HOME
DETAILS

കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  
June 24 2025 | 03:06 AM

Heavy Rain Likely in Northern Kerala Districts Yellow Alert Issued

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത. വടക്കന്‍ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. നാളെ കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. 

തീരദേശ വടക്കന്‍ ആന്ധ്രാ പ്രദേശിന്റെയും അതിനോട് ചേര്‍ന്നുള്ള തെക്കന്‍ ഒഡിഷ തീരത്തിനു സമീപം മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ഉയര്‍ന്ന ലെവലില്‍ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. തെക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നു.

ഇതിന്റെ സ്വാധീനഫലമായാണ് കേരളത്തില്‍ അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ഏറെ സാധ്യതയുണ്ട്. ജൂണ്‍ 27 വരെ കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 -60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് ശക്തമായി വീശാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 

മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം

മധ്യ-കിഴക്കന്‍ അറബിക്കടല്‍ അതിനോട് ചേര്‍ന്ന മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍, വടക്ക്  കിഴക്കന്‍ അറബിക്കടല്‍, തെക്കന്‍ അറബിക്കടല്‍, തെക്കന്‍ ഗുജറാത്ത് തീരം, കൊങ്കണ്‍ തീരം, വടക്കന്‍ ആന്ധ്ര പ്രദേശ് തീരം, ഒഡിഷ തീരം, പശ്ചിമ ബംഗാള്‍ തീരം, വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്ന വടക്ക്  കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്ന തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റ് വീശാനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

ജൂണ്‍ 27 വരെ മധ്യ കിഴക്കന്‍ അറബിക്കടലിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങള്‍, അതിനോട് ചേര്‍ന്ന മധ്യപടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍ അതിനോട് ചേര്‍ന്ന മധ്യ കിഴക്കന്‍ അറബിക്കടല്‍ അതിനോട് ചേര്‍ന്ന വടക്കന്‍ അറബിക്കടല്‍ അതിനോട് ചേര്‍ന്ന തെക്ക്  പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിവീശാനുമാണ് സാധ്യത.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റാഈലിനെതിരെ പ്രതിഷേധം തുടരും: ഫലസ്തീൻ അനുകൂല പ്രകടനങ്ങളിൽ പങ്കെടുത്തതിന് മൂന്ന് മാസത്തോളം ട്രംപ് ഭരണകൂടം തടവിലാക്കിയ മഹ്മൂദ് ഖലീലിന് ‍‍ജയിൽ മോചനം 

International
  •  2 hours ago
No Image

നിര്‍ബന്ധിത മതപരിവര്‍ത്തനം ചെറുത്തതിന് ക്രിസ്ത്യാനികള്‍ക്ക് നേരെ ബജ്‌റംഗ്ദള്‍ ആക്രമണം 

National
  •  3 hours ago
No Image

യുകെ-സഊദി വൺ-സ്റ്റോപ്പ് സെക്യൂരിറ്റി: സഊദി വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുന്ന യുകെ യാത്രക്കാർക്ക് ഇനി സുരക്ഷാ പരിശോധനകൾ ആവശ്യമില്ല

Saudi-arabia
  •  3 hours ago
No Image

യുദ്ധത്തിന് താല്‍ക്കാലിക വിരാമം?; ഇറാന്‍- ഇസ്‌റാഈല്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നെന്ന് അല്‍ജസീറ റിപ്പോര്‍ട്ട്

International
  •  3 hours ago
No Image

ദുബൈ: സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്ന് അൽ അമീൻ സർവിസ്

uae
  •  4 hours ago
No Image

ഇസ്‌റാഈലിനെ വിറപ്പിച്ച് വീണ്ടും ഇറാന്‍ മിസൈല്‍ ആക്രമണം, ബീര്‍ഷേബയില്‍ കെട്ടിടങ്ങള്‍ തകര്‍ന്നു, എട്ട് മരണം, നിരവധി പേര്‍ക്ക് പരുക്ക്

International
  •  5 hours ago
No Image

ക്ലസ്റ്റര്‍ ബോംബിന് പിന്നാലെ തെല്‍അവീവില്‍ ഇറാന്റെ വജ്രായുധമായ ഖുറംഷഹര്‍ മിസൈലും പതിച്ചു; യുദ്ധം നിര്‍ത്താന്‍ ഇങ്ങോട്ട് ആവശ്യപ്പെട്ട് ഇസ്‌റാഈല്‍

International
  •  5 hours ago
No Image

ഖത്തർ, കുവൈത്ത് വ്യോമപാതകൾ തുറന്നു; വിമാന സര്‍വിസുകള്‍ ഭാ​ഗികമായി പുനസ്ഥാപിച്ചു

Kerala
  •  5 hours ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം; രഞ്ജിതയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു; വിമാനത്താവളത്തിൽ എത്തി അന്ത്യാഞ്ജലി അർപ്പിച്ച് പ്രമുഖ രാഷ്ട്രീയ നേതാക്കൾ

Kerala
  •  6 hours ago
No Image

കുവൈത്ത് വ്യോമതാവളത്തിന് നേരെ ആക്രമണം നടന്നുവെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് കുവൈത്ത് സൈന്യം

Kuwait
  •  6 hours ago