
വിപണിയിലും പ്രതീക്ഷ നല്കി വെടിനിര്‍ത്തല്‍; സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

കൊച്ചി: ലോകത്തെ ആശങ്കയുടെ മുല്‍മുനയില്‍ നിര്‍ത്തിയ ഇറാന്- ഇസ്റാഈല്‍ സംഘര്‍ഷത്തിന് താല്ക്കാലിയ വിരാമമായേക്കുമെന്ന സൂചനയില്‍ വിപണിയിലും പ്രതീക്ഷയുടെ പൊന്‍തിളക്കം. ആഗോള വിപണിയിലും കേരള വിപണിയിലും കുറഞ്ഞിരിക്കുകയാണ് സ്വര്‍ണവില. ആഭരണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ഇത്. മാത്രമല്ല ഇതേ സാഹചര്യമാണ് നിലനില്ക്കുന്നതെങ്കില് വരും ദിവസങ്ങളിലും വില കുറയുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
വെടിനിര്‍ത്തലിന് പിന്നാലെ വില കുറഞ്ഞു
ഇസ്റാഈലും ഇറാനും തമ്മില്‍ വെടിനിര്‍ത്തലിന് ധാരണയായെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനമാണ് ഇപ്പോള്‍ വില കുറയാന്‍ കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഓഹരി വിപണിയിലും മുന്നേറ്റം പ്രകടമാണ്. ക്രൂഡ് ഓയില്‍ വിലയും കുറഞ്ഞിട്ടുണ്ട്. ഡോളര്‍ കരുത്ത് കുറഞ്ഞതോടൊപ്പം ഇന്ത്യന്‍ രൂപ കരുത്ത് വര്‍ധിപ്പിച്ചു. വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായി ട്രംപ് പ്രഖ്യാപിച്ചെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്റാഈല്‍ തുടക്കമിട്ട യുദ്ധത്തില്‍ പിന്നീട് അവര്‍ക്കൊപ്പം അമേരിക്കയും ചേര്‍ന്നിരുന്നു. എന്നാല്‍ അമേരിക്കയുടെ ഖത്തറിലെ സൈനികത്താവളത്തിന് നേരെ മിസൈല്‍ അയച്ച് ഇറാന് കനത്ത മുന്നറിപ്പാണ് അമേരിക്കക്ക് നല്‍കിയത്. തുടര്‍ന്നാണ് വെടിനിര്‍ത്തല്‍ നിര്‍ദ്ദേശവുമായി പ്രസിഡന്റ് ട്രംപ് രംഗത്തെത്തിയത്.
ഇന്നത്തെ സ്വര്‍ണവില
600 രൂപയാണ് ഇന്ന് പവന് കുറഞ്ഞിരിക്കുന്നത്. 22 കാരറ്റ് സ്വര്ണത്തിനാണിത്. 18 കാരറ്റിന് 488 രൂപയാണ് പവന് കുറഞ്ഞിരിക്കുന്നത്.
കേരളത്തില്‍ ഇന്ന് ഒരു പവന് 22 കാരറ്റ് ിന് 73240 രൂപയാണ് വില. ഗ്രാമിന് 9155 രൂപയും. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 60 രൂപ കുറഞ്ഞ് 7510 രൂപയായി. വെള്ളിയുടെ വിലയും ഇന്ന് കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 2 രൂപ കുറഞ്ഞ് 116 രൂപയിലെത്തിയിരിക്കുകയാണ് വെള്ളി വില. രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് വില 3352 ഡോളറായി കുറഞ്ഞിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് കേരളത്തിലെ ജ്വല്ലറി വ്യാപാരികള്‍ വില കുറക്കുന്നത്.
വിലവിരം നോക്കാം
24 കാരറ്റ്
ഗ്രാമിന് 82 രൂപ കുറഞ്ഞു 9,987
പവന് 656 രൂപ കുറഞ്ഞു 79,896
22കാരറ്റ്
ഗ്രാമിന് 75 രൂപ കുറഞ്ഞു 9,155
പവന് 600 രൂപ കുറഞ്ഞു 73,240
18 കാരറ്റ്
ഗ്രാമിന് 61 രൂപ കുറഞ്ഞു 7,491
പവന് 488 രൂപ കുറഞ്ഞു 59,928
സ്വര്‍ണം വാങ്ങുന്നവര്‍ ചെയ്യേണ്ടത്
ഇന്ന് സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ അഡ്വാന്‍സ് ബുക്ക് ചെയ്യുന്നതാണ് നല്ലത്. വരും ദിവസങ്ങളില്‍ വില കൂടിയാലും ആശങ്ക ഒഴിവാക്കാനുള്ള മാര്‍ഗമാണിത്. മാത്രമല്ല വരും ദിവസങ്ങളില്‍ വില കുറയുകയാണെങ്കിലും ഈ രീതി നല്ലതാണ്. ബുക്ക് ചെയ്യുന്ന സമയത്തെ വില, വാങ്ങുന്ന സമയത്തെ വില എന്നിവയില്‍ കുറവുള്ളത് ഏതാണോ, ആ വിലയ്ക്ക് സ്വര്‍ണം വാങ്ങാന്‍ അഡ്വാന്‍സ് ബുക്കിങിലൂടെ സാധിക്കും എന്നതാണ് ഇതിന്റെ സൗകര്യം.
ഇടപാടുകളില്‍ ജാഗ്രത വേണം
ബില്ല് എപ്പോഴും സൂക്ഷിച്ചു വെക്കണം. ബുക്ക് ചെയ്യുന്ന വേളയില്‍ തന്നെ പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ്, തിരിച്ചു വില്‍ക്കുമ്പോഴുള്ള വില, ബുക്കിങ് കാലാവധി എന്നിവ വ്യക്തമായി ചോദിച്ചിരിക്കണം. ഇന്ന് ഒരു പവന് ആഭരണം വാങ്ങുന്നവര്‍ക്ക് കുറഞ്ഞ പണിക്കൂലി കണക്കാക്കിയാല്‍ 79500 രൂപ ചെലവ് വരുമെന്ന് പ്രതീക്ഷിക്കാം.
Date | Price of 1 Pavan Gold (Rs.) |
1-Jun-25 | Rs. 71,360 (Lowest of Month) |
2-Jun-25 (Morning) |
71600 |
2-Jun-25 (Evening) |
72480 |
3-Jun-25 | 72640 |
4-Jun-25 | 72720 |
5-Jun-25 | 73040 |
6-Jun-25 | 73040 |
7-Jun-25 | 71840 |
8-Jun-25 | 71840 |
9-Jun-25 | 71640 |
10-Jun-25 | 71560 |
11-Jun-25 | 72160 |
12-Jun-25 | 72800 |
13-Jun-25 | 74360 |
14-Jun-25 | Rs. 74,560 (Highest of Month) |
15-Jun-25 | Rs. 74,560 (Highest of Month) |
16-Jun-25 | 74440 |
17-Jun-25 | 73600 |
18-Jun-25 | 74000 |
19-Jun-25 | 74120 |
20-Jun-25 | 73680 |
21-Jun-25 | 73880 |
22-Jun-25 | 73880 |
23-Jun-25 Yesterday » |
73840 |
24-Jun-25 Today » |
Rs. 73,240 |
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ശരീരത്തിൽ ആഴത്തിലുള്ള മുറിവുകൾ: യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്; പെൺസുഹൃത്തിന്റെ ഭർത്താവ് കസ്റ്റഡിയിൽ
Kerala
• 2 hours ago
ജൂലൈ ഒന്ന് മുതൽ ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിക്കും: തത്കാൽ ബുക്കിങ്ങിന് ആധാർ വെരിഫിക്കേഷൻ നിർബന്ധം
National
• 3 hours ago
'ഉറക്കം നഷ്ടപ്പെട്ട കുട്ടികള്‍, ഉച്ചത്തിലുള്ള ശബ്ദങ്ങള്‍': ഇറാന് ആക്രമണം ഖത്തറിലെ പ്രിയപ്പെട്ടവരെ ഭയപ്പെടുത്തിയെന്ന് യുഎഇ പ്രവാസികള്‍
uae
• 3 hours ago
'ആര്‍ക്കുമുന്നിലും തലകുനിക്കാത്ത രാജ്യം, ആത്മാഭിമാനവും ധൈര്യവും എന്തെന്ന് ഇന്ത്യ ഇറാനെ കണ്ട് പഠിക്കണം' സഞ്ജയ് റാവത്ത്
National
• 3 hours ago
ഖത്തറിലെ യുഎസ് താവളത്തിന് നേരെ ഇറാൻ മിസൈൽ ആക്രമണം: ഇന്നലെ ഇന്ത്യൻ പ്രവാസികൾ നേരിട്ടത് ഭീതിയുടെ രാത്രി
International
• 3 hours ago
സഊദിയിൽ സന്ദർശക വിസ പുതുക്കാൻ പോയ മലയാളി കുടുംബം അപകടത്തിൽപെട്ടു: മകൾ മരിച്ചു
Saudi-arabia
• 3 hours ago
തെഹ്റാന് മേല്‍ ശക്തമായ ആക്രമണത്തിന് ഉത്തരവിട്ട് ഇസ്റാഈല്‍ പ്രതിരോധമന്ത്രി; വെടിനിര്‍ത്തല്‍ ലംഘിച്ചിട്ടില്ലെന്ന് ഇറാന്
International
• 3 hours ago
കള്ളപ്പണം വെളുപ്പിക്കല്‍ നിയമം ലംഘിച്ചു; എക്സ്ചേഞ്ച് ഹൗസിന് 2 മില്യണ്‍ ദിര്‍ഹം പിഴ ചുമത്തി യുഎഇ സെന്‍ട്രല്‍ ബാങ്ക്
uae
• 3 hours ago
ഇറാന് ആക്രമണത്തിനു പിന്നാലെ ഐക്യരാഷ്ട്ര സഭയ്ക്ക് കത്തയച്ച് ഖത്തര്‍
qatar
• 3 hours ago
ഇറാന്റെ ഖത്തര്‍ ആക്രമണത്തിനു പിന്നാലെ ജീവനക്കാര്‍ക്ക് 'വര്‍ക്ക് ഫ്രം ഹോം' ഓപ്ഷനുമായി യുഎഇയിലെ കമ്പനികള്‍
uae
• 4 hours ago
ഇറാൻ-ഇസ്റാഈൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിനു പിന്നാലെ ദുബൈയിലെ സ്വർണ വിലയിൽ ഇടിവ്; വാങ്ങാൻ അനുയോജ്യ സമയമെന്ന് വിദഗ്ധർ
uae
• 4 hours ago
ഇറാന് തൊടുത്തത് 19 മിസൈലുകള്‍; ആക്രമണം വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കിടെ, അപ്രതീക്ഷിതമെന്നും ഖത്തര്‍
qatar
• 5 hours ago
കൊലപാതകങ്ങൾ, പീഡനങ്ങൾ, നരഭോജനം: പശ്ചിമാഫ്രിക്കയിലെ കുറ്റകൃത്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന റഷ്യയുടെ വാഗ്നർ ഗ്രൂപ്പിനെതിരെ അന്വേഷണം
International
• 5 hours ago
ഗത്യന്തരമില്ലാതെ നെതന്യാഹു; വെടിനിര്‍ത്തല്‍ അംഗീകരിച്ചു, നടപ്പിലായതായി സ്ഥിരീകരണം
International
• 5 hours ago
ലണ്ടൻ-മുംബൈ എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാർക്കും ക്രൂവിനും ദേഹാസ്വാസ്ഥ്യം: ഭക്ഷ്യ വിഷബാധയെന്ന് സംശയം
National
• 6 hours ago
ഇസ്റാഈലിനെതിരെ പ്രതിഷേധം തുടരും: ഫലസ്തീൻ അനുകൂല പ്രകടനങ്ങളിൽ പങ്കെടുത്തതിന് മൂന്ന് മാസത്തോളം ട്രംപ് ഭരണകൂടം തടവിലാക്കിയ മഹ്മൂദ് ഖലീലിന് ജയിൽ മോചനം
International
• 7 hours ago
നിര്‍ബന്ധിത മതപരിവര്‍ത്തനം ചെറുത്തതിന് ക്രിസ്ത്യാനികള്‍ക്ക് നേരെ ബജ്റംഗ്ദള്‍ ആക്രമണം
National
• 7 hours ago
യുകെ-സഊദി വൺ-സ്റ്റോപ്പ് സെക്യൂരിറ്റി: സഊദി വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുന്ന യുകെ യാത്രക്കാർക്ക് ഇനി സുരക്ഷാ പരിശോധനകൾ ആവശ്യമില്ല
Saudi-arabia
• 7 hours ago
വി.എസിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി; മുഖ്യമന്ത്രി സന്ദര്‍ശിച്ചു
Kerala
• 5 hours ago
ജൂൺ 30 വരെ യുഎഇയിലേക്കും തിരിച്ചുമുള്ള വിമാന സർവിസുകൾ റദ്ദാക്കി വിസ് എയർ അബൂദബി
uae
• 5 hours ago
യുദ്ധത്തിന്റെ കൊടും ഭീകരത: ജീവൻ നിലനിർത്താൻ സഹ സൈനികനെ കൊന്ന് മൃതദേഹം ഭക്ഷിച്ച റഷ്യൻ സൈനികനെ മരിച്ച നിലയിൽ കണ്ടെത്തി
International
• 5 hours ago