HOME
DETAILS

തെഹ്‌റാന് മേല്‍ ശക്തമായ ആക്രമണത്തിന് ഉത്തരവിട്ട് ഇസ്‌റാഈല്‍ പ്രതിരോധമന്ത്രി; വെടിനിര്‍ത്തല്‍ ലംഘിച്ചിട്ടില്ലെന്ന് ഇറാന്‍

  
Web Desk
June 24 2025 | 09:06 AM

Israel Orders Strike on Tehran After Alleged Ceasefire Violation by Iran

തെല്‍ അവിവ്:  തെഹാറാന് മേല്‍ ശക്തമായ ആക്രമണം നടത്താന്‍ ഉത്തരവിട്ട് ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കട്‌സ്. ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം. അതേസമയം, ഇസ്‌റാഈലിന് നേരെ ആക്രമണം നടത്തിയെന്ന ആരോപണം ഇറാന്‍ നിഷേധിച്ചു. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന ശേഷം തങ്ങളുടെ ഭാഗത്ത് നിന്ന് അങ്ങനെയൊരു നീക്കമുണ്ടായിട്ടില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. 

ഏറെ ആശങ്കകള്‍ക്കൊടുവിലാണ് വെടിനിര്‍ത്തല്‍ അംഗീകരിച്ച് ഇസ്‌റാഈയല്‍ പ്രധാനമന്ത്രി ബിന്യാമിന്‍ നെതന്യാഹു പ്രസ്താവന ഇറക്കിയത്. ഇന്നലെ രാത്രി ഇറാന്‍ ഖത്തറിലെ യു.എസ് സൈനിക താവളം അക്രമിച്ചതിന് പിന്നാലെയാണ് ട്രംപ് വെടിനിര്‍ത്തല്‍നിര്‍ദ്ദേശവുമായി രംഗത്തെത്തിയത്. ഖത്തര്‍ അടക്കമുള്ള ഗള്‍ഫ് പ്രതിനിധികളുടെ നേതൃത്വത്തിലാണ് വെടിനിര്‍ത്തല്‍ ചര്‍ച്ച നടന്നതെന്നും ട്രംപ് പറഞ്ഞു.

ഇന്ന് രാവിലെ ഇസ്‌റാഈലില്‍ ഇറാന്‍ ആക്രമണത്തില്‍ ആറുപേര്‍ മരണപ്പെട്ട സാഹചര്യത്തില്‍ ഉപാധിരഹിതമായാണ് നെതന്യാഹു വെടിനിര്‍ത്തല്‍ അംഗീകരിച്ചിരിക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇറാനും ഇസ്റാഈലിനുമിടയില്‍ വെടിനിര്‍ത്തലിനെക്കുറിച്ച് ആദ്യം പ്രഖ്യാപിച്ചത്. രണ്ട് ഘട്ടങ്ങളിലായി സമ്പൂര്‍ണ വെടിനിര്‍ത്തലിന് ഇരുരാജ്യങ്ങളും സമ്മതം അറിയിച്ചതായാണ് ട്രംപ് വ്യക്തമാക്കിയത്. ഇറാനാണ് ആദ്യം വെടിനിര്‍ത്തുകയെന്നും. 12 മണിക്കൂറിന് ശേഷം ഇസ്റാഈലും വെടിനിര്‍ത്തുമെന്നുമാണ് ട്രംപ് വിശദമാക്കിയത്. 

ഖത്തറിലെ യു.എസ് വ്യോമതാവളം ഇറാന്‍ ആക്രമിച്ചതിന് പിന്നാലെ ഇസ്റാഈലിനും ഇറാനും ഇടയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തുവന്നത്.എന്നാല്‍ ട്രംപിന്റെ നിര്‍ദ്ദേശത്തിന് ശേഷവും ഇസ്‌റാഈല്‍ ഇറാന് നേരെ ആക്രമണം നടത്തി. ഇന്ന് പുലര്‍ച്ചെ ഇറാന്‍ തലസ്ഥാനമായ തെഹ്റാന് നേരെയായിരുന്നു ആക്രമണം. പിന്നാലെഇസ്റാഈലിലേക്ക് ഇറാനും മിസൈലുകള്‍ തൊടുത്തുവിട്ടു. ആക്രമണത്തില്‍ ചുരുങ്ങിയത് എട്ടുപേരെങ്കിലും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്.

വെടിനിര്‍ത്തല്‍ സംബന്ധിച്ച് ഡൊണാള്‍ഡ് ട്രംപ് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നേരിട്ട് ആശയവിനിമയം നടത്തിയതായി വൈറ്റ് ഹൗസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, മിഡില്‍ ഈസ്റ്റിലെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്കോഫ് എന്നിവര്‍ നേരിട്ടും അല്ലാതെയും ഇറാനുമായും ആശയവിനിമയം നടത്തിയിരുന്നു.

അതേസമയം, ട്രംപിന്റെ വെടിനിര്‍ത്തല്‍ സംബന്ധിച്ച് അറിയിച്ചില്ലെന്നാണ് ഇറാന്‍ പ്രതികരിച്ചത്. യുദ്ധം തുടങ്ങിവച്ച ഇസ്റാഈല്‍ തന്നെ ആദ്യം ആക്രമണം അവസാനിപ്പിക്കട്ടെയെന്നും ഇറാന്‍ വിദേശകാര്യമന്ത്രി വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്ലസ് ടു സർട്ടിഫിക്കറ്റിലെ പിഴവ് തിരുത്തി പുതിയത് നൽകാൻ മന്ത്രിയുടെ നിർദ്ദേശം; വിതരണം ചെയ്തത് തിരികെ വാങ്ങും; സംഭവത്തിൽ വിശദമായ അന്വേഷണം

Kerala
  •  6 hours ago
No Image

കൊച്ചിയിൽ വീട്ടിലെ പ്രസവത്തിനിടെ ഇരട്ടക്കുട്ടികൾ മരിച്ചു

Kerala
  •  6 hours ago
No Image

ഒറ്റനമ്പർ ലോട്ടറി ചൂതാട്ടം: കോഴിക്കോട് ലോട്ടറി കടകളിൽ പരിശോധന, പണവും രേഖകളും പിടികൂടി

Kerala
  •  6 hours ago
No Image

ഇസ്രാഈല്‍ ആക്രമണം; ഇറാനില്‍ ആണവ ശാസ്ത്രജ്ഞന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

International
  •  6 hours ago
No Image

ഇസ്റാഈൽ ആക്രമണത്തിൽ തകർന്ന വീടുകളും സൗകര്യങ്ങളും പുനർനിർമിക്കുമെന്ന് ഇറാൻ

International
  •  7 hours ago
No Image

ഉദയ്പൂരിൽ ഫ്രഞ്ച് വിനോദസഞ്ചാരിയെ ബലാത്സംഗം ചെയ്തു; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലീസ്

Kerala
  •  8 hours ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം; ആകെ മരണം 275; ഔദ്യോഗിക കണക്ക് പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍

National
  •  8 hours ago
No Image

ഇടുക്കി വാഹനാപകടത്തിൽ മരിച്ച ഷാനറ്റിന്റെ സംസ്കാരം നടത്തി; കുവൈത്തിൽ തടങ്കലിലായിരുന്ന അമ്മ ജിനു നാട്ടിലെത്തി

Kerala
  •  8 hours ago
No Image

യുവാവിനെ മര്‍ദ്ദിച്ച ബേപ്പൂര്‍ സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്.ഐയെ സ്ഥലം മാറ്റി

Kerala
  •  8 hours ago
No Image

ബേക്കറിയിൽ കച്ചവടത്തിന് പഴകിയ പൂപ്പൽ ബാധിച്ച ഹൽവയും പേഡയും ക്രീംറോളും; ബേക്കറി അടച്ചുപൂട്ടി ഹെൽത്ത് ഡിപ്പാർട്ട്മെന്റ്

Kerala
  •  9 hours ago