HOME
DETAILS

ഇറാന്റെ ഖത്തര്‍ ആക്രമണത്തിനു പിന്നാലെ ജീവനക്കാര്‍ക്ക് 'വര്‍ക്ക് ഫ്രം ഹോം' ഓപ്ഷനുമായി യുഎഇയിലെ കമ്പനികള്‍

  
June 24 2025 | 08:06 AM

UAE Companies Offer Work-from-Home Option After Irans Attack on Qatar

ദുബൈ: ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍, യുഎഇയിലെ ചില കമ്പനികള്‍ ജീവനക്കാര്‍ക്ക് 'വര്‍ക്ക് ഫ്രം ഹോം' (WFH) ഓപ്ഷന്‍ പ്രഖ്യാപിച്ചു. പ്രാദേശിക സംഘര്‍ഷത്തെ തുടര്‍ന്നുള്ള ജാഗ്രതാ നടപടിയാണിതെന്ന് കമ്പനികള്‍ ജീവനക്കാര്‍ക്ക് അയച്ച ഇമെയിലുകളില്‍ വ്യക്തമാക്കി.

'തിങ്കളാഴ്ച വൈകിട്ടാണ് വര്‍ക്ക് ഫ്രം ഹോം ഓപ്ഷനെ കുറിച്ച് ഇമെയില്‍ ലഭിച്ചു. ആക്രമണ വാര്‍ത്ത ഞങ്ങളെ ഉറക്കമില്ലാത്ത രാത്രിയിലേക്ക് നയിച്ചു. വര്‍ക്ക് ഫ്രം ഹോം അനുവദിച്ചത് സ്വാഗതാര്‍ഹമായ നീക്കമാണ്. കുട്ടികളെ ഇന്ന് സ്‌കൂളിലേക്ക് അയക്കേണ്ടെന്നും തീരുമാനിച്ചു.' ദുബൈയിലെ ഒരു തദ്ദേശീയ കമ്പനിയില്‍ ജോലി ചെയ്യുന്ന സന കെ പറഞ്ഞു.

'യുഎഇയില്‍ ഞങ്ങള്‍ ആസ്വദിക്കുന്ന സുരക്ഷയ്ക്ക് നന്ദിയുണ്ട്. എന്റെ മകന്‍ ചൂണ്ടിക്കാട്ടിയതുപോലെ, ലോകത്തിന്റെ പല ഭാഗങ്ങളിലും ആളുകള്‍ യുദ്ധഭീതിയിലാണ് ജീവിക്കുന്നത്.' അവര്‍ കൂട്ടിച്ചേര്‍ത്തു.

'ഞങ്ങളുടെ കമ്പനി WFH ഓപ്ഷന്‍ വാഗ്ദാനം ചെയ്തു, പക്ഷേ ചില മീറ്റിംഗുകള്‍ക്കായി ഞാന്‍ ഓഫീസിലേക്ക് പോയി. റോഡുകളില്‍ ട്രാഫിക് വളരെ കുറവായിരുന്നു.' ചൊവ്വാഴ്ച, യുഎസ് ആസ്ഥാനമായ ഒരു ബഹുരാഷ്ട്ര കമ്പനിയില്‍ ജോലി ചെയ്യുന്ന ഒരാള്‍ പറഞ്ഞു,

അതേസമയം, നിരവധി കമ്പനികള്‍ ജോലി സംബന്ധമായ യാത്രാ പദ്ധതികള്‍ റദ്ദാക്കിയിട്ടുണ്ട്. 
'ദോഹയിലേക്കും റിയാദിലേക്കും മീറ്റിംഗുകള്‍ക്കായി പ്ലാന്‍ ചെയ്തിരുന്ന യാത്രകള്‍ റദ്ദാക്കാന്‍ സൂപ്പര്‍വൈസര്‍ നിര്‍ദേശിച്ചു. സാഹചര്യം അനിശ്ചിതമാണെന്നും പിന്നീട് ഷെഡ്യൂള്‍ ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.' ഒരു കമ്പനിയിലെ സെയില്‍സ് മാനേജറായ അലി പറഞ്ഞു.

സംഘര്‍ഷം മേഖലയിലെ വ്യോമാതിര്‍ത്തികള്‍ അടയ്ക്കാന്‍ കാരണമായതിനാല്‍ യുഎഇ, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കപ്പെടുകയും വഴിതിരിച്ചുവിടപ്പെടുകയും ചെയ്തു. വരും ആഴ്ചകളിലും ഇത് തുടര്‍ന്നേക്കുമെന്ന് വിമാനക്കമ്പനികള്‍ യാത്രക്കാരെ അറിയിച്ചു.

Following Iran’s attack on Qatar, several UAE companies have implemented work-from-home policies to ensure employee safety amid rising regional tensions.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ഇൻഷുറൻസ് പദ്ധതിയായ നിരാമയ ഇൻഷുറൻസ് പുനഃസ്ഥാപിച്ചു: മന്ത്രി ഡോ. ബിന്ദു

Kerala
  •  a day ago
No Image

പ്ലസ് ടു സർട്ടിഫിക്കറ്റിലെ പിഴവ് തിരുത്തി പുതിയത് നൽകാൻ മന്ത്രിയുടെ നിർദ്ദേശം; വിതരണം ചെയ്തത് തിരികെ വാങ്ങും; സംഭവത്തിൽ വിശദമായ അന്വേഷണം

Kerala
  •  2 days ago
No Image

കൊച്ചിയിൽ വീട്ടിലെ പ്രസവത്തിനിടെ ഇരട്ടക്കുട്ടികൾ മരിച്ചു

Kerala
  •  2 days ago
No Image

ഒറ്റനമ്പർ ലോട്ടറി ചൂതാട്ടം: കോഴിക്കോട് ലോട്ടറി കടകളിൽ പരിശോധന, പണവും രേഖകളും പിടികൂടി

Kerala
  •  2 days ago
No Image

ഇസ്രാഈല്‍ ആക്രമണം; ഇറാനില്‍ ആണവ ശാസ്ത്രജ്ഞന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

International
  •  2 days ago
No Image

ഇസ്റാഈൽ ആക്രമണത്തിൽ തകർന്ന വീടുകളും സൗകര്യങ്ങളും പുനർനിർമിക്കുമെന്ന് ഇറാൻ

International
  •  2 days ago
No Image

ഉദയ്പൂരിൽ ഫ്രഞ്ച് വിനോദസഞ്ചാരിയെ ബലാത്സംഗം ചെയ്തു; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലീസ്

Kerala
  •  2 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം; ആകെ മരണം 275; ഔദ്യോഗിക കണക്ക് പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍

National
  •  2 days ago
No Image

ഇടുക്കി വാഹനാപകടത്തിൽ മരിച്ച ഷാനറ്റിന്റെ സംസ്കാരം നടത്തി; കുവൈത്തിൽ തടങ്കലിലായിരുന്ന അമ്മ ജിനു നാട്ടിലെത്തി

Kerala
  •  2 days ago
No Image

യുവാവിനെ മര്‍ദ്ദിച്ച ബേപ്പൂര്‍ സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്.ഐയെ സ്ഥലം മാറ്റി

Kerala
  •  2 days ago