HOME
DETAILS

നിര്‍ബന്ധിത മതപരിവര്‍ത്തനം ചെറുത്തതിന് ക്രിസ്ത്യാനികള്‍ക്ക് നേരെ ബജ്‌റംഗ്ദള്‍ ആക്രമണം 

  
Web Desk
June 24 2025 | 05:06 AM

Christians Attacked in Odisha for Resisting Forced Conversion to Hinduism Bajrang Dal Accused

ഭുവനേശ്വര്‍: ഹിന്ദുമതത്തിലേക്ക് നിര്‍ബന്ധപൂര്‍വ്വം പരിവര്‍ത്തനം ചെയ്യിക്കാനുള്ള ശ്രമം ചെരുത്ത് ക്രിസ്തുമത വിശ്വാസികളെ അതിക്രൂരമായി മര്‍ദ്ദിച്ച് ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍.ഒഡിഷയില്‍ ശനിയാഴ്ചയാണ് സംഭവം. പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനികള്‍ക്ക് നേരെയാണ് ബജ്‌രംഗ്ദള്‍ ആക്രമണമുണ്ടായത്. നിര്‍ബന്ധിത മതപരിവര്‍ത്തനം ചെറുത്തതിനാണ്  ആക്രമണം ഉണ്ടായത്. എട്ട് പേര്‍ക്ക് പരുക്കേറ്റതായി ക്രിസ്ത്യന്‍ സംഘടന നേതാക്കള്‍ അറിയിച്ചു. 

മാല്‍ക്കാന്‍ഗിരി ജില്ലയിലെ കൊട്ടമതേരു ഗ്രാമത്തില്‍ പള്ളിയില്‍ പോയി മടങ്ങുന്നതിനിടെയാണ് ബജ്‌റംഗ്ദല്‍ ആക്രമണം അഴിച്ചു വിട്ടത്. പരുക്കേറ്റവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പൊലിസ് അറിയിച്ചു. മല്‍ക്കാന്‍ഗിരി പൊലിസ് എഫ്.ഐ.ആര്‍ തയ്യാറാക്കിയിട്ടുണ്ട്. 

ഒഡിഷയില്‍ ബി.ജെ.പി അധികാരത്തില്‍ വന്നതിനുശേഷം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണം വര്‍ധിച്ചതായി ക്രിസ്ത്യന്‍ സമുദായ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. 

'കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രദേശത്ത് സംഘര്‍ഷം വളര്‍ന്നുവരികയായിരുന്നു. ഹിന്ദു വലതുപക്ഷ പ്രവര്‍ത്തകര്‍ മതം മാറാനും ഹിന്ദുമതം സ്വീകരിക്കാനും ആളുകളെ ഭീഷണിപ്പെടുത്തുന്നത് തുടരുന്നു. എന്നാല്‍ ക്രിസ്ത്യാനികള്‍ ഇതിനെ എതിര്‍ത്തു,' രാഷ്ട്രീയ ക്രിസ്ത്യന്‍ മോര്‍ച്ചയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി പല്ലബ് ലിമ പറഞ്ഞു.

'ശനിയാഴ്ച രാവിലെ പ്രാര്‍ഥന കഴിഞ്ഞ് മടങ്ങുമ്പോള്‍, കോടാലി പോലുള്ള ആയുധങ്ങളുമായി നൂറുകണക്കിന് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരെത്തി ക്രിസ്ത്യാനികളെ ആക്രമിച്ചു. ആക്രമണം മണിക്കൂറുകളോളം നീണ്ടുനിന്നു'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊലിസെത്തിയാണ് രംഗം ശാന്തമാക്കിയത്. 'കൊട്ടമതേരു വിദൂര സ്ഥലമായതിനാല്‍ ആക്രമണത്തെക്കുറിച്ച് വിവരം ലഭിക്കാന്‍ വൈകി. ഞായറാഴ്ച എസ്പിക്ക് ഒരു മെമ്മോറാണ്ടം സമര്‍പ്പിച്ചെന്നും ലിമ പറഞ്ഞു. ക്രിസ്ത്യാനികളെ ഹിന്ദുമതത്തിലേക്ക് മാറ്റാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനായി പ്രാദേശിക ഹിന്ദുത്വ സംഘടനകള്‍ 'സംസ്‌കൃതി ബച്ചാവോ അഭിയാന്‍' (സംസ്‌കാര സംരക്ഷണ കാമ്പയിന്‍) ആരംഭിച്ചതായും അദ്ദേഹം ആരോപിക്കുന്നു.

എന്നാല്‍ സംഭവത്തില്‍ പങ്കില്ലെന്നാണ് ബജ്‌രംഗ്ദള്‍ പറയുന്നത്.  ആക്രമണത്തില്‍ പ്രതിഷേധിച്ച് പ്രദേശത്തെ ക്രിസ്ത്യാനികള്‍ ഞായറാഴ്ച എസ്പി ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി.

പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ ഞെട്ടലിലാണെന്നും ഗ്രാമത്തിലേക്ക് മടങ്ങാന്‍ അവര്‍ക്ക് ഭയമാണെന്നും ക്രിസ്ത്യന്‍ സംഘടന നേതാവായ ബിജോയ് പുസുരു പറഞ്ഞു.

In Odisha's Malkangiri district, Bajrang Dal members allegedly attacked Protestant Christians for resisting forced religious conversion to Hinduism. Eight people were injured. Christian leaders say attacks have increased under BJP rule in the state.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചൈനയിൽ വവ്വാലുകളിൽ 20 പുതിയ വൈറസുകൾ കണ്ടെത്തി; മനുഷ്യർക്ക് ഭീഷണിയോ?

International
  •  21 hours ago
No Image

പസഫിക് സമുദ്രത്തിൽ ചരക്ക് കപ്പൽ തീപിടിച്ച് മുങ്ങി: 3,000 വാഹനങ്ങൾ കടലിൽ 

International
  •  a day ago
No Image

ചരിത്രം കുറിച്ച് ശുഭാംശു; ആക്‌സിയം 4 വിക്ഷേപിച്ചു

National
  •  a day ago
No Image

ലോകത്തിലെ മറ്റ് ഭാ​ഗങ്ങളെ അപേക്ഷിച്ച് ഏഷ്യ ഇരട്ടി വേഗത്തിൽ ചൂടാകുന്നു: WMO റിപ്പോർട്ട്

National
  •  a day ago
No Image

അനധികൃത ഇസ്‌റാഈലി സെറ്റില്‍മെന്റുകളുമായി ബന്ധമുള്ള കമ്പനികള്‍ക്കൊപ്പം പ്രവര്‍ത്തിക്കില്ലെന്ന് പ്രഖ്യാപിച്ച് ഷിപ്പിങ് ഭീമന്‍ മേഴ്‌സ്‌ക്

International
  •  a day ago
No Image

23-ാം വയസ്സിൽ നാസയുടെ പരിശീലനം പൂർത്തിയാക്കി; ആന്ധ്രയുടെ ജാൻവി 2029-ൽ ബഹിരാകാശത്തേക്ക് പറക്കാൻ പോകുന്നു

National
  •  a day ago
No Image

ചൂരല്‍മലയില്‍ വീണ്ടും മണ്ണിടിച്ചില്‍?; ശക്തമായ മഴ, കുത്തൊഴുക്ക്, മുണ്ടക്കൈ-അട്ടമല റോഡ് പൂര്‍ണമായും വെള്ളത്തില്‍

Kerala
  •  a day ago
No Image

ആക്സിയം-4 ദൗത്യം: ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ലയും സംഘവും ഇന്ന് ബഹിരാകാശത്തേക്ക്; വിക്ഷേപണത്തിന് കാലാവസ്ഥ 90% അനുകൂലം

International
  •  a day ago
No Image

ജയ്ശ്രീറാം വിളിക്കാന്‍ വിളിക്കാന്‍ വിസമ്മതിച്ചു; മുസ്‌ലിം യുവാവിനെ തല്ലിച്ചതച്ച് എട്ടംഗസംഘം, മര്‍ദ്ദനത്തില്‍ കേള്‍വി ശക്തി നഷ്ടപ്പെട്ടെന്നും ആന്തരിക ക്ഷതമേറ്റെന്നും റിപ്പോര്‍ട്ട് 

National
  •  a day ago
No Image

ആശുപത്രികളിൽ ചികിത്സാ നിരക്ക് മലയാളത്തിലും ഇംഗ്ലീഷിലും പ്രദർശിപ്പിക്കണം: കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് നിയമത്തിന് ഹൈക്കോടതിയുടെ അംഗീകാരം

Kerala
  •  a day ago