
ജിസിസി നിവാസികള്‍ക്കും യൂറോപ്പ്യന്‍ സ്വദേശികള്‍ക്കുമുള്ള 7 ദിവസത്തെ ട്രാന്‍സിറ്റ് വിസക്ക് അംഗീകാരം നല്‍കി കുവൈത്ത്

കുവൈത്ത് സിറ്റി: അതിര്‍ത്തി നടപടിക്രമങ്ങള്‍ ലളിതവും കാര്യക്ഷമവുമാക്കുന്നതിനും പ്രാദേശിക ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനുമായി കുവൈത്ത്, കരമാര്‍ഗം രാജ്യത്ത് പ്രവേശിക്കുന്ന യാത്രക്കാര്‍ക്ക് 7 ദിവസത്തെ ട്രാന്‍സിറ്റ് വിസ അനുവദിക്കാന്‍ തീരുമാനിച്ചു. ഗള്‍ഫ് പൗരന്മാര്‍, ജിസിസി നിവാസികള്‍, യൂറോപ്യന്‍ പൗരന്മാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, പ്രത്യേകിച്ച് ഇറാഖില്‍ നിന്നോ ഇറാന്‍ വഴിയോ എത്തുന്നവര്‍ എന്നിവര്‍ക്കാകും ഈ വിസ ലഭ്യമാകുക.
ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസഫിന്റെ നിര്‍ദേശപ്രകാരമാണ് പുതിയ തീരുമാനം. അബ്ദാലി ബോര്‍ഡര്‍ ക്രോസിംഗ് അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ കേണല്‍ വലീദ് അല്‍ അസ്മി, കുവൈത്ത് ടിവിയിലെ അല്‍ അഖ്ബര്‍ പ്രോഗ്രാമിന് നല്‍കിയ അഭിമുഖത്തില്‍ വെച്ചാണ് പദ്ധതി പ്രഖ്യാപിച്ചത്. അബ്ദാലി അതിര്‍ത്തി വഴി കരമാര്‍ഗം കുവൈത്തിലെത്തുന്ന യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സൗകര്യം ഉറപ്പാക്കാനാണ് ഈ നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ ട്രാന്‍സിറ്റ് വിസ യോഗ്യരായ യാത്രക്കാര്‍ക്ക് കുവൈത്തില്‍ 7 ദിവസം വരെ തങ്ങാന്‍ അനുമതി നല്‍കുന്നു. അബ്ദാലി തുറമുഖത്തിനും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇടയില്‍ യാത്ര ചെയ്യാനും മുന്നോട്ടുള്ള യാത്രാ ക്രമീകരണങ്ങള്‍ ഒരുക്കാനും ഇത് സഹായിക്കും. ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങള്‍ ഏകോപിപ്പിച്ച പ്രത്യേക ഇളവുകള്‍ പ്രകാരം കുവൈത്തിലെ പ്രവാസികള്‍ക്കും വിസ ലഭിക്കും.
'ദേശീയ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് അതിര്‍ത്തി കടക്കുന്നതിന്റെ ഫ്‌ളെക്‌സബിലിറ്റി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം,' കേണല്‍ അല്‍ അസ്മി പറഞ്ഞു. 'നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും എംബസി പ്രതിനിധികള്‍ക്കും അവരുടെ പൗരന്മാര്‍ക്ക് പ്രവേശനനിര്‍ഗമന നടപടിക്രമങ്ങളില്‍ സഹായം നല്‍കാന്‍ ഈ നടപടി സഹായകമാകും.'
അബ്ദാലി ക്രോസിംഗില്‍ നിലയുറപ്പിച്ച ആഭ്യന്തര മന്ത്രാലയ ടീമുകള്‍ക്കാണ് വിസ നടപടിക്രമങ്ങള്‍ വേഗത്തിലും പ്രൊഫഷണലായും നടപ്പാക്കാനുള്ള ചുമതല. മാനുഷിക, നയതന്ത്ര പരിഗണനകളില്‍ യോഗ്യത നേടുന്നവര്‍ക്ക് മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Kuwait has introduced a 7-day transit visa for GCC residents and European nationals, aiming to boost tourism and facilitate smoother travel. The new policy is expected to enhance regional connectivity and attract more short-term visitors through Kuwait's international airports.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഖത്തറിലെ അമേരിക്കൻ താവളത്തിന് നേരെ ഇറാൻ മിസൈൽ ആക്രമണം; ഇന്ത്യൻ എംബസി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
International
• a day ago
നീറ്റ് മോക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞതിന്റേ പേരിൽ പ്ലസ് ടു വിദ്യാർഥിനിയെ അധ്യാപകനായ പിതാവ് മർദിച്ച് കൊന്നു
National
• 2 days ago
ഇത്തവണ ബാറ്റല്ല, കൈകൾ കൊണ്ട് ചരിത്രം കുറിച്ചു; റൂട്ടിന്റെ സ്ഥാനം ഇനി ഇന്ത്യൻ വന്മതിലിനൊപ്പം
Cricket
• 2 days ago
കോഴിക്കോട് കൊയിലാണ്ടിയിൽ പ്ലസ് വൺ വിദ്യാർത്ഥി റാഗിങ്ങിന് ഇരയായി; രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി
Kerala
• 2 days ago
ഖത്തറിലെ യു.എസ് താവളം ഇറാന്‍ ആക്രമിച്ചു; വന്‍ സ്‌ഫോടന ശബ്ദം; കുവൈത്തിലും ബഹ്‌റൈനിലും മുന്നറിയിപ്പ് സൈറണ്‍
qatar
• 2 days ago
ഓപ്പറേഷന്‍ സിന്ധു; ഇറാനില്‍ നിന്ന് രണ്ട് മലയാളികള്‍ കൂടി ഡല്‍ഹിയിലെത്തി
Kerala
• 2 days ago
അർദ്ധരാത്രിയിൽ പൊലിസ് വീടിന്റെ വാതിലിൽ മുട്ടി വിളിക്കരുത്; ഹൈക്കോടതി
Kerala
• 2 days ago
അഹമ്മദാബാദ് വിമാന ദുരന്തം; രഞ്ജിതയുടെ പൊതുദർശനവും സംസ്കാരവും നാളെ; പത്തനംതിട്ടയിൽ രണ്ട് സ്കൂളുകൾക്ക് അവധി
Kerala
• 2 days ago
ഇറാന്‍-ഇസ്രാഈല്‍ സംഘര്‍ഷം; വ്യോമപാത അടച്ച് ഖത്തര്‍; വിമാനങ്ങള്‍ക്ക് നിരോധനം
qatar
• 2 days ago
ധോണിയുടെ ഓരോ റെക്കോർഡുകളും തകർന്നുവീഴുന്നു; ഇംഗ്ലീഷ് മണ്ണിൽ ചരിത്രം സൃഷ്ടിച്ച് പന്ത്
Cricket
• 2 days ago
പൂരം കലക്കല്‍; മുന്നറിയിപ്പുണ്ടായിട്ടും ജാഗ്രത പുലര്‍ത്തിയില്ല; എംആര്‍ അജിത് കുമാറിന് ഗുരുതര വീഴച്ച പറ്റിയെന്ന് ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട്
Kerala
• 2 days ago
ഭാര്യയുടെ ആദ്യ ഭർത്താവിന്റെ സ്വത്തുമായി ബന്ധപ്പെട്ട തർക്കം; കിടപ്പിലായ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ 71കാരന് ജീവപര്യന്തം
National
• 2 days ago
കുടുംബത്തോടൊപ്പം കായലിൽ കുളിക്കാനിറങ്ങിയ 13 കാരി മുങ്ങി മരിച്ചു
Kerala
• 2 days ago
ഓപറേഷൻ സിന്ദൂറിനെ പുകഴ്ത്തിയ തരൂരിന്റെ ലേഖനം; ഔദ്യോഗിക പേജിൽ പങ്കുവച്ച് പ്രധാനമന്ത്രിയുടെ ഓഫിസ്
National
• 2 days ago
ഗസ്സയിൽ ഇസ്റാഈൽ ആക്രമണം: 39 പേർ കൊല്ലപ്പെട്ടു, 317 പേർക്ക് പരുക്ക്
International
• 2 days ago
യമഹയുടെ പുതിയ ഹൈബ്രിഡ് ബൈക്ക് വരവായി; മികച്ച ഇന്ധനക്ഷമതയും, താങ്ങാനാവുന്ന വിലയും
auto-mobile
• 2 days ago
രാജസ്ഥാൻ മാത്രമല്ല, മറ്റൊരു ടീമിന് വേണ്ടിയും സഞ്ജു കളിക്കും; വമ്പൻ പോരിനൊരുങ്ങി മലയാളി താരം
Cricket
• 2 days ago
സർക്കാർ ജീവനക്കാർക്ക് വെള്ളിയാഴ്ചകളിൽ വർക്ക് ഫ്രം ഹോം, പ്രവൃത്തി സമയം ഏഴ് മണിക്കൂറാക്കി കുറച്ചു; പുതിയ പദ്ധതിയുമായി അജ്മാൻ
uae
• 2 days ago
ഇരട്ട ചക്രവാതച്ചുഴികള്‍; അഞ്ചിടത്ത് നാളെയും യെല്ലോ അലര്‍ട്ട് തുടരും; ശക്തമായ കാറ്റിനും സാധ്യത
Kerala
• 2 days ago
സിറിയയിലെ യുഎസ് സൈനിക താവളത്തിന് നേരെ മിസൈൽ ആക്രമണം; ഇറാൻ മാധ്യമങ്ങൾ
International
• 2 days ago
എറണാകുളം ആശുപത്രിയിൽ യുവാവിന്റെ കൈഞരമ്പ് മുറിച്ച സംഭവം; പ്രതി പൊലീസ് പിടിയിലായി
Kerala
• 2 days ago