HOME
DETAILS

ശരീരത്തിൽ ആഴത്തിലുള്ള മുറിവുകൾ: യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്; പെൺസുഹൃത്തിന്റെ ഭർത്താവ് കസ്റ്റഡിയിൽ

  
Sabiksabil
June 24 2025 | 10:06 AM

Deep Wounds on Body Youths Death Ruled Murder by Police Friends Husband in Custody

 

കൊച്ചി: പള്ളുരുത്തിയിൽ യുവാവിനെ വാഹനത്തിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. പെരുമ്പടപ്പ് സ്വദേശി ആഷിക് (30) ആണ് മരിച്ചത്. പെൺസുഹൃത്തിന്റെ ഭർത്താവ് പള്ളുരുത്തി സ്വദേശി ശിഹാബ് (39) നെ പൊലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണത്തിൽ ശിഹാബ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. പെൺസുഹൃത്തിനെയും പള്ളുരുത്തി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നു.

തിങ്കളാഴ്ച രാത്രിയാണ് ഇടക്കൊച്ചി കണ്ണങ്ങാട് പാലത്തിന് സമീപം ഇന്ദിരാഗാന്ധി റോഡിലെ ഒഴിഞ്ഞ സ്ഥലത്ത് നിർത്തിയിട്ട വാനിനുള്ളിൽ ആഷിക്കിനെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. മ‍ൃതദേഹം കണ്ടെത്തിയ സമയത്ത് കാലുകളിൽ ആഴത്തിലുള്ള മുറിവുകളും ശരീരത്തിൽ ഉടനീളം പരുക്കുകളും ഉണ്ടായിരുന്നു. വാഹനത്തിൽ പെൺസുഹൃത്തും ഉണ്ടായിരുന്നു. ആഷിക് അപകടത്തിൽ പരുക്കേറ്റെന്നും ആശുപത്രിയിൽ കൊണ്ടുപോകാൻ സഹായിക്കണമെന്നും പറഞ്ഞ് വിളിച്ചത് പ്രകാരമാണ് വന്നത് എന്ന് പെൺസുഹൃത്ത് പൊലീസിനോട് പറഞ്ഞു. സ്ഥലത്തെത്തിയപ്പോൾ കാലിൽ നിന്ന് രക്തം വാർന്നതായി കാണുകയായിരുന്നു. യുവതി നിലവിളിച്ചതോടെ നാട്ടുകാർ ഓടിക്കൂടുകയും ആഷിക്കിനെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ആദ്യം ആത്മഹത്യയെന്നാണ് പൊലീസ് കരുതിയത്. മുറിവുകൾ സ്ക്രൂഡ്രൈവർ ഉപയോഗിച്ച് സ്വയം വരുത്തിയതാണെന്ന് തോന്നിച്ചു. എന്നാൽ, ആഷിക്കിന്റെ കുടുംബം ശരീരത്തിൽ കണ്ട മുറിവുകളുടെ അടിസ്ഥാനത്തിൽ ഇത് കൊലപാതകമാണെന്ന് ആരോപിച്ചു. തുടർന്ന് യുവതിയെയും ഭർത്താവിനെയും കസ്റ്റഡിയിലെടുത്ത് വിശദമായിചോദ്യം ചെയ്തപ്പോൾ കൊലപാതകം നടത്തിയതായി ശിഹാബ് സമ്മതിക്കുകയായിരുന്നു.

ആഷിക്കിനും പെൺസുഹൃത്തിനും ഇടയിലുള്ള അടുപ്പമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം. മീൻ വിതരണം ചെയ്യുന്ന ജോലിയിലായിരുന്നു ആഷിക്. സ്ക്രൂഡ്രൈവർ ഉപയോഗിച്ച് കാലുകളിലും തുടകളിലും ആഴത്തിൽ മുറിവേൽപ്പിച്ച് രക്തനഷ്ടം വഴിയാണ് മരണം സംഭവിച്ചതെന്ന് പ്രാഥമിക നിഗമനം. മട്ടാഞ്ചേരി എസിപി ഉമേഷ് ഗോയലിന്റെ നേതൃത്വത്തിൽ അന്വേഷണം തുടരുന്നു.

 

In Kochi, the death of 30-year-old Ashik, found with deep wounds in a vehicle at Palluruthy, was confirmed as murder. Police have detained the victim's female friend's husband, Shihab (39), and the woman herself. Initial suspicions of suicide were overturned after family allegations and police investigation revealed the crime was linked to a relationship dispute. Further probes are ongoing.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്ത്രീകളുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കും; ശേഷം  ടെലിഗ്രാമിലൂടെ കുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍ വില്‍ക്കും; കോഴിക്കോട് സ്വദേശി അറസ്റ്റില്‍

Kerala
  •  a day ago
No Image

കോടതികളില്‍ എഐക്ക് നിയന്ത്രണം; മാര്‍ഗനിര്‍ദേശവുമായി ഹൈക്കോടതി

Kerala
  •  a day ago
No Image

അതുല്യയുടെ മരണത്തിന് പിന്നിൽ ഭർത്താവിന്റെ ക്രൂരത: തെളിവായി ചിത്രങ്ങളും, വീഡിയോയും; പരാതിയുമായി കുടുംബം

uae
  •  a day ago
No Image

മുഖ്യമന്ത്രി നാളെ ഗവർണറെ കാണും; കൂടിക്കാഴ്ച വൈകിട്ട് 3:30ന് രാജ്ഭവനിൽ

Kerala
  •  a day ago
No Image

കോഴിക്കോട് നാലംഗ കുടുംബത്തോട് ബാങ്കിന്റെ ക്രൂരത; ലോണ്‍ അടവ് മുടങ്ങിയതോടെ ജപ്തി; സ്‌കൂള്‍ വരാന്തയില്‍ അന്തിയുറങ്ങി കുടുംബം

Kerala
  •  a day ago
No Image

ഷാർജയിലെ ഫ്ലാറ്റിൽ മലയാളി യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; കാരണം ഭർത്താവുമായി വഴക്കിട്ടതോ?

uae
  •  a day ago
No Image

ഹിന്ദു രക്ഷാദള്‍ പ്രതിഷേധം; മെനുവില്‍ നിന്ന് ചിക്കന്‍ ഒഴിവാക്കി കെഎഫ്‌സി; 'ഇനി വെജ് മാത്രം'

National
  •  a day ago
No Image

ഇരുപതു വര്‍ഷമായി അബോധാവസ്ഥയില്‍ ചികിത്സയിൽ കഴിഞ്ഞ സഊദി രാജകുമാരൻ അല്‍വലീദ് ബിൻ ത്വലാൽ അന്തരിച്ചു

Saudi-arabia
  •  a day ago
No Image

ട്രെയിന്‍ ടിക്കറ്റ് എടുക്കുന്നതിനെ ചൊല്ലി തര്‍ക്കം; സിആര്‍പിഎഫ് ജവാനെ ക്രൂരമായി ആക്രമിച്ച് കാവഡ് യാത്രികര്‍; വീഡിയോ

National
  •  a day ago
No Image

'ജെഎസ്കെ' വിവാദത്തിൽ കേന്ദ്രമന്ത്രിയെന്ന നിലയിൽ ഇടപെട്ടിട്ടില്ലെന്ന് സുരേഷ് ഗോപി

Kerala
  •  a day ago