HOME
DETAILS

മണ്ണിടിഞ്ഞ് ട്രാക്ക് തകർന്നു: ഷൊർണൂർ-തൃശൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു; വൈകിയോടുന്ന ട്രെയിനുകളെ അറിയാം

  
Sabiksabil
June 28 2025 | 14:06 PM

Landslide Damages Track Train Traffic Disrupted on Shoranur-Thrissur Route Details of Delayed Trains

 

തൃശൂർ: വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനും മുള്ളൂർക്കര റെയിൽവേ സ്റ്റേഷനും ഇടയിൽ അകമല റെയിൽവേ ഓവർബ്രിഡ്ജിന് സമീപം ട്രാക്കിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണതിനെ തുടർന്ന് ഷൊർണൂർ-തൃശൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. വൈകിട്ട് 3.30-നും 5.00-നും ഇടയിൽ സംഭവിച്ച മണ്ണിടിച്ചിലിനെ തുടർന്ന് തൃശൂർ ഭാഗത്തേക്കുള്ള ട്രാക്കിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടിരിക്കുകയാണ്.

കഴിഞ്ഞ പ്രളയകാലത്ത് ഇതേ മേഖലയിൽ വൻതോതിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് കോൺക്രീറ്റ് സംരക്ഷണഭിത്തി സ്ഥാപിച്ച് മണ്ണിടിച്ചിൽ തടയാനുള്ള പ്രവൃത്തികൾ പുരോഗമിച്ചുവരികയായിരുന്നു. എന്നാൽ, ഈ ഭാഗത്ത് വീണ്ടും മണ്ണ് വീണതാണ് ഗതാഗത തടസ്സത്തിന് കാരണമായത്. റെയിൽവേ ജീവനക്കാർ സ്ഥലത്തെത്തി ട്രാക്കിൽ വീണ മണ്ണും കല്ലും നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണ്. എന്നാൽ, ഗതാഗതം പൂർണമായും പുനഃസ്ഥാപിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. തൃശൂരിൽ നിന്ന് ഷൊർണൂർ ഭാഗത്തേക്കുള്ള ട്രെയിനുകൾക്ക് തടസ്സമില്ലെങ്കിലും, തൃശൂർ ഭാഗത്തേക്കുള്ള ട്രെയിനുകൾ വലിയ തോതിൽ വൈകിയാണ് ഓടുന്നത്.

വൈകിയോടുന്ന ട്രെയിനുകൾ

പാലക്കാട്-തൂത്തുക്കുടി പാലരുവി എക്സ്പ്രസ്: 2 മണിക്കൂർ 54 മിനിറ്റ്

കാസർകോട്-തിരുവനന്തപുരം വന്ദേഭാരത്: 1 മണിക്കൂർ 15 മിനിറ്റ്

ദിബ്രുഗഢ്-കന്യാകുമാരി വിവേക് എക്സ്പ്രസ്: 7 മണിക്കൂർ

നിലമ്പൂർ റോഡ്-കോട്ടയം എക്സ്പ്രസ്: 2 മണിക്കൂർ 22 മിനിറ്റ്

ഗരീബ് റാത് എക്സ്പ്രസ്: 3 മണിക്കൂർ 13 മിനിറ്റ്

കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ്: 1 മണിക്കൂർ 46 മിനിറ്റ്

ലോകമാന്യ തിലക്-കൊച്ചുവേളി എക്സ്പ്രസ്: വൈകുന്നു

മംഗളൂരു-തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസ്: വൈകുന്നു

പുനഃക്രമീകരിച്ചവ

തൃശൂർ-ഷൊർണൂർ ട്രെയിൻ (56623): വൈകിട്ട് 5.35-ന് പുറപ്പെടേണ്ട ട്രെയിൻ 7.30-ന് യാത്ര ആരംഭിച്ചു.

ഷൊർണൂർ-തൃശൂർ ട്രെയിൻ (56605): രാത്രി 10.10-ന് പുറപ്പെടേണ്ട ട്രെയിൻ പുലർച്ചെ 1.10-ന് യാത്ര തുടങ്ങും.

റെയിൽവേ അധികൃതർ പ്രശ്നപരിഹാരത്തിനായി തീവ്രശ്രമം തുടരുകയാണ്. യാത്രക്കാർക്ക് ബുദ്ധിമുട്ട് ഒഴിവാക്കാൻ ട്രെയിൻ ഷെഡ്യൂളുകൾ പരിശോധിച്ച് യാത്ര പ്ലാൻ ചെയ്യാൻ നിർദേശിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെരുവുനായകള്‍ക്ക് ചിക്കനും ചോറും നല്‍കാന്‍ ബംഗളൂരു കോര്‍പറേഷന്‍; പ്രശംസിച്ചും വിമര്‍ശിച്ചും സോഷ്യൽ മീഡിയ

National
  •  a day ago
No Image

കീം: സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങി കേരള സിലബസുകാർ

Kerala
  •  a day ago
No Image

അന്തിമ വിജ്ഞാപനമായി; സംസ്ഥാനത്ത് 187 ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍ വര്‍ധിച്ചു

Kerala
  •  a day ago
No Image

ചേറ്റൂരിനായി പിടിവലി; ജന്മദിനം ആഘോഷിച്ച് കോണ്‍ഗ്രസും ബി.ജെ.പിയും

Kerala
  •  a day ago
No Image

ഹേമചന്ദ്രന്റെ കൊലപാതകം; മുഖ്യപ്രതി നൗഷാദിനെ ബത്തേരിയിലെത്തിച്ച് തെളിവെടുത്തു

Kerala
  •  a day ago
No Image

നിമിഷപ്രിയയുടെ മോചനം; പ്രതീക്ഷയെന്ന് ഭർത്താവ്

Kerala
  •  a day ago
No Image

സർക്കിൾ ഇൻസ്പെക്ടറുടെ ആത്മഹത്യ: മേലുദ്യോഗസ്ഥരുടെ സമ്മർദമെന്ന് ആരോപണം

Kerala
  •  a day ago
No Image

സെപ്റ്റംബറില്‍ 75 തികയുന്നതോടെ മോദി വഴിമാറുമോ? സമപ്രായക്കാരന്‍ മോഹന്‍ ഭാഗവത് വിരമിച്ച് സമ്മര്‍ദ്ദത്തിലാക്കുമെന്നും റിപ്പോര്‍ട്ട്; ബിജെപിയിലെ കീഴ്‌വഴക്കം ഇങ്ങനെ

latest
  •  a day ago
No Image

കാനം രാജേന്ദ്രൻ്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു: ഭാര്യയ്ക്കും മകനും പരുക്ക്

Kerala
  •  2 days ago
No Image

കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരന് വിവാഹത്തിനായി 15 ദിവസത്തെ പരോൾ അനുവദിച്ച് കേരള ഹൈക്കോടതി

Kerala
  •  2 days ago