HOME
DETAILS

അമേരിക്കന്‍ ആക്രമണത്തെ അപലപിച്ച് ലോകരാജ്യങ്ങള്‍; യുഎന്‍ ചാര്‍ട്ടറിന്റെ ലംഘനമെന്ന് ക്യൂബ

  
Ashraf
June 22 2025 | 05:06 AM

Latin American Nations Condemn US Unilateral Strike on Irans Nuclear Sites

ഹവാന: ഇറാനിലെ ആണവകേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ ഏകപക്ഷീയ ആക്രമണത്തെ അപലപിച്ച് ക്യൂബ, വെനസ്വല ഉള്‍പ്പെടുന്ന ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍. ഇറാനില്‍ നടന്നത് യുഎന്‍ ചാര്‍ട്ടറിന്റെ ലംഘനമാണെന്നും, തിരുത്താനാവാത്ത പ്രതിസന്ധിയിലേക്ക് മാനവരാശിയെ തള്ളിയിട്ടെന്നും ക്യാബ പ്രസിഡന്റ് മിഖേല്‍ ഡിയസ് പറഞ്ഞു. 

ഇസ്രാഈലിന്റെ താല്‍പര്യത്തില്‍ അമേരിക്ക ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി വെനസ്വേല വിദേശകാര്യ മന്ത്രി യുവന്‍ ഗില്ലും അഭിപ്രായപ്പെട്ടു. ഇവര്‍ക്ക് പുറമെ മെക്‌സിക്കോയും അമേരിക്കന്‍ ആക്രമണത്തെ ശക്തമായി എതിര്‍ത്ത് രംഗത്തെത്തിയിട്ടുണ്ട്. എത്രയും വേഗം നയതന്ത്ര ചര്‍ച്ചകള്‍ ആരംഭിക്കണമെന്നും, മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്നും മെക്‌സിക്കോ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിറക്കി.

അതേസമയം മേഖലയില്‍ സംഘര്‍ഷം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് യുഎന്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറസ് അഭിപ്രായപ്പെട്ടു. സമാനമായി പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കപ്പെടണമെന്നും, ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്തണമെന്നും ഓസ്‌ട്രേലിയന്‍ ഭരണകൂടവും ആവശ്യപ്പെട്ടു.

ഇന്ന് പുലർച്ചയോടെ ഇറാനിലെ ആണവ കേന്ദ്രങ്ങളായ ഫെര്‍ദോ, നാതന്‍സ്, ഇസ്ഹാന്‍ എന്നിവിടങ്ങളില്‍ അമേരിക്ക വ്യോമാക്രമണം നടത്തിയതായി ഡൊണാള്‍ഡ് ട്രംപ് അറിയിച്ചിരുന്നു. ഇസ്രാഈല്‍- ഇറാന്‍ സംഘര്‍ഷം തുടങ്ങി പത്താം ദിവസമാണ് അമേരിക്ക നേരിട്ട് ആക്രമണത്തിന് ഇറങ്ങുന്നത്. ഇറാനില്‍ കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായെന്നും, ഉഗ്രപ്രഹര ശേഷിയുള്ള യുഎസ് ബി 2 ബോംബര്‍ വിമാനങ്ങളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. 

അതേസമയം ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചതു സംബന്ധിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പറയുന്നത് നുണയെന്ന് ഇറാനിയന്‍ എംപി മനാന്‍ റെയ്‌സി. ഇറാനിലെ കോം മേഖലയില്‍ നിന്നുള്ള എംപിയാണ് മനാന്‍ റെയ്‌സി. യുഎസ് ആക്രമണങ്ങളില്‍ തങ്ങളുടെ ആണവ കേന്ദ്രങ്ങള്‍ക്ക് കാര്യമായ നാശനഷ്ടമുണ്ടായിട്ടില്ലെന്നും ഇറാന്‍ എംപി വ്യക്തമാക്കി.
ഫെര്‍ദോയിലെ ആണവ കേന്ദ്രത്തിന് കാര്യമായ തകരാറുകള്‍ സംഭവിച്ചിട്ടില്ലെന്നും ചെറിയ ചില കേടുപാടുകള്‍ മാത്രമാണുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് പരിഹരിക്കാന്‍ കഴിയുന്നതാണെന്നും അദ്ദേഹം പറഞ്ഞു.അമേരിക്കന്‍ ആക്രമണങ്ങളെ തുടര്‍ന്ന് ആണവ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

Latin American Nations Condemn US Unilateral Strike on Irans Nuclear Sites



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയില്‍ പാര്‍ക്കിംഗ് നടപടികള്‍ക്ക് എഐ സംവിധാനം പരീക്ഷിച്ച് ക്യൂ മൊബിലിറ്റി

uae
  •  2 days ago
No Image

വന്ദേഭാരത് ട്രെയിനില്‍ ഇനി 15 മിനിറ്റ് മുമ്പ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാം ; 8 ട്രെയിനുകളിലാണ് തത്സമയ ബുക്കിങ് 

National
  •  2 days ago
No Image

ലൈംഗിക തൊഴിലിൽ ഇറങ്ങാൻ നിർബന്ധിച്ചു; നിരസിച്ച പങ്കാളിയെ 22-കാരൻ കുത്തിക്കൊന്നു

National
  •  2 days ago
No Image

യുഎഇയില്‍ പുതിയ നികുതി; മധുര പാനീയങ്ങളില്‍ പഞ്ചസാരയുടെ അളവ് കൂടുന്നതനുസരിച്ച് വിലയും കൂടും

uae
  •  2 days ago
No Image

തൃശൂരിൽ റോഡിലെ കുഴിയിൽ വീണ്ടും ജീവൻ പൊലിഞ്ഞു; ബൈക്ക് വെട്ടിച്ച യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ

Kerala
  •  2 days ago
No Image

ചെങ്കടലിലെ കടലാക്രമണത്തില്‍ കാണാതായ മലയാളി കപ്പല്‍ ജീവനക്കാരന്‍ യെമനില്‍ നിന്ന് കുടുംബത്തെ വിളിച്ചു

Kerala
  •  2 days ago
No Image

'ഐക്യമാണ് നമ്മുടെ കരുത്തിന്റെ കാതൽ'; യൂണിയന്‍ പ്രതിജ്ഞാ ദിനത്തില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍

uae
  •  2 days ago
No Image

ശിവരാത്രി ദിനത്തിൽ കോഴിക്കറി വിളമ്പിയ വിദ്യാർത്ഥിയെ പുറത്താക്കി യൂണിവേഴ്സിറ്റി; മെസ് സെക്രട്ടറിക്ക് 5,000 രൂപ പിഴ

National
  •  2 days ago
No Image

ഉളളുലഞ്ഞ് അമ്മ സുജ നാട്ടിലെത്തി; മിഥുനെ അവസാനമായി കാണാൻ നാട്ടിലേക്ക്

Kerala
  •  2 days ago
No Image

പക: പെട്രോളൊഴിച്ചു തീ വയ്ക്കുന്നതിലേക്ക് - ക്രിസ്റ്റഫറിന്റെ നില അതീവ ഗുരുതരം

Kerala
  •  2 days ago