
'ബലപ്രയോഗത്തിലൂടെ സമാധാനം കൊണ്ടുവരാനാവില്ല' യു.എസിന്റെ ഇറാന്‍ ആക്രമണത്തില്‍ യു.എന്നില്‍ കടുത്ത വിമര്‍ശനം, അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന് ആവശ്യം

യുനൈറ്റഡ് നാഷന്‍സ്: അമേരിക്കയുടെ ഓപറേഷന്‍ മിഡ്‌നൈറ്റ് ഹാമറിന് യു.എന്നില്‍ കടുത്ത വിമര്‍ശനം. ഇസ്‌റാഈലിനൊപ്പം ചേര്‍ന്ന് ഇറാനില്‍ നടത്തിയ ആക്രമണമായ ഓപറേഷന്‍ മിഡ്‌നൈറ്റ് ഹാമറിനെ ന്യായീകരിച്ച് രംഗത്തെത്തിയ അമേരിക്കക്കെതിരെ റഷ്യയും ചൈനയുമുല്‍പെടെയുള്ള രാജ്യങ്ങളാണ് കടുത്ത വിമര്‍ശനമുന്നയിച്ചത്. ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ യു.എസ് നടത്തിയ ആക്രമണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് വിമര്‍സനമുയര്‍ന്നത്. ഞായറാഴ്ചയാണ് ഇറാന്‍ ആണവ കേന്ദ്രങ്ങളായ ഫോര്‍ദോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവക്കെതിരെ യു.എസ് ആക്രമണം നടത്തിയത്.
മിഡില്‍ ഈസ്റ്റില്‍ ഉടനടി നിരുപാധികമായ വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന 15 അംഗ സമിതി പ്രമേയം പാസാക്കാന്‍ റഷ്യ, ചൈന, പാകിസ്താന്‍ എന്നീ രാജ്യങ്ങള്‍ നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണ് ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ യു.എസ് നടത്തിയ ആക്രമണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യു.എന്‍ സുരക്ഷാ കൗണ്‍സില്‍ ഞായറാഴ്ച യോഗം ചേര്‍ന്നത്. യു.എസ് നടപടിക്കെതിരെ റഷ്യയും ചൈനയും പാകിസ്താനുമടക്കമുള്ള രാജ്യങ്ങള്‍ രംഗത്തുവന്നു. രാജ്യാന്തര നിയമങ്ങള്‍ ലംഘിക്കുന്നതാണ് യു.എസിന്റെ നടപടിയെന്നാണ് ചൈന വിശേഷിപ്പിച്ചത്.
'ബലപ്രയോഗത്തിലൂടെ മധ്യപൂര്‍വദേശത്ത് സമാധാനം കൈവരിക്കാനാവില്ല', ചൈനയുടെ യു.എന്‍ അംബാസഡര്‍ ഫു കോങ് ചൂണ്ടിക്കാട്ടി. 'ഇറാന്‍ ആണവ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നയതന്ത്ര മാര്‍ഗങ്ങള്‍ അവസാനിച്ചിട്ടില്ല, സമാധാനപരമായ ഒരു പരിഹാരത്തിനായി ഇപ്പോഴും പ്രതീക്ഷയുണ്ട്' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്ക യുദ്ധത്തില്‍ നേരിട്ട് ഇടപെട്ടതിനെ റഷ്യയും രൂക്ഷമായി വിമര്‍ശിച്ചു. മേഖലയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്നും റഷ്യയും ചൈനയും പാകിസ്താനും ആവശ്യപ്പെട്ടു.
'ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ ബോംബാക്രമണം അപകടകരമായ ഒരു വഴിത്തിരിവിനെയാണ് അടയാളപ്പെടുത്തുന്നതെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ചൂണ്ടിക്കാട്ടി.
അമേരിക്കന്‍ ആക്രമണത്തില്‍ ഇറാനിലെ ഇസ്ഫഹാന്‍ ആണവ നിലയത്തില്‍ കനത്ത നാശനഷ്ടം ഉണ്ടായെന്നാണ് അന്താരാഷ്ട്ര ആണവോര്‍ജ സമിതി പറയുന്നത്. ആണവ കേന്ദ്രത്തിലെ ടണലിലേക്കുള്ള കവാടങ്ങള്‍ തകര്‍ന്നെന്നും അന്താരാഷ്ട്ര ആണവോര്‍ജ്ജസമിതി അറിയിക്കുന്നു.
അതേസമയം, ഇറാന്‍ യുറേനിയത്തിന്റെ ഭൂരിഭാഗവും ഇസ്ഫഹാനില്‍ ഭൂമിക്കടിയില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് നേരത്തെ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. തകര്‍ന്ന തുരങ്കങ്ങള്‍ സ്റ്റോക്ക്‌പൈലിന്റെ ഭാഗമാണെന്ന് യു.എന്‍ സുരക്ഷാ കൗണ്‍സിലിന് നല്‍കിയ പ്രസ്താവനയില്‍ ഐ.എ.ഇ.എ മേധാവി റാഫേല്‍ ഗ്രോസി സ്ഥിരീകരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മാംസ വിൽപ്പനയ്‌ക്കെതിരെ പ്രതിഷേധം; കെഎഫ്‌സി ഔട്ട്‌ലെറ്റിന് നേരെ അക്രമം അഴിച്ചുവിട്ട് ഹിന്ദു രക്ഷാദൾ
National
• 2 days ago
53 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സ്വന്തം നാട്ടിലെ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് യുഎഇയിൽ വാഹനമോടിക്കാം; ഇന്ത്യക്കാർക്ക് ഇളവുണ്ടോ എന്നറിയാം
uae
• 2 days ago
വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കർശന നടപടി; സ്കൂളിലും വീട്ടിലും സന്ദർശനം നടത്തി മന്ത്രിമാർ
Kerala
• 2 days ago
തേവലക്കര സ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്കാരം നാളെ; വിദേശത്ത് നിന്ന് അമ്മ ഉച്ചയോടെ വീട്ടിലെത്തും
Kerala
• 2 days ago
കേരളത്തിൽ അടുത്ത മൂന്ന് ദിവസങ്ങളിൽ അതിതീവ്ര മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ റെഡ് അലേർട്ട്
Kerala
• 2 days ago
ധർമ്മസ്ഥലയിൽ സ്ത്രീകളെയും പെൺകുട്ടികളെയും ബലാത്സംഗം ചെയ്ത് കുഴിച്ച് മൂടിയ കേസ്: പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ
National
• 2 days ago
അദ്ദേഹം മാത്രമാണ് 20 വർഷമായി ഫുട്ബാളിൽ സ്ഥിരതയാർന്ന പ്രകടനം നടത്തിയത്: ഇവാൻ റാക്കിറ്റിച്ച്
Football
• 2 days ago
വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: മന്ത്രിയുടെ സൂംബാ ഡാൻസിനെതിരെ രൂക്ഷ വിമർശനവുമായി വി.ഡി സതീശൻ
Kerala
• 2 days ago
ഉമ്മൻ ചാണ്ടി എന്റെ ഗുരു: അദ്ദേഹത്തെപ്പോലെയുള്ളവർ കേരള രാഷ്ട്രീയത്തിൽ ഉണ്ടാകണം; രണ്ടാം ചരമവാർഷികത്തിൽ രാഹുൽ ഗാന്ധി
Kerala
• 2 days ago
എയർടെൽ ഉപയോക്താക്കൾക്ക് 17,000 രൂപയുടെ പെർപ്ലെക്സിറ്റി പ്രോ സബ്‌സ്‌ക്രിപ്‌ഷൻ സൗജന്യം: എങ്ങനെ നേടാം?
Tech
• 2 days ago
ഭർത്താവിനെ സുഹൃത്തുക്കൾക്ക് മുന്നിൽ കളിയാക്കുന്നത് ക്രൂരതയ്ക്ക് തുല്ല്യം: ബോംബെ ഹൈക്കോടതി
National
• 2 days ago
ഫേസ്ബുക്കിൽ കോപ്പിയടിക്ക് പൂട്ടിട്ട് മെറ്റ: വ്യാജ പ്രൊഫൈലുകൾക്ക് വരുമാനം നഷ്ടം, അക്കൗണ്ടും പോകും
Tech
• 2 days ago
ഇന്ത്യൻ ടീമിൽ അവനൊരു സിംഹത്തെ പോലെയാണ്: ഇന്ത്യൻ അസിസ്റ്റന്റ് കോച്ച്
Cricket
• 3 days ago
'പ്രധാനാധ്യാപികയ്ക്ക് സസ്പെന്ഷന്, കൊല്ലം എ.ഇഒയോട് വിശദീകരണം തേടി' വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ നടപടിയുമായി സര്‍ക്കാര്‍
Kerala
• 3 days ago
പഹല്‍ഗാം ആക്രമണത്തിന് പിന്നിലെ ദി റെസിസ്റ്റന്‍സ് ഫ്രണ്ടിനെ ആഗോള ഭീകരസംഘടനയായി പ്രഖ്യാപിച്ച് യു.എസ്
International
• 3 days ago
കണ്ണുരുട്ടി ട്രംപ്, മാപ്പു പറഞ്ഞ് നെതന്യാഹു; ഗസ്സയില്‍ കാത്തലിക്കന്‍ ചര്‍ച്ചിന് നേരെ നടത്തിയ സംഭവം അബദ്ധത്തില്‍ സംഭവിച്ചതെന്ന് ഏറ്റു പറച്ചില്
International
• 3 days ago
വീണുടഞ്ഞു, രണ്ടുമുറി വീടിന്റെ പ്രതീക്ഷ; പോയത് നേരത്തെ വരാമെന്നു പറഞ്ഞ്, വന്നത് ചേതനയറ്റ്
Kerala
• 3 days ago
വാണിജ്യ, താമസ മേഖലകളിലെ ഇന്ധനത്തിന് ഇത്തിഹാദ് മാളില്‍ മൊബൈല്‍ ഇലിങ്ക് സ്റ്റേഷന്; സാധാരണ റീടെയില്‍ വിലയില്‍ ലഭ്യം
uae
• 3 days ago
14ാം വയസ്സിൽ ലോകത്തിൽ ഒന്നാമൻ; വീണ്ടും ചരിത്രം സൃഷ്ടിച്ച് വൈഭവ് സൂര്യവംശി
Cricket
• 3 days ago
'സ്കൂളിനും പ്രധാനാധ്യാപികക്കും വീഴ്ച പറ്റി' വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്
Kerala
• 3 days ago
വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം: കുട്ടികള്‍ പറയുന്നത് കേള്‍ക്കാത്തതാണ് കാരണമെന്ന പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് ചിഞ്ചു റാണി
Kerala
• 3 days ago