HOME
DETAILS

രാജസ്ഥാൻ മാത്രമല്ല, മറ്റൊരു ടീമിന് വേണ്ടിയും സഞ്ജു കളിക്കും; വമ്പൻ പോരിനൊരുങ്ങി മലയാളി താരം

  
June 23 2025 | 13:06 PM

Sanju Samson will play in the second season of the Kerala Cricket League Sanju has registered his name in the player auction that is being held ahead of the new season

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിൽ മലയാളി സൂപ്പർ താരം സഞ്ജു സാംസൺ കളിക്കും. പുതിയ സീസണിന് മുന്നോടിയായി നടക്കുന്ന താര ലേലത്തിൽ സഞ്ജു തന്റെ പേര് രജിസ്റ്റർ ചെയ്തിരിക്കുകയാണ്. കഴിഞ്ഞ സീസണിൽ സഞ്ജു ടൂർണമെന്റിന്റെ ഭാഗമായിരുന്നില്ല. അതുകൊണ്ടുതന്നെ സഞ്ജു ഏത് ടീമിനു വേണ്ടി ആയിരിക്കും കളിക്കുക എന്ന ആകാംക്ഷയിലാണ് മലയാളി ക്രിക്കറ്റ് ആരാധകർ.

ലേലത്തിൽ സഞ്ജുവിനെ സ്വന്തമാക്കാൻ ശക്തമായ പോരാട്ടം ടീമുകൾ കാഴ്ചവെക്കുമെന്ന് ഉറപ്പാണ്. ലേലത്തിൽ ഏറ്റവും തുകലഭിക്കാൻ സാധ്യത കൽപ്പിക്കപ്പെടുന്ന താരവും സഞ്ജുവാണ്. ടൂർണമെന്റിലെ നിലവിലെ ചാമ്പ്യന്മാർ കൊല്ലം സെയ്ലേഴ്സാണ്. കഴിഞ്ഞ സീസണിലെ ലേലത്തിലെ ഏറ്റവും വിലയേറിയ താരം എം എസ് അഖിൽ ആയിരുന്നു. 7.4 ലക്ഷം രൂപയ്ക്ക് ട്രിവാൻഡ്രം റോയൽസ് ആയിരുന്നു അഖിലിനെ സ്വന്തമാക്കിയിരുന്നത്. 

അതേസമയം ഇന്ത്യ-ന്യൂസിലാൻഡ് ഏകദിന, ടി-20 പരമ്പരക്കുള്ള ഷെഡ്യൂൾ ബിസിസിഐ പുറത്തുവിട്ടിരുന്നു. 2026 ജനുവരിയിലാണ് ഇന്ത്യയും ന്യൂസിലാന്റും തമ്മിലുള്ള പരമ്പര നടക്കുന്നത്. പരമ്പരയിൽ മൂന്ന് ഏകദിനവും, അഞ്ച് ടി-20 മത്സരങ്ങളുമാണ് ഉള്ളത്. പരമ്പരയിലെ ഒരു ടി 20 മത്സരത്തിന് വേദിയാകുന്നത് തിരുവനന്തപുരം ഗ്രീൻഫീൽഡ് കാര്യവട്ടം സ്റ്റേഡിയമാണ്. ഈ മത്സരത്തിൽ സ്വന്തം മണ്ണിൽ ഇന്ത്യൻ ജേഴ്സി അണിഞ്ഞുകൊണ്ട് കളിക്കാൻ സഞ്ജുവിന് സാധിക്കും. എന്നാൽ ഇപ്പോൾ കേരള ക്രിക്കറ്റ് ലീഗിലൂടെ ഈ മത്സരത്തിന് മുമ്പായി സ്വന്തം മണ്ണിൽ വീണ്ടും ബാറ്റെടുക്കാനുള്ള അവസരമാണ് സഞ്ജുവിന് ലഭിച്ചിരിക്കുന്നത്. 

ഐപിഎല്ലിൽ ഈ സീസണിൽ രാജസ്ഥാൻ റോയൽസ് നിരാശാജനകമായ പ്രകടനമാണ്‌ പുറത്തെടുത്തത്. എട്ട് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് രാജസ്ഥാൻ ഫിനിഷ് ചെയ്‌തത്. പരുക്കേറ്റതിന് പിന്നാലെ സഞ്ജുവിന് രാജസ്ഥാനൊപ്പമുള്ള ധാരാളം മത്സരങ്ങൾ നഷ്ടമായിരുന്നു. 

ഡൽഹി ക്യാപ്പിറ്റൽസിനെതിരായ മത്സരത്തിൽ പരുക്കേറ്റ് സഞ്ജു പുറത്തായിരുന്നു. മത്സരത്തിൽ റിട്ടയേർഡ് ഹാർട്ടായാണ് സഞ്ജു മടങ്ങിയത്. മത്സരത്തിൽ 19 പന്തിൽ 31 റൺസായിരുന്നു സഞ്ജു നേടിയിരുന്നത്. രണ്ട് ഫോറുകളും ഒരു സിക്‌സും നേടിക്കൊണ്ട് മിന്നും ഫോമിൽ തുടരവെയാണ് സഞ്ജുവിനു ഈ തിരിച്ചടി നേരിടേണ്ടി വന്നത്. ഇതോടെ രാജസ്ഥാൻ റോയൽസിന്റെ ചരിത്രത്തിൽ ആദ്യമായി പരുക്കേറ്റ് റിട്ടയർഡ് ഹർട്ട് ആവുന്ന താരമായും സഞ്ജു മാറി. 

Sanju Samson will play in the second season of the Kerala Cricket League Sanju has registered his name in the player auction that is being held ahead of the new season



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിലെ അമേരിക്കൻ താവളത്തിന് നേരെ ഇറാൻ മിസൈൽ ആക്രമണം; ഇന്ത്യൻ എംബസി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

International
  •  3 hours ago
No Image

നീറ്റ് മോക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞതിന്റേ പേരിൽ പ്ലസ് ടു വിദ്യാർഥിനിയെ അധ്യാപകനായ പിതാവ് മർദിച്ച് കൊന്നു

National
  •  4 hours ago
No Image

ഇത്തവണ ബാറ്റല്ല, കൈകൾ കൊണ്ട് ചരിത്രം കുറിച്ചു; റൂട്ടിന്റെ സ്ഥാനം ഇനി ഇന്ത്യൻ വന്മതിലിനൊപ്പം

Cricket
  •  4 hours ago
No Image

കോഴിക്കോട് കൊയിലാണ്ടിയിൽ പ്ലസ് വൺ വിദ്യാർത്ഥി റാഗിങ്ങിന് ഇരയായി; രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി

Kerala
  •  5 hours ago
No Image

ഖത്തറിലെ യു.എസ് താവളം ഇറാന്‍ ആക്രമിച്ചു; വന്‍ സ്‌ഫോടന ശബ്ദം; കുവൈത്തിലും ബഹ്‌റൈനിലും മുന്നറിയിപ്പ് സൈറണ്‍

qatar
  •  5 hours ago
No Image

ഓപ്പറേഷന്‍ സിന്ധു; ഇറാനില്‍ നിന്ന് രണ്ട് മലയാളികള്‍ കൂടി ഡല്‍ഹിയിലെത്തി

Kerala
  •  5 hours ago
No Image

അർദ്ധരാത്രിയിൽ പൊലിസ് വീടിന്റെ വാതിലിൽ മുട്ടി വിളിക്കരുത്; ഹൈക്കോടതി

Kerala
  •  5 hours ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം; രഞ്ജിതയുടെ പൊതുദർശനവും സംസ്കാരവും നാളെ; പത്തനംതിട്ടയിൽ രണ്ട് സ്കൂളുകൾക്ക് അവധി

Kerala
  •  5 hours ago
No Image

ഇറാന്‍-ഇസ്രാഈല്‍ സംഘര്‍ഷം; വ്യോമപാത അടച്ച് ഖത്തര്‍; വിമാനങ്ങള്‍ക്ക് നിരോധനം

qatar
  •  6 hours ago
No Image

ധോണിയുടെ ഓരോ റെക്കോർഡുകളും തകർന്നുവീഴുന്നു; ഇംഗ്ലീഷ് മണ്ണിൽ ചരിത്രം സൃഷ്ടിച്ച് പന്ത്

Cricket
  •  6 hours ago