HOME
DETAILS

ഷാര്‍ജയിലെ ആദ്യ സൗരോര്‍ജ നിലയം തുറന്നു; 13,780 വീടുകള്‍ക്ക് വെളിച്ചമേകും | Sharjah’s 1st solar plant ‘SANA’

  
June 26 2025 | 04:06 AM

Sharjah opened first solar power plant Sana can light up 13780 homes

ഷാര്‍ജ: ഷാര്‍ജയിലെ ആദ്യ സൗരോര്‍ജനിലയം 'സന' (Sharjah’s 1st solar plant ‘SANA’) ബുധനാഴ്ച രാവിലെ പ്രവര്‍ത്തനമാരംഭിച്ചു. ഷാര്‍ജ ഉപ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ ഖാസിമി പ്ലാന്റ് സന്ദര്‍ശിക്കുകയും വിവിധ സ്ഥാപനങ്ങളും സൗകര്യങ്ങളും നോക്കിക്കാണുന്നയും ചെയ്തു.

സജാ ഗ്യാസ് പ്ലാന്റിനോട് ചേര്‍ന്ന് 850,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ സജ്ജീകരിച്ച സന സൗരോര്‍ജ പ്ലാന്റിന് 60 മെഗാവാട്ട് ശേഷിയുണ്ട്. ഇതിന് പ്രതിവര്‍ഷം ഏകദേശം 13,780 വീടുകള്‍ക്ക് വൈദ്യുതി നല്‍കാന്‍ ആവശ്യമായ ശുദ്ധോര്‍ജം ഉത്പാദിപ്പിക്കാന്‍ കഴിയും. അതുവഴി, വര്‍ഷം തോറും 66,000 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഉദ്‌വമനം കുറയും.

 

2025-06-2610:06:34.suprabhaatham-news.png
 
 

പരമാവധി ഊര്‍ജം ശേഖരിക്കാന്‍ സൂര്യ ചലനം കൃത്യമായി ട്രാക്ക് ചെയ്യുന്ന 13,000 ഫ്‌ലെക്‌സിബിള്‍ തൂണുകള്‍ പ്ലാന്റിലുണ്ട്. സൗരോര്‍ജത്തിന്റെ കാര്യക്ഷമമായ ഉപയോഗത്തിനായി 98,000ത്തിലധികം സോളാര്‍ പാനലുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. ശുദ്ധോര്‍ജം നേടിയെടുക്കാനുള്ള എമിറേറ്റിന്റെ അഭിലാഷങ്ങളിലെ സുപ്രധാന നാഴികക്കല്ലാണ് ഈ അത്യാധുനിക പ്ലാന്റ്.

പ്ലാന്റിന്റെ പ്രവര്‍ത്തന സ്വഭാവം

ഷാര്‍ജ നാഷണല്‍ ഓയില്‍ കോര്‍പറേഷന്റെ (SNOC) പദ്ധതികളെ പിന്തുണയ് ക്കാനായി ഇത് ശുദ്ധോര്‍ജം ഉത്പാദിപ്പിക്കുന്നു. പകല്‍ സമയത്ത് ഉല്‍പാദിപ്പിക്കുന്ന അധിക വൈദ്യുതി ഷാര്‍ജ വൈദ്യുതജലവാതക അതോറിറ്റി(സീവ)യിലേക്ക് വിതരണം ചെയ്യും. രാത്രിയില്‍ എസ്.എന്‍.ഒ.സിയുടെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വൈദ്യുതി സീവ നല്‍കും. 

2025-06-2610:06:75.suprabhaatham-news.png
 
 


'തെളിച്ചമുള്ള വെളിച്ചം' എന്നര്‍ത്ഥം വരുന്ന 'സന' എന്ന പേരിനെക്കുറിച്ച് എസ്.എന്‍.ഒ.സി സി.ഇ.ഒ ഖമീസ് അല്‍ മസ്രൂയി വെളിപ്പെടുത്തി. എട്ട് വര്‍ഷം മുമ്പ് ഷാര്‍ജയില്‍ പുനരുപയോഗ ഊര്‍ജ പദ്ധതികള്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിട്ടുള്ള എസ്.എന്‍.ഒ.സി എഞ്ചിനീയര്‍മാര്‍ വിഭാവനം ചെയ്ത ആശയത്തില്‍ നിന്നാണ് ഇത് ഉത്ഭവിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

പുനരുപയോഗ ഊര്‍ജത്തിലേക്കുള്ള മാറ്റം ഇനി ഒരു ഓപ്ഷനല്ല, മറിച്ച് ഒരു ആവശ്യകതയാണെന്നും, അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന ആഗോള ഊര്‍ജ ഭൂപ്രകൃതിയുമായി പൊരുത്തപ്പെടുന്നതിന് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. 2018ല്‍ ഹംറിയ എല്‍.എന്‍.ജി ടെര്‍മിനലില്‍ 300 കിലോ വാട്ട് ശേഷിയുള്ള സൗരോര്‍ജ പ്ലാന്റോടെ ആരംഭിച്ച യാത്രയാണ് ഇന്നിവിടെ എത്തി നില്‍ക്കുന്നതെന്ന് പറഞ്ഞ അല്‍ മസ്‌റൂയി,

'സന' രാജ്യത്തിന്റെ മനുഷ്യ മൂലധനത്തിലെ തന്ത്രപരമായ നിക്ഷേപത്തെ പ്രതിനിധീകരിക്കുന്നുവെന്നും വിശദീകരിച്ചു. രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള നിരവധി ബിരുദധാരികള്‍ സനയുടെ സാക്ഷാത്കാരത്തിന് സംഭാവന നല്‍കുന്നു.

 

2025-06-2610:06:72.suprabhaatham-news.png
 
 

പദ്ധതി പൂര്‍ത്തിയാക്കിയ ശേഷം 'എമെര്‍ജ്' അടുത്ത 25 വര്‍ഷത്തേക്ക് അതിന്റെ പ്രവര്‍ത്തനവും പരിപാലനവും കൈകാര്യം ചെയ്യുമെന്ന് സ്ഥാപനത്തിന്റെ ചെയര്‍മാന്‍ അബ്ദുല്‍ അസീസ് അല്‍ ഉബൈദ്‌ലി പറഞ്ഞു. ഇത് മേഖലയുടെ സാധ്യതകളിലും അതിന്റെ ശക്തമായ പങ്കാളിത്തത്തിലും കമ്പനിയുടെ ആത്മവിശ്വാസം അടിവരയിടുന്നതാണ്.

സോളാര്‍ പ്ലാന്റ് വിജയത്തിലെത്തിക്കുന്നതില്‍ പങ്കാളിത്തത്തിന്റെയും കൂട്ടായ പരിശ്രമത്തിന്റെയും നിര്‍ണായക പങ്ക് സന പ്രോജക്ട് മാനേജര്‍ ഫാത്തിമ അല്‍ ഹമ്മാദി എടുത്തു പറഞ്ഞു. ഒരു വ്യക്തിഗത ആശയത്തില്‍ നിന്ന് സഹകരണ വിജയത്തിലേക്കെത്തിയതിന്റെ വളര്‍ച്ചാ ഘട്ടം അവര്‍ അഭിമാനപൂര്‍വം ചൂണ്ടിക്കാട്ടി. വൈദ്യുതി, ഗ്യാസ്, ശുദ്ധോര്‍ജം എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ക്കിടക്കുള്ള ടീം വര്‍ക്കിന്റെ സാക്ഷ്യമായി സനയെ അധികൃതര്‍ പ്രശംസിച്ചു.

ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ ഖാസിമി സോളാര്‍ പദ്ധതിയുടെ പങ്കാളികളെ അഭിനന്ദന സൂചകമായി പ്രത്യേക ഷീല്‍ഡുകള്‍ നല്‍കി ആദരിച്ചു. ഷാര്‍ജയിലെ ഏറ്റവും വലിയ ഈ പ്ലാന്റ്, എമിറേറ്റിന്റെ എണ്ണപ്രകൃതി വാതക സൗകര്യങ്ങള്‍ക്ക് ഊര്‍ജം പകരാന്‍ പുനരുപയോഗ ഊര്‍ജം ഉപയോഗിക്കുന്ന ആദ്യ പ്ലാന്റായി അറിയപ്പെടുന്നു.
സ്വന്തം വൈദ്യുതി ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി മാത്രമല്ല, മിച്ച വൈദ്യുതി കയറ്റുമതി ചെയ്യുന്നതിനും ആഗോള തലത്തില്‍ രൂപകല്‍പന ചെയ്ത ആദ്യ പ്ലാന്റുകളില്‍ ഒന്നാണിത്.

യു.എ.ഇയുടെ വിശാലമായ പാരിസ്ഥിതിക സുസ്ഥിരതാ അജണ്ടയുമായി യോജിപ്പിച്ച്, 2050ഓടെ നെറ്റ് സീറോ എമിഷന്‍ കൈവരിക്കാനുള്ള എസ്.എന്‍.ഒ.സിയുടെ യാത്രയില്‍ നിര്‍ണായക ചുവടുവയ്പ്പാണ് ഈ സോളാര്‍ പവര്‍ പ്ലാന്റിന്റെ ഉദ്ഘാടനം.
അബൂദബി ഫ്യൂച്ചര്‍ എനര്‍ജി കമ്പനി (മസ്ദര്‍), ഫ്രഞ്ച് കമ്പനിയായ ഇ.ഡി.എഫ് ഗ്രൂപ് എന്നിവ തമ്മിലുള്ള സംയുക്ത സംരംഭമായ എസ്.എന്‍.ഒ.സിയുടെ സീവ, എമെര്‍ജ് എന്നിവയുടെ പിന്തുണയുള്ള സഹകരണ പ്രവര്‍ത്തന ഫലമാണ് സന പ്രൊജക്റ്റ്. പ്ലാന്റിന്റെ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്നത് എമെര്‍ജ് ആണ്.

പരിസ്ഥിതി സംരക്ഷണത്തിനായുള്ള ഷാര്‍ജയുടെ അചഞ്ചലമായ പ്രതിബദ്ധതയ്ക്കും ശുദ്ധവും പുനരുപയോഗിക്കാവുന്നതുമായ ഊര്‍ജം ഉപയോഗപ്പെടുത്തുന്നതിലുള്ള ശ്രദ്ധയ്ക്കും ഈ പദ്ധതി തെളിവാണെന്ന് ബന്ധപ്പെട്ട അധികൃതര്‍ അവകാശപ്പെടുന്നു. ഇത് കൂടുതല്‍ ഹരിതവും സുസ്ഥിരവുമായ ഒരു ഭാവിയെ വളര്‍ത്തിയെടുക്കുന്നതിനുള്ള സഹകരണ നവീകരണത്തിന്റെ സുപ്രധാന ഉദാഹരണമായി മാറുന്നു. 

His Highness Sheikh Sultan bin Ahmed bin Sultan Al Qasimi, Deputy Ruler of Sharjah, Chairman of the Sharjah Petroleum Department, and Chairman of the Sharjah National Oil Corporation (SNOC), attended the opening of 'SANA,' the first solar power plant in Sharjah, on Wednesday morning. This new facility covers a large area of 850,000 square meters and can produce 60 megawatts of energy. It is located next to the Sajaa Gas Plant. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂരില്‍ കെട്ടിടം തകര്‍ന്ന് വീണ് തൊഴിലാളികള്‍ മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി.ശിവന്‍കുട്ടി

Kerala
  •  a day ago
No Image

ഗസ്സയില്‍ കൊന്നൊടുക്കുന്നു; 24 മണിക്കൂറിനിടെ കൊലപ്പെടുത്തിയത് 70 ലേറെ ഫലസ്തീനികളെ, ഒരു മാസത്തിനിടെ സഹായം തേടിയെത്തിയ 549 മനുഷ്യര്‍ കൊല്ലപ്പെട്ടു

International
  •  a day ago
No Image

മഴ ശക്തം, ജലനിരപ്പ് ഉയരുന്നു; എട്ട് ഡാമുകളില്‍ റെഡ് അലര്‍ട്ട്

Weather
  •  a day ago
No Image

ഭരണഘടന'തിരുത്താന്‍' ആര്‍.എസ്.എസ്; ആമുഖത്തില്‍നിന്ന് സോഷ്യലിസ്റ്റ്, സെക്യുലര്‍ എന്നീ വാക്കുകള്‍ ഒഴിവാക്കണമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി

National
  •  a day ago
No Image

മുസ്‌ലിം സ്ത്രീക്ക് വിവാഹമോചനം തേടാന്‍ ഭര്‍ത്താവിന്റെ സമ്മതം ആവശ്യമില്ല: ഹൈക്കോടതി

National
  •  a day ago
No Image

കണ്ണൂരില്‍ മൂന്ന് ദിവസം മുമ്പ് കടലില്‍ വീണ് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  a day ago
No Image

പെരുമഴപ്പെയ്ത്ത് തുടരുന്നു; ബാണാസുര ഡാമും മലമ്പുഴ ഡാമും തുറന്നു; ജാഗ്രതാ നിര്‍ദ്ദേശം

Kerala
  •  a day ago
No Image

യുദ്ധാനന്തര ഗസ്സയില്‍ നിന്ന് ഹമാസിനെ പുറത്താക്കാന്‍ യു.എസും ഇസ്‌റാഈലും; അറബ് രാജ്യങ്ങളുടെ മേല്‍നോട്ടത്തില്‍ ഭരണത്തിന് പ്രത്യേക സമിതി രൂപീകരിക്കാന്‍ നീക്കം, വെടിനിര്‍ത്തലിനുള്ള ഊര്‍ജ്ജിത ശ്രമത്തിന് പിന്നില്‍ ഇതും 

International
  •  a day ago
No Image

തൃശൂരിൽ തകർന്നു വീണ കെട്ടിടത്തിൽ കുടുങ്ങിയ മൂന്ന് പേരും മരിച്ചു; മരിച്ചത് അതിഥി തൊഴിലാളികൾ

Kerala
  •  a day ago
No Image

ചാലക്കുടിയില്‍ നാശം വിതച്ച് കനത്ത കാറ്റും മഴയും; മരങ്ങള്‍ കടപുഴകി വീടുകള്‍ക്കു മുകളിലേക്ക് വീണു

Kerala
  •  a day ago