ഭാസ്‌കര കാരണവര്‍ വധക്കേസ്; ഒന്നാം പ്രതി ഷെറിന്‍ ജയില്‍ മോചിതയായി

Kerala
  •  a day ago
No Image

പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും സ്വന്തമായി ഫോണുള്ള മൂന്ന് രാജ്യങ്ങളില്‍ യുഎഇയും, മറ്റു രണ്ട് രാജ്യങ്ങള്‍ ഇവ

uae
  •  a day ago
No Image

വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രക്ഷോഭത്തിനൊരുങ്ങി കെഎസ്‌യു; നാളെ സംസ്ഥാന വ്യാപക 'പഠിപ്പുമുടക്ക്' 

Kerala
  •  a day ago
No Image

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടി 10 ദിവസത്തെ വിവാഹ അവധി; പ്രഖ്യാപനവുമായി ദുബൈ ഭരണാധികാരി

uae
  •  a day ago
No Image

ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി ന്യൂമോണിയ ബാധയെ തുടർന്ന് മരിച്ചു 

Kerala
  •  a day ago
No Image

ഇത് തകർക്കും, ആഭ്യന്തര ടിക്കറ്റ് നിരക്കുകൾ 1,299 രൂപ മുതൽ, അന്താരാഷ്ട്ര ടിക്കറ്റ് നിരക്കുകൾ 4,340 രൂപ മുതൽ: ഫ്ലാഷ് സെയിൽ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

National
  •  a day ago
No Image

വ്യാജ ഉൽപ്പന്നങ്ങൾക്ക് വിലങ്ങിട്ട് ഡൽഹി ഹൈക്കോടതി; ആമസോൺ, ഫ്ലിപ്കാർട്ട്, മീഷോ എന്നിവയ്ക്ക് തിരിച്ചടി

National
  •  a day ago
No Image

വിപഞ്ചികയുടെ മകൾ വൈഭവിയുടെ സംസ്കാരം ഇന്ന് യുഎഇ സമയം വൈകിട്ട് നാല് മണിക്ക്: വിപഞ്ചികയുടെ കുടുംബാംഗങ്ങൾ പങ്കെടുക്കും

Kerala
  •  a day ago