HOME
DETAILS

റാസൽഖൈമ അൽ മർജാൻ ദ്വീപിൽ വൻ വികസന പദ്ധതികൾ : 70 കോടി ദിർഹം മുതൽ മൂല്യമുള്ള  ആഡംബര വസതികൾ  

  
June 27 2025 | 09:06 AM

Massive Development Projects on Ras Al Khaimahs Al Marjan Island Luxury Residences Worth AED 700 Million

ദുബൈ: യു എ ഇ യുടെ വടക്കൻ എമിറേറ്റായ റാസൽഖൈമയിലെ അൽ മർജാൻ ദ്വീപിൽ വൻ വികസന പദ്ധതികൾ നടപ്പാക്കുന്നു.  പ്രമുഖ റിയൽ എസ്റ്റേറ്റ് ഡെവലപ്പർ ആർഡിയും  ഫെയർമോണ്ട് ഹോട്ടൽസ് ആൻഡ് റിസോർട്ട്‌സും സംയുക്തമായാണ് ദ്വീപിൽ ആഡംബര വസതികൾ ഉൾപ്പെടുന്ന ഫെയർമോണ്ട് റെസിഡൻസ് പദ്ധതി നടപ്പാക്കിയത്. ദുബൈ മദിനത് ജുമൈറയിൽ നടന്ന ചടങ്ങിൽ ഇതിന്റെ വിൽപ്പന ഔദ്യോഗികമായി പ്രഖ്യാപിച്ചു.

പദ്ധതിയിൽ ഒന്ന്  മുതൽ ആറു ബെഡ്‌റൂം വരെ ഉള്ള 523 ആഡംബര വാസസ്ഥലങ്ങൾ, ബീച്ച് ഫ്രണ്ട് അപ്പാർട്ട്മെന്റുകൾ, ടൗൺഹൗസുകൾ, വില്ലകൾ എന്നിവ ഉൾപ്പെടുന്നു.  2.49 മില്യൺ ദിർഹം മുതലാണ് വില. പദ്ധതിയിലെ സീ വില്ലകളുടെ   പ്രഖ്യാപനവും ഇതോടൊപ്പം നടന്നു.. ഓരോ വില്ലയും ഏകദേശം 1,850 ചതുരശ്ര മീറ്റർ വിസ്തീർണമുള്ളവയാണ്. വിശാലമായ ഫ്ലോർ പ്ലാനുകൾ, സ്വകാര്യ ബീച്ച് കബാനകൾ, തടസ്സമില്ലാത്ത  സമുദ്രദൃശ്യങ്ങൾ,  ബേസ്‌മെന്റ് പാർക്കിങ്, ആധുനിക സൗകര്യങ്ങൾ  എന്നിവയോടെ നിർമിച്ച  വില്ലകൾക്ക്  70 മില്യൺ  ദിർഹം മുതലാണ് വില.

റാസൽഖൈമ  ക്രിസ്റ്റീസ് ഇന്റർനാഷണൽ റിയൽ എസ്റ്റേറ്റാണ് പദ്ധതിയുടെ വിപണനവും വിൽപ്പനയും   കൈകാര്യം ചെയ്യുന്നത്. 
സമുദ്രതീര ആഡംബര ജീവിത ശൈലി ലക്ഷ്യം വച്ചുകൊണ്ടുള്ള വില്ലകളിൽ സ്വകാര്യ ബീച്ച്,ഫിറ്റ്നസ്  സെന്റർ, കുട്ടികൾക്കും കുടുംബങ്ങൾക്കും വേണ്ടിയുള്ള പ്രത്യേക പൂളുകൾ,ചിൽഡ്രൻസ് ക്ലബ് തുടങ്ങി നിരവധി സൗകര്യങ്ങൾ ഉണ്ട്.

എല്ലാ വസതികളും  സമീപത്തെ ഫെയർമോണ്ട് അൽ മർജാൻ ഐലൻഡ് റിസോർട്ടുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുണ്ട്. ഇവിടെയുള്ള താമസക്കാർക്ക് അക്കോർ ഓണർ ബനിഫിറ്റ്സ് പ്രോഗ്രാമിൽ  അംഗത്വം എടുക്കാം. അംഗത്വമെടുക്കുന്നവർക്ക്  നിരവധി ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിലെ പ്രധാന റോഡുകളിൽ ട്രക്കുകൾക്ക് നിരോധനം; നിരോധനം നാളെ മുതൽ

Kuwait
  •  4 days ago
No Image

പരസ്പരവിശ്വാസത്തോടെ മുന്നോട്ട്, മാനവരാശിയുടെ പുരോഗതിക്ക് ഇന്ത്യ - ചൈന ബന്ധം അനിവാര്യം; നിർണായകമായി മോദി - ഷീ ജിൻപിങ് കൂടിക്കാഴ്ച

International
  •  4 days ago
No Image

ബലാത്സംഗ കേസിൽ പൊലിസ് പ്രതിയുമായി ഒത്തുകളിക്കുന്നു; പൊലിസ് അനാസ്ഥയിൽ പ്രതിഷേധിച്ച് യുവതിയുടെ ആത്മഹത്യാശ്രമം

crime
  •  4 days ago
No Image

ലഹരിക്കടത്ത്: മൂന്നം​ഗ സംഘത്തെ പിടികൂടി ദുബൈ പൊലിസ്; 89,760 ക്യാപ്റ്റഗോൺ ഗുളികകൾ പിടിച്ചെടുത്തു

uae
  •  5 days ago
No Image

കുവൈത്തിൽ ഡെലിവറി ആപ്പുകളിലൂടെ ഓർഡർ ചെയ്യുന്ന ഭക്ഷണത്തിന് ചിലവേറുന്നു; വൻ തുക ഈടാക്കി പ്ലാറ്റ്‌ഫോമുകൾ

Kuwait
  •  5 days ago
No Image

ഹെൽമറ്റ് ധരിക്കാത്തതിനാൽ പെട്രോൾ നൽകിയില്ല; പെട്രോൾ പമ്പ് ജീവനക്കാരന് നേരെ വെടിയുതിർത്ത് യുവാക്കൾ

crime
  •  5 days ago
No Image

ഇൻഡോറിലേക്ക് പോയ എയർ ഇന്ത്യ വിമാനത്തിന്റെ എഞ്ചിനിൽ തീ; പൈലറ്റിന്റെ അടിയന്തിര ഇടപെടൽ, ഡൽഹിയിൽ എമർജൻസി ലാൻഡിംഗ് | Air India

National
  •  5 days ago
No Image

വിവാഹാലോചനയ്ക്ക് വിളിച്ചുവരുത്തി യുവാവിനെ മർദിച്ച് കൊലപ്പെടുത്തി; സംഭവത്തിൽ യുവതിയുടെ പിതാവ് ഉൾപ്പെടെ ഒൻപത് പേർ അറസ്റ്റിൽ

crime
  •  5 days ago
No Image

കഴക്കൂട്ടത്ത് കാർ ഹൈവേയിലെ തൂണിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു; രണ്ട് യുവതികൾ ഉൾപ്പെടെ നാലുപേർക്ക് പരുക്ക്, അപകടം റേസിങ്ങിനിടെയെന്ന് സംശയം

Kerala
  •  5 days ago
No Image

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നാലുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം; ദമ്പതികളുടെ ആദ്യ കുഞ്ഞ് മരിച്ചതും മുലപ്പാൽ കുടുങ്ങി

Kerala
  •  5 days ago