
'ആര്‍ക്കുമുന്നിലും തലകുനിക്കാത്ത രാജ്യം, ആത്മാഭിമാനവും ധൈര്യവും എന്തെന്ന് ഇന്ത്യ ഇറാനെ കണ്ട് പഠിക്കണം' സഞ്ജയ് റാവത്ത്

മുംബൈ: ലൊകത്ത് അതിശക്തമരായ അമേരിക്കയോടും ഇസ്‌റാഈലിനോടും തലകുനിക്കാതെ നെഞ്ചുറപ്പോടെ പോരാടിയ ഇറാനെ പുകഴ്ത്തിയും കേന്ദ്ര സര്‍ക്കാറിനുനേരെ ഒളിയമ്പെയ്തും ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവുത്ത്. ആത്മാഭിമാനവും ധൈര്യവും എന്താണെന്ന് ഇന്ത്യ ഇറാനെ കണ്ടുപഠിക്കണമെന്ന് അദ്ദേഹം മാധ്യമങ്ങള്‍ക്കു മുന്നില്‍ തുറന്നടിച്ചു. ഇറാന്റെ ആണവകേന്ദ്രങ്ങള്‍ക്ക് നേരെ യു.എസ് ആക്രമണം നടത്തുകയും ഒട്ടും വിട്ടുകൊടുക്കാതെ അതേ നാണയത്തില്‍ യു.എസിനെ ഒന്ന് വിറപ്പിച്ച് ഖത്തറിലെ
യു.എസ് വ്യോമതാവളത്തിനുനേരെ ഇറാന്‍ മിസൈലാക്രമണം നടത്തിയത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
പ്രതിസന്ധിഘട്ടങ്ങളിലെല്ലാം ഇറാന്‍ എന്നും ഇന്ത്യക്കൊപ്പം നിലകൊണ്ട രാജ്യമാണെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. കശ്മീര്‍ വിഷയത്തിലാണെങ്കിലും പാകിസ്താനുമായുള്ള സംഘര്‍ഷത്തിലാണെങ്കിലും ഇറാന്‍ എന്നും ഇന്ത്യക്കൊപ്പമായിരുന്നു- അദ്ദേഹം പറഞ്ഞു.
'ഒരു രാജ്യത്തിന്റെ ധൈര്യവും ആത്മാഭിമാനവും എന്താണെന്ന് ഇറാന്‍ കാണിച്ചു തന്നിരിക്കുകയാണ്. ഏത് പ്രതിസന്ധിഘട്ടത്തിലും ഇന്ത്യക്കൊപ്പം നിന്ന രാജ്യമാണ് ഇറാന്‍. അത് കശ്മീര്‍ വിഷയമായാലും പാകിസ്താനായാലും. നമ്മള്‍ തീര്‍ച്ചയായും ഇറാനെ കണ്ട് പഠിക്കണം. ആ രാജ്യം ആര്‍ക്കു മുന്നിലും തലകുനിച്ചിട്ടില്ല'- അദ്ദേഹം പറഞ്ഞു.
ഇറാനിലെ അമേരിക്കന്‍ ബോംബാക്രമണത്തെയും ഇസ്‌റാഈലിന്റെ പ്രകോപനത്തെയും അപലപിക്കാന്‍ തയാറാകാത്ത മോദി സര്‍ക്കാറിനുനേരെ രൂക്ഷ വിമര്‍ശനവുമായി കഴിഞ്ഞദിവസം കോണ്‍ഗ്രസ് രംഗത്ത് വന്നിരുന്നു. ഇറാനുമായി അടിയന്തരമായി നയതന്ത്ര ചര്‍ച്ചയില്‍ ഏര്‍പ്പെടാന്‍ കേന്ദ്രം തയാറാകണമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് ആവശ്യപ്പെട്ടു. ഇറാനില്‍ സമാധാന ശ്രമങ്ങള്‍ നടത്തുന്നുവെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാക്കും പ്രവൃത്തിയും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇറാനിലെ ആണവകേന്ദ്രങ്ങളായ ഫോര്‍ദോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവിടങ്ങളില്‍ യു.എസ് ബോംബാക്രമണം നടത്തിയിട്ടും ഇന്ത്യ അപലപിക്കാന്‍ തയാറായിരുന്നില്ല.
12 ദിവസത്തെ യുദ്ധത്തിന് വിരാമമായി ഇസ്‌റാഈലും ഇറാനും തമ്മില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിന് പിന്നാലെ വീണ്ടും ആശങ്ക പുകയുകയാണ്. തെഹ്രാനില്‍ കനത്ത ആക്രമണമെന്ന ഭീഷണിയോടെ ഇസ്‌റാഈല്‍ വീണ്ടും രംഗത്തെത്തിയതിന് പിന്നാലെയാണിത്. വെടിനിര്‍ത്തല്‍ ഇറാന്‍ ലംഘിച്ചെന്നാരോപിച്ചാണ് ഇസ്‌റാഈലിന്റെ നീക്കം.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായി സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ദയവായി അത് ആരും ലംഘിക്കരുതെന്നും ട്രംപ് ആവശ്യപ്പെട്ടു. പിന്നാലെ ഇസ്‌റാഈലും ഇറാനും വെടിനിര്‍ത്തല്‍ വാര്‍ത്ത സ്ഥിരീകരിച്ചിരുന്നു. ഖത്തറിന്റെ സഹായത്തോടെയാണ് അമേരിക്ക വെടിനിര്‍ത്തല്‍ നടപ്പാക്കിയത്.
Shiv Sena (UBT) leader Sanjay Raut praised Iran for standing up to the U.S. and Israel with courage, urging India to learn self-respect from Iran. He recalled Iran’s consistent support for India on issues like Kashmir and Pakistan.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മുമ്പ് ഗസ്സയില്‍, ഇപ്പോള്‍ ഇറാനിലും പരാജയം; ഒരുലക്ഷ്യവും നേടിയെടുക്കാനാകാതെ ഇസ്‌റാഈല്‍
International
• a day ago
ഇസ്‌റാഈല്‍ - ഇറാന്‍ സംഘര്‍ഷം: വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിച്ചെങ്കിലും വെടിയൊച്ച നിലച്ചില്ല; വീണ്ടും ആക്രമണ, പ്രത്യാക്രമണങ്ങള്‍
International
• a day ago
ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ഇൻഷുറൻസ് പദ്ധതിയായ നിരാമയ ഇൻഷുറൻസ് പുനഃസ്ഥാപിച്ചു: മന്ത്രി ഡോ. ബിന്ദു
Kerala
• a day ago
പ്ലസ് ടു സർട്ടിഫിക്കറ്റിലെ പിഴവ് തിരുത്തി പുതിയത് നൽകാൻ മന്ത്രിയുടെ നിർദ്ദേശം; വിതരണം ചെയ്തത് തിരികെ വാങ്ങും; സംഭവത്തിൽ വിശദമായ അന്വേഷണം
Kerala
• a day ago
കൊച്ചിയിൽ വീട്ടിലെ പ്രസവത്തിനിടെ ഇരട്ടക്കുട്ടികൾ മരിച്ചു
Kerala
• a day ago
ഒറ്റനമ്പർ ലോട്ടറി ചൂതാട്ടം: കോഴിക്കോട് ലോട്ടറി കടകളിൽ പരിശോധന, പണവും രേഖകളും പിടികൂടി
Kerala
• a day ago
ഇസ്രാഈല്‍ ആക്രമണം; ഇറാനില്‍ ആണവ ശാസ്ത്രജ്ഞന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
International
• a day ago
ഇസ്റാഈൽ ആക്രമണത്തിൽ തകർന്ന വീടുകളും സൗകര്യങ്ങളും പുനർനിർമിക്കുമെന്ന് ഇറാൻ
International
• 2 days ago
ഉദയ്പൂരിൽ ഫ്രഞ്ച് വിനോദസഞ്ചാരിയെ ബലാത്സംഗം ചെയ്തു; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലീസ്
Kerala
• 2 days ago
അഹമ്മദാബാദ് വിമാന ദുരന്തം; ആകെ മരണം 275; ഔദ്യോഗിക കണക്ക് പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍
National
• 2 days ago
യുവാവിനെ മര്‍ദ്ദിച്ച ബേപ്പൂര്‍ സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്.ഐയെ സ്ഥലം മാറ്റി
Kerala
• 2 days ago
ബേക്കറിയിൽ കച്ചവടത്തിന് പഴകിയ പൂപ്പൽ ബാധിച്ച ഹൽവയും പേഡയും ക്രീംറോളും; ബേക്കറി അടച്ചുപൂട്ടി ഹെൽത്ത് ഡിപ്പാർട്ട്മെന്റ്
Kerala
• 2 days ago
കെഎസ്ആർടിസിയിൽ പുതിയ മാറ്റങ്ങൾ: എഐ സോഫ്റ്റ്വെയറും പുതുക്കിയ സ്റ്റുഡന്റ് കൺസെഷൻ കാർഡും
Kerala
• 2 days ago
കാലവര്‍ഷം; ഇതുവരെ ലഭിച്ചത് 53 ശതമാനം അധിക മഴ; ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ഈ ജില്ലയില്‍
Kerala
• 2 days ago
അല്‍ ഉബൈദ് ആക്രമണത്തില്‍ ഇറാന്‍ ഖേദം പ്രകടിപ്പിച്ചു; ഖത്തര്‍ പ്രധാനമന്ത്രി
qatar
• 2 days ago
'വര്‍ഗീയ വിഷ വിതരണക്കാരി മുതല്‍ ആര്‍എസ്എസിന്റെ കൂലിപ്പണി നിരീക്ഷകര്‍ വരെ ആഘോഷത്തിലാണ്'; തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ എം സ്വരാജിന്റെ കുറിപ്പ്
Kerala
• 2 days ago
'മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ അട്ടിമറിയില്ല'; രാഹുല്‍ ഗാന്ധിയെ ചര്‍ച്ചയ്ക്ക് വിളിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്
National
• 2 days ago
'വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിനു ശേഷവും ഇറാനില്‍ ആക്രമണം നടത്തി'; ഇസ്റാഈലിനെ രൂക്ഷമായി വിമര്‍ശിച്ച് ട്രംപ്
International
• 2 days ago
മകന്റെ കാൻസർ ചികിത്സയ്ക്കായി ചെമ്പ് കമ്പികൾ മോഷണം നടത്തിയ അച്ഛൻ; മകന്റെ മരണവേളയിൽ ജയിലിൽ
International
• 2 days ago
ദുബൈയില്‍ വന്‍ വിസാതട്ടിപ്പ്; 21 പേര്‍ക്കെതിരെ 25.21 മില്യണ്‍ ദിര്‍ഹം പിഴ ചുമത്തി
uae
• 2 days ago
പ്രണയാഭ്യർത്ഥന നിരസിച്ച യുവാവിനോട് പ്രതികാരം; 11 സംസ്ഥാനങ്ങളിൽ വ്യാജ ബോംബ് ഭീഷണി നടത്തിയ യുവതി പിടിയിൽ
National
• 2 days ago