HOME
DETAILS

കൊതുകിന്റെ വലുപ്പത്തില്‍ മൈക്രോഡ്രോണുകള്‍ വികസിപ്പിച്ച് ചൈന; യുദ്ധത്തിന്റെ ഗതിമാറ്റും ചൈനീസ് കുഞ്ഞന്‍ വജ്രായുധം

  
Farzana
June 23 2025 | 07:06 AM

China Unveils Mosquito-Sized Military Micro-Drones Capable of Redefining Modern Warfare

ബെയ്ജിംഗ്: യുദ്ധങ്ഹളുടെ രീതിയെ തന്നെ മാറ്റാന്‍ കെല്‍പുള്ള പുതിയ വജ്രായുധവുമായി ചൈന. കൊതുകിന്റെ വലിപ്പമുള്ള വളരെ ചെറിയ ഡ്രോണുകള്‍ ചൈനയിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചതായി റിപ്പോര്‍ട്ട്. സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റിന്റേതാണ് (എസ്.സി.എം.പി) റിപ്പോര്‍ട്ട്. സൈനിക ആവശ്യങ്ങള്‍ക്കായി പുതിയ മൈക്രോ ഡ്രോണുകള്‍ വികസിപ്പിച്ചതെന്നാണ് വിശദീകരണം. സൈനിക, പ്രതിരോധ ആവശ്യങ്ങള്‍ക്ക് പുറമെ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ചെറുതും ഒതുക്കമുള്ളതുമായ ഡ്രോണുകളാണ് മൈക്രോ ഡ്രോണുകള്‍.


മധ്യ ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലെ നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് ഡിഫന്‍സ് ടെക്നോളജിയിലെ (എന്‍.യു.ഡി.ടി) റോബോട്ടിക്സ് ലബോറട്ടറിയാണ് മൈക്രോ ഡ്രോണ്‍ വികസിപ്പിച്ചത്. വാരാന്ത്യത്തില്‍ സിസിടിവി 7 (ചൈന സെന്‍ട്രല്‍ ടെലിവിഷന്റെ സൈനിക ചാനല്‍) ല്‍ ഗവേഷകര്‍ ഈ പ്രോട്ടോടൈപ്പ് പ്രദര്‍ശിപ്പിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

യുദ്ധക്കളത്തിലെ വിവര നിരീക്ഷണത്തിനും പ്രത്യേക ദൗത്യങ്ങള്‍ക്കും ഏറെ അനുയോജ്യമാണ് ഇത്തരം മിനിയേച്ചര്‍ ബയോണിക് റോബോട്ടുകളെന്ന്  എന്‍.യു.ഡി.ടിയിലെ വിദ്യാര്‍ഥിയായ ലിയാങ് ഹെക്സിയാങ് ചൈന സെന്‍ട്രല്‍ ടെലിവിഷന്റെ സൈനിക ചാനലായ സിസിടിവിയോട് പറഞ്ഞു.

'ഇതാ എന്റെ കൈയില്‍ കൊതുകിനെപ്പോലുള്ള ഒരു തരം റോബോട്ട് ഉണ്ട്. ഇതുപോലുള്ള മിനിയേച്ചര്‍ ബയോണിക് റോബോട്ടുകള്‍ യുദ്ധക്കളത്തിലെ വിവര നിരീക്ഷണത്തിനും പ്രത്യേക ദൗത്യങ്ങള്‍ക്കും പ്രത്യേകിച്ചും അനുയോജ്യമാണ്' ലിയാങ് പറഞ്ഞു. 

ഏകദേശം 1.3 സെന്റീമീറ്റര്‍ നീളമുള്ള, കൊതുകിന്റെ വലിപ്പമുള്ള ഡ്രോണിന് ഇരുവശത്തും ഇല പോലുള്ള രണ്ട് ചിറകുകളും നേര്‍ത്ത മൂന്ന് കാലുകളുമുണ്ട്. ഒരു സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ചാണ് ഈ ഡ്രോണുകള്‍ നിയന്ത്രിക്കുന്നത്.

ഇത്തരം മിനിയേച്ചര്‍ ഡ്രോണുകള്‍ സൈനിക ആവശ്യങ്ങള്‍ക്ക് ഏറെ നിര്‍ണായകമാണ്. രഹസ്യാന്വേഷണ ദൗത്യങ്ങള്‍ക്കാണ് ഇവ കൂടുതലായും ഉപയോഗിക്കുക. അതേസമയം, ബാറ്ററികള്‍ ചെറുതായതിനാല്‍ സാധാരണയായി അവയ്ക്ക് പറക്കല്‍ സമയം കുറവാണ്. എന്നിരുന്നാലും സെന്‍സര്‍ സാങ്കേതികവിദ്യ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) എന്നിവയെ ഉപയോഗപ്പെടുത്തി മൈക്രോഡ്രോണുകളുടെ കഴിവുകള്‍ വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ വാദം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രം രചിച്ച് ശുഭാംശു മടങ്ങി;  ആക്‌സിയം 4 ദൗത്യ സംഘം ഭൂമിയില്‍ തിരിച്ചെത്തി

International
  •  4 days ago
No Image

വില കൂടിയ വസ്ത്രം.. ലൈവ് സ്ട്രീമിങ് അവതാരകര്‍ക്ക് ടിപ്പ് ..ആഡംബര ജീവിതം നയിക്കാന്‍ രണ്ട് ആണ്‍മക്കളെ വിറ്റ് മാതാവ്; വിറ്റത് പത്ത് ലക്ഷം രൂപക്ക് 

International
  •  4 days ago
No Image

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടി; യമനില്‍ ചര്‍ച്ച തുടരും 

Kerala
  •  4 days ago
No Image

കൊച്ചിയിൽ വൻ ലഹരിവേട്ട; ഫ്ലാറ്റിൽ നിന്ന് യുവതിയും മൂന്ന് യുവാക്കളും പിടിയിൽ

Kerala
  •  4 days ago
No Image

അനധികൃത നിര്‍മാണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകക്ക് അതിക്രൂര മര്‍ദ്ദനം; അക്രമികള്‍ മഹാരാഷ്ട ഭരണകക്ഷിയുമായി അടുത്ത ബന്ധമുള്ളവരെന്ന് റിപ്പോര്‍ട്ട് 

National
  •  4 days ago
No Image

ഹൈദരാബാദിൽ കമ്മ്യൂണിസ്റ്റ് നേതാവ് ചന്തു റാത്തോഡിനെ വെടിവെച്ച് കൊന്നു; ആക്രമണം പ്രഭാത നടത്തത്തിനിടെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം

National
  •  4 days ago
No Image

വേണ്ടത് വെറും ഒരു ഗോൾ മാത്രം; ലോക ഫുട്ബോൾ കീഴടക്കാനൊരുങ്ങി റൊണാൾഡോ

Football
  •  4 days ago
No Image

കണ്ടെയ്നറിൽ കാർ കടത്തിയെന്ന് സംശയം; ലോറിയും മൂന്ന് രാജസ്ഥാനികളും കസ്റ്റഡിയിൽ, ഒരാൾ ചാടിപ്പോയി, മണിക്കൂറുകൾക്ക് ശേഷം പിടികൂടി പൊലിസ്

Kerala
  •  4 days ago
No Image

ഡല്‍ഹിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇമെയില്‍ വഴി ബോംബ് ഭീഷണി  

National
  •  4 days ago
No Image

മെസിയും റൊണാൾഡോയുമല്ല! ഫുട്ബോളിലെ ഏറ്റവും മികച്ച താരം മറ്റൊരാൾ: ഡൊണാൾഡ് ട്രംപ്

Football
  •  4 days ago