HOME
DETAILS

ഇറാന്‍ തൊടുത്തത് 19 മിസൈലുകള്‍; ആക്രമണം വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കിടെ, അപ്രതീക്ഷിതമെന്നും ഖത്തര്‍

  
June 24 2025 | 08:06 AM

Iran Fires 19 Missiles Amid Ceasefire Talks Qatar Calls Attack Unexpected

ദോഹ: തങ്ങള്‍ക്ക് നേരെയുണ്ടായ ഇറാന്റെ ആക്രമണം ആശ്ചര്യപ്പെടുത്തിയെന്ന് ഖത്തര്‍. മധ്യ പൂര്‍വേഷ്യയിലെ പ്രതിസന്ധികള്‍ക്ക് ഒരു പരിഹാരം കാണാനുള്ള രാജ്യത്തിന്റെ പരിശ്രമങ്ങള്‍ക്കിടയിലാണ് ഇറാന്റെ ആക്രമണം ഉണ്ടായതെന്നും ഇത് അപ്രതീക്ഷിതവും ഗുരുതരവുമാണെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഖത്തറിന്റെ പരമാധികാരത്തിനും രാജ്യാന്തര നിയമങ്ങള്‍ക്കും മേലുള്ള ഗുരുതര ലംഘനമാണിതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മജീദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്ന് ഖത്തറിന്റെ വ്യോമനിരീക്ഷണ സംവിധാനങ്ങള്‍ സജീവമായിരുന്നു. വടക്ക്, വടക്ക് പടിഞ്ഞാറന്‍ ഇറാനില്‍ നിന്ന് തൊടുത്ത ഏഴ് മിസൈലുകള്‍ പ്രാദേശിക സമയം 7:30നാണ് ശ്രദ്ധയില്‍പ്പെട്ടത്. സമുദ്രത്തിന് മുകളില്‍ വച്ചുതന്നെ ഇവ നശിപ്പിച്ചു. തൊട്ടുപിന്നാലെ എത്തിയ 12 മിസൈലുകളില്‍ 11 എണ്ണവും പ്രതിരോധിച്ചെങ്കിലും ഒരു മിസൈല്‍ വ്യോമതാവളത്തില്‍ പതിച്ചതായി സായുധ സേന ജോയിന്റ് ഓപ്പറേഷന്‍സ് ഡപ്യൂട്ടി ചീഫ് ഷെയ്ഖ് അല്‍ ഹജിരി വെളിപ്പെടുത്തി.

ആക്രമണം നേരിയ തീപിടിത്തത്തിന് കാരണമായെങ്കിലും, അത് ഉടന്‍ നിയന്ത്രണവിധേയമാക്കിയതിനാല്‍ ആളപായമോ പരുക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ജാബര്‍ അല്‍ നുഐമി അറിയിച്ചു. സേനയുടെ ജാഗ്രതയും മുന്‍കരുതലുകളും ആക്രമണത്തെ വിജയകരമായി പ്രതിരോധിക്കാന്‍ സഹായിച്ചതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

'ഖത്തറിന്റെ വ്യോമപാതയും രാജ്യവും സുരക്ഷിതമാണ്. ഏത് ഭീഷണിയേയും നേരിടാന്‍ ഞങ്ങള്‍ സജ്ജരാണ്,' പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

Iran launched 19 missiles during ongoing ceasefire negotiations, prompting Qatar to label the strike as unexpected and concerning. Tensions rise in the region.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉദയ്പൂരിൽ ഫ്രഞ്ച് വിനോദസഞ്ചാരിയെ ബലാത്സംഗം ചെയ്തു; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലീസ്

Kerala
  •  8 hours ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം; ആകെ മരണം 275; ഔദ്യോഗിക കണക്ക് പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍

National
  •  8 hours ago
No Image

ഇടുക്കി വാഹനാപകടത്തിൽ മരിച്ച ഷാനറ്റിന്റെ സംസ്കാരം നടത്തി; കുവൈത്തിൽ തടങ്കലിലായിരുന്ന അമ്മ ജിനു നാട്ടിലെത്തി

Kerala
  •  9 hours ago
No Image

യുവാവിനെ മര്‍ദ്ദിച്ച ബേപ്പൂര്‍ സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്.ഐയെ സ്ഥലം മാറ്റി

Kerala
  •  9 hours ago
No Image

ബേക്കറിയിൽ കച്ചവടത്തിന് പഴകിയ പൂപ്പൽ ബാധിച്ച ഹൽവയും പേഡയും ക്രീംറോളും; ബേക്കറി അടച്ചുപൂട്ടി ഹെൽത്ത് ഡിപ്പാർട്ട്മെന്റ്

Kerala
  •  9 hours ago
No Image

കെഎസ്ആർടിസിയിൽ പുതിയ മാറ്റങ്ങൾ: എഐ സോഫ്റ്റ്‌വെയറും പുതുക്കിയ സ്റ്റുഡന്റ് കൺസെഷൻ കാർഡും

Kerala
  •  10 hours ago
No Image

കാലവര്‍ഷം; ഇതുവരെ ലഭിച്ചത് 53 ശതമാനം അധിക മഴ; ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ഈ ജില്ലയില്‍

Kerala
  •  10 hours ago
No Image

മകന്റെ കാൻസർ ചികിത്സയ്ക്കായി ചെമ്പ് കമ്പികൾ മോഷണം നടത്തിയ അച്ഛൻ; മകന്റെ മരണവേളയിൽ ജയിലിൽ

International
  •  10 hours ago
No Image

ദുബൈയില്‍ വന്‍ വിസാതട്ടിപ്പ്; 21 പേര്‍ക്കെതിരെ 25.21 മില്യണ്‍ ദിര്‍ഹം പിഴ ചുമത്തി

uae
  •  11 hours ago
No Image

പ്രണയാഭ്യർത്ഥന നിരസിച്ച യുവാവിനോട് പ്രതികാരം; 11 സംസ്ഥാനങ്ങളിൽ വ്യാജ ബോംബ് ഭീഷണി നടത്തിയ യുവതി പിടിയിൽ

National
  •  11 hours ago