HOME
DETAILS

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ആര് വീഴും? ആര് വാഴും ? ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം

  
Sabiksabil
June 22 2025 | 17:06 PM

Nilambur By-election Who Will Fall Who Will Rise Results Just Hours Away

 

നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ രാവിലെ എട്ട് മണിക്ക് ആരംഭിക്കും. പോസ്റ്റൽ വോട്ടുകൾ ആദ്യം എണ്ണിയ ശേഷം ഇ.വി.എമ്മിലെ വോട്ടുകളിലേക്ക് കടക്കും. ആദ്യ ഫലസൂചനകൾ 8:30 ഓടെ പുറത്തുവരുമെന്നും ഉച്ചയ്ക്ക് 12 മണിയോടെ അന്തിമഫലം പ്രഖ്യാപിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ചുങ്കത്തറ മാർത്തോമാ ഹയർസെക്കൻഡറി സ്‌കൂളിലാണ് വോട്ടെണ്ണൽ നടക്കുക. 120ലധികം ഉദ്യോഗസ്ഥരെ വോട്ടെണ്ണലിനായി നിയോഗിച്ചിട്ടുണ്ട്. സുരക്ഷയ്ക്കായി 900 പോലീസുകാരെ മണ്ഡലത്തിൽ വിന്യസിച്ചിട്ടുണ്ട്. വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി കമ്മിഷൻ വ്യക്തമാക്കി.

നിർണായക പഞ്ചായത്തുകൾ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ അമരമ്പലം, കരുളായി, മൂത്തേടം തുടങ്ങിയ പഞ്ചായത്തുകൾ ഫലത്തിൽ നിർണായക പങ്കുവഹിക്കും. 2021ൽ എൽഡിഎഫ് സ്ഥാനാർഥി പി.വി. അൻവർ 1492 വോട്ടിന്റെ ഭൂരിപക്ഷം നേടിയ അമരമ്പലം പഞ്ചായത്തിൽ ഇത്തവണ ഇതിലും വലിയ ലീഡ് എൽഡിഎഫ് പ്രതീക്ഷിക്കുന്നു. കരുളായി പഞ്ചായത്തിൽ 2021ൽ 1446 വോട്ടിന്റെ ലീഡ് ലഭിച്ചിരുന്നു. സ്വരാജിന്റെ സ്ഥാനാർഥിത്വം ഇവിടെ 100 വോട്ടിന്റെ അധിക ലീഡ് നേടുമെന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടൽ. പോത്തുകല്ല്, നിലമ്പൂർ നഗരസഭ എന്നിവിടങ്ങളിലും എൽഡിഎഫിന് ലീഡ് ലഭിക്കുമെന്നാണ് വിലയിരുത്തൽ.

യുഡിഎഫിന്റെ പ്രതീക്ഷ

വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിൽ യുഡിഎഫിന് മേൽക്കൈ ലഭിക്കുമെന്നാണ് ഇരു മുന്നണികളും പ്രതീക്ഷിക്കുന്നത്. കാരണം, വോട്ടെണ്ണൽ ആരംഭിക്കുന്നത് യുഡിഎഫിന്റെ ശക്തികേന്ദ്രമായ വഴിക്കടവ് പഞ്ചായത്തിൽ നിന്നാണ്. 2021ൽ ഇവിടെ അൻവർ 35 വോട്ടിന്റെ ലീഡ് മാത്രമാണ് നേടിയത്. എന്നാൽ, ഇത്തവണ വഴിക്കടവിൽ 1000 വോട്ട് വരെ ലീഡ് യുഡിഎഫിന് ലഭിക്കുമെന്നാണ് ഇടതുകേന്ദ്രങ്ങൾ പോലും വിലയിരുത്തുന്നത്. മൂത്തേടം പഞ്ചായത്താണ് യുഡിഎഫിന്റെ ഏറ്റവും വലിയ പ്രതീക്ഷ. 2021ൽ ഇവിടെ 2331 വോട്ടിന്റെ ലീഡ് ലഭിച്ച യുഡിഎഫ് ഇത്തവണ 2500 വോട്ട് കടക്കുമെന്ന് കണക്കുകൂട്ടുന്നു. എടക്കര, ചുങ്കത്തറ പഞ്ചായത്തുകളിലും യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ ലീഡ് ഉറപ്പിക്കുമെന്ന് യുഡിഎഫ് ക്യാമ്പ് അവകാശപ്പെടുന്നു.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ, യുഡിഎഫ് ക്രോസ് വോട്ടിംഗ് നടത്തിയെന്ന ഗുരുതര ആരോപണവുമായി പിവി അൻവർ രംഗത്ത്. തനിക്ക് ലഭിക്കേണ്ടിയിരുന്ന ഏകദേശം പതിനായിരം വോട്ടുകൾ, ആര്യാടൻ ഷൗക്കത്ത് ജയിക്കുമെന്ന് കരുതി യുഡിഎഫ് വോട്ടർമാർ ഇടതുമുന്നണി സ്ഥാനാർഥി എം. സ്വരാജിന് നൽകിയെന്നാണ് അൻവറിന്റെ ആരോപണം. പാർട്ടി നടത്തിയ ഫീൽഡ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ വിവരമെന്ന് അൻവർ വ്യക്തമാക്കി. കോൺഗ്രസ് ക്രോസ് വോട്ടിംഗ് നടത്തിയാലും തന്റെ വിജയം ഉറപ്പാണെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. 75,000 വോട്ടുകൾ തനിക്ക് ലഭിക്കുമെന്നും, ക്രിസ്ത്യൻ വോട്ടുകളുടെ 93 ശതമാനവും സ്ത്രീകളുടെയും യുവാക്കളുടെയും പിന്തുണ തനിക്കുണ്ടെന്നും അൻവർ അവകാശപ്പെട്ടു.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് അൻവറിന്റെ രാഷ്ട്രീയ ഭാവി നിർണയിക്കുന്നതിന്റെ വേദിയാണ്. ജയിച്ചാൽ നിലമ്പൂരിന്റെ ‘പുലിക്കുട്ടി’യാകും അൻവർ. വിജയം നേടിയില്ലെങ്കിലും ശക്തമായ വോട്ട് വിഹിതം നേടാനായാൽ അത് ജയത്തിന് തുല്യമായി കണക്കാക്കാം. എന്നാൽ, പരാജയപ്പെട്ടാൽ അൻവറിന്റെ രാഷ്ട്രീയ ജീവിതം അവസാനിച്ചേക്കാം. ‘പുലിയായി വന്ന് എലിയായി മാറി’ എന്ന വിമർശനം അൻവറിനെ പിന്തുടർന്നേക്കും. കുറഞ്ഞത് 25,000 വോട്ടെങ്കിലും നേടിയാൽ മണ്ഡലത്തിൽ സ്വാധീനമുള്ള നേതാവായി തുടരാനോ ഭാവിയിൽ ഏതെങ്കിലും പാർട്ടിയുമായി സഖ്യത്തിലെത്താനോ അൻവറിന് സാധിക്കും. എന്നാൽ, 15,000 വോട്ടിന് താഴെ മാത്രം ലഭിച്ചാൽ ‘അൻവർ ഫാക്ടർ’ എന്ന ആശയം തകരും. യുഡിഎഫ് നേതാവ് ഒരു സംഭാഷണത്തിൽ അൻവറിനെ ‘മുന്തിയ സ്വതന്ത്രൻ’ മാത്രമായി വിലയിരുത്തിയിരുന്നു. 10,000 വോട്ടിന് താഴെ ലഭിച്ചാൽ അൻവർ സാധാരണ സ്വതന്ത്രനായി ഒതുങ്ങിപ്പോകും.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പിവി അൻവർ സ്വന്തം നിലയ്ക്ക് ഉണ്ടാക്കിയെടുത്തതാണ്. പ്രാദേശികമായ പൊലീസ് വിവാദത്തിൽ തുടങ്ങിയ പ്രശ്നങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനെയും മുഖ്യമന്ത്രി ഓഫീസിനെയും വിമർശിക്കുന്നതിലേക്ക് വളർന്നു. തൃണമൂൽ കോൺഗ്രസിൽ ചേരാൻ തീരുമാനിച്ച അൻവർ, എംഎൽഎ സ്ഥാനം രാജിവെച്ച് ഉപതെരഞ്ഞെടുപ്പിന് വഴിയൊരുക്കി. എന്നാൽ, യുഡിഎഫ് നേതാവ് വിഡി സതീശന്റെ കർക്കശ നിലപാട് അൻവറിനെ ഒറ്റപ്പെടുത്തി. പിണറായി വിജയനെയും സതീശനെയും ഒരുപോലെ എതിർത്ത് മത്സരിക്കുന്ന അൻവർ, തെരഞ്ഞെടുപ്പിന് ശേഷം യുഡിഎഫ് ജയിച്ചാലും പ്രശ്നമില്ലെന്ന നിലപാടിലേക്ക് മാറി.

അതേസമയം, ബിജെപി സ്ഥാനാർഥി മോഹൻ ജോർജ്, വിജയസാധ്യത കുറഞ്ഞതിനാൽ ചില പ്രവർത്തകർ അവസാന നിമിഷം ആര്യാടൻ ഷൗക്കത്തിന് വോട്ട് ചെയ്തെന്ന് വെളിപ്പെടുത്തി. ഇടതുമുന്നണിയെ തോൽപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്ന് അദ്ദേഹം വ്യക്തമാക്കി. ബിജെപിക്ക് 20,000 വോട്ട് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടത്ര സമയം ലഭിച്ചില്ലെന്ന് മോഹൻ ജോർജ് പറഞ്ഞു.

നിലമ്പൂർ ഫലം ഇടതുമുന്നണിക്കും സിപിഎമ്മിനും നിർണായകമാണ്. എം. സ്വരാജ് ജയിച്ചാൽ, 55 വർഷത്തിന് ശേഷം നിലമ്പൂർ മണ്ഡലത്തിൽ സിപിഎം വിജയിക്കും. ഇത് പിണറായി വിജയന്റെ നേതൃത്വത്തിന് വലിയ ഊർജം പകരും. എന്നാൽ, സ്വരാജ് തോറ്റാൽ, അത് സിപിഎമ്മിന്റെയും സർക്കാരിന്റെയും ഭാവിയെ ബാധിക്കും. നിലമ്പൂർ ഫലം പിണറായി വിജയന്റെ നേതൃത്വത്തിന്റെ ശക്തി അളക്കുന്നതിനുള്ള ലിറ്റ്മസ് ടെസ്റ്റായി മാറും.

ത്രില്ലിങ് ഫലപ്രഖ്യാപനം

എല്ലാ കണക്കുകൂട്ടലുകളിലും പി.വി. അൻവർ ഫാക്ടർ നിർണായകമാകുമോ എന്ന ആശങ്ക ഇരു മുന്നണികൾക്കുമുണ്ട്. യുഡിഎഫിന്റെ ശക്തികേന്ദ്രമായ വഴിക്കടവിൽ തുടങ്ങി എൽഡിഎഫിന്റെ കോട്ടയായ അമരമ്പലത്തിൽ വോട്ടെണ്ണൽ അവസാനിക്കുമ്പോൾ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഒരു ത്രില്ലിങ് ക്ലൈമാക്‌സിലേക്ക് നീങ്ങുമെന്നാണ് സൂചന



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  2 days ago
No Image

പി.എസ്. ശ്രീധരൻപിള്ളയെ ഗോവ ഗവർണർ സ്ഥാനത്ത് നിന്ന് മാറ്റി; പുതിയ നിയമനമില്ല

National
  •  2 days ago
No Image

11 കിലോമീറ്റർ പിന്നിടാൻ ചിലവഴിച്ചത് രണ്ട് മണിക്കൂറിലധികം: ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഒരു കോടി രൂപ വാഗ്ദാനവുമായി ഈസ്മൈട്രിപ്പ് സഹസ്ഥാപകൻ

National
  •  2 days ago
No Image

പാലക്കാട് നിപ ബാധിച്ച് മരിച്ചയാളുടെ റൂട്ട് മാപ്പ് പുറത്തു വിട്ടു 

Kerala
  •  2 days ago
No Image

സംസ്ഥാനത്തെ സ്‌കൂളുകളിൽ മതപരമായ പരിപാടികൾക്ക് നിയന്ത്രണമേർപ്പെടുത്താൻ സർക്കാർ

Kerala
  •  2 days ago
No Image

യുഎസ് ചികിത്സ കഴിഞ്ഞ് മടങ്ങുന്നു; മുഖ്യമന്ത്രി നാളെ കേരളത്തിലെത്തും 

Kerala
  •  2 days ago
No Image

റാ​ഗിംങ് പീഡനം: ശ്രീചിത്ര ഹോമിൽ മൂന്ന് പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിയിൽ

Kerala
  •  2 days ago
No Image

നിമിഷ പ്രിയയുടെ വധശിക്ഷ: ഇന്ത്യയ്ക്ക് സഹായിക്കാൻ പരിമിതികളുണ്ടെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ അറിയിച്ചു

National
  •  2 days ago
No Image

ഒടുവില്‍ സമ്മതിച്ചു, 'പഹല്‍ഗാമില്‍ സുരക്ഷാ വീഴ്ച' പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍; ഏറ്റുപറച്ചില്‍ സംഭവത്തിന് മൂന്ന് മാസത്തിന് ശേഷം  

National
  •  2 days ago
No Image

'കൊലക്കത്തിയുമായി രാഷ്ട്രീയപ്രവർത്തനം നടത്തുന്നവർക്കുള്ള പ്രോത്സാഹനം'; സി. സദാനന്ദന്റെ രാജ്യസഭാ പ്രവേശനത്തെ രൂക്ഷമായി വിമർശിച്ച് അശോകൻ ചരുവിൽ, രമേശ് ചെന്നിത്തലക്ക് അഭിനന്ദനം 

Kerala
  •  2 days ago