HOME
DETAILS

മെഡിക്കൽ കോളജിൽ ഉപകരണക്ഷാമം: ഡോ. ഹാരിസിന്റെ തുറന്നുപറച്ചിലിന് പൊതുസമൂഹത്തിൽനിന്ന് വൻ പിന്തുണ; നിലപാട്  മയപ്പെടുത്തി ആരോഗ്യമന്ത്രി  

  
Web Desk
June 30 2025 | 00:06 AM

Medical College Faces Equipment Shortage Dr Harris Revelations Gain Public Support Health Minister Softens Stance

 

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളോടെ ആരോഗ്യവകുപ്പ് വെട്ടിൽ. ആശുപത്രിയിലെ ഉപകരണക്ഷാമവും പ്രവർത്തന വൈകല്യങ്ങളും ചൂണ്ടിക്കാട്ടിയ ഡോ. ഹാരിസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വലിയ ചർച്ചകൾക്ക് വഴിവെച്ചു. ശനിയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ആരോപണങ്ങൾ നിഷേധിക്കുകയും ഡോക്ടർക്കെതിരെ നടപടി സൂചന നൽകുകയും ചെയ്തിരുന്നു. എന്നാൽ, ഇന്നലെ മാധ്യമങ്ങളെ കണ്ട ആരോഗ്യമന്ത്രി വീണാ ജോർജ് നിലപാട് മയപ്പെടുത്തി, ആശുപത്രിയിലെ പ്രതിസന്ധി പരോക്ഷമായി സമ്മതിക്കുകയും ചെയ്തു.

“സിസ്റ്റത്തിൽ സൂക്ഷ്മമായ തിരുത്തലുകൾ ആവശ്യമാണ്. ഡോ. ഹാരിസ് ചൂണ്ടിക്കാട്ടിയത് ഈ പ്രശ്നങ്ങളാണ്. അദ്ദേഹം വിശ്വാസത്തോടെയാണ് ഇക്കാര്യങ്ങൾ പരസ്യമാക്കിയത്. ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കാൻ കഴിയാതെ വന്നപ്പോൾ ശ്രദ്ധ നേടാനാണ് അദ്ദേഹം ഇങ്ങനെ ചെയ്തത്. സർക്കാരും മറ്റ് സംവിധാനങ്ങളും ഉൾപ്പെടുന്നതാണ് സിസ്റ്റം. ഇതെല്ലാം വിശദമായി പരിശോധിക്കും,” മന്ത്രി വ്യക്തമാക്കി. പ്രശ്നങ്ങൾ പരിശോധിക്കാൻ സമഗ്രമായ അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

“ഡോ. ഹാരിസ് സത്യസന്ധനും കഠിനാധ്വാനിയുമായ ഡോക്ടറാണ്. രോഗിയുടെ പ്രശ്നം സ്വന്തം വിഷയമായി കാണുന്നതാണ് ഒരു ഡോക്ടറുടെ വിജയം,” മന്ത്രി പറഞ്ഞു. സർക്കാർ ആശുപത്രികളിൽ രോഗികളുടെ എണ്ണം വർധിച്ചതിനെ മന്ത്രി എടുത്തുപറഞ്ഞു. “2021-ൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ 3.5 ലക്ഷം പേർ സൗജന്യ ചികിത്സ തേടിയപ്പോൾ, 2024-ൽ ഇത് 6.5 ലക്ഷമായി. ജനങ്ങളുടെ വിശ്വാസം കാരണമാണ് ഈ വർധന,” മന്ത്രി ചൂണ്ടിക്കാട്ടി. കൂടുതൽ തസ്തികകൾ സൃഷ്ടിക്കുകയും നിയമനങ്ങൾ നടത്തുകയും ചെയ്യുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, ഡോ. ഹാരിസിന്റെ തുറന്നുപറച്ചിലിന് പൊതുസമൂഹത്തിൽനിന്ന് വൻ പിന്തുണ ലഭിച്ചതാണ് ആരോഗ്യവകുപ്പിന്റെ നിലപാട് മാറ്റത്തിന് കാരണം. അദ്ദേഹത്തിനെതിരെ നടപടിയെടുത്താൽ സർക്കാരിന് തിരിച്ചടിയാകുമെന്ന തിരിച്ചറിവാണ് നിലപാട് മയപ്പെടുത്താൻ ഇടയാക്കിയത്.

ഉപകരണക്ഷാമം: ഡോ. ഹാരിസിന്റെ ആവർത്തിച്ചുള്ള വെളിപ്പെടുത്തൽ

മെഡിക്കൽ കോളജിൽ ഉപകരണക്ഷാമം നേരിടുന്നുണ്ടെന്ന് ഡോ. ഹാരിസ് ചിറക്കൽ ആവർത്തിച്ചു. “ഉപകരണങ്ങൾക്കായി ഇരന്നുമടുത്തു. രോഗികളെക്കൊണ്ട് ഉപകരണങ്ങൾ വാങ്ങിപ്പിക്കേണ്ട അവസ്ഥയാണ്. രോഗികളിൽനിന്ന് പണം പിരിച്ചാണ് പല ശസ്ത്രക്രിയകളും നടക്കുന്നത്,” അദ്ദേഹം ആരോപിച്ചു. അത്യാധുനിക ഉപകരണങ്ങൾ ഉണ്ടെങ്കിലും അനുബന്ധ ഉപകരണങ്ങളുടെ അഭാവം പ്രശ്നമാണെന്നും, ഇതുമൂലം യൂറോളജി വിഭാഗത്തിൽ ശസ്ത്രക്രിയക്കായി ഓഗസ്റ്റ് അവസാനം വരെ വെയിറ്റിങ് ലിസ്റ്റ് നീളുന്നുണ്ടെന്നും ഡോ. ഹാരിസ് വെളിപ്പെടുത്തി.

“ഉപകരണക്ഷാമം എല്ലാവർക്കും അറിയാം. മറ്റു വകുപ്പ് മേധാവികൾ ഭയം കാരണം ഇത് പുറത്തുപറയുന്നില്ല. ആരോഗ്യമന്ത്രിയുടെ സെക്രട്ടറിയെ നേരിട്ട് കണ്ട് വിവരം അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല,” ഡോ. ഹാരിസ് ആരോപിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിന് രാഷ്ട്രീയ ഉദ്ദേശ്യമില്ലെന്നും, ഏത് അന്വേഷണത്തിനും സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. “വിശദീകരണം ആവശ്യപ്പെട്ടാൽ കൃത്യമായ മറുപടി നൽകും. എല്ലാ വിഭാഗങ്ങളിലും ഉപകരണക്ഷാമമുണ്ട്. ഇത് പറയുമ്പോൾ ഡോക്ടർമാരെ അപഹസിക്കുന്നു. ആശുപത്രി അധികൃതർ പ്രശ്നം മറച്ചുവെക്കുന്നു,” അദ്ദേഹം കുറ്റപ്പെടുത്തി. വിവാദമുണ്ടാക്കാൻ ഉദ്ദേശിച്ചല്ല പോസ്റ്റിട്ടതെന്നും, മാധ്യമങ്ങളെ കാണുന്നത് ഉത്തരവാദിത്തം ഏറ്റെടുക്കാനാണെന്നും ഡോ. ഹാരിസ് വ്യക്തമാക്കി.

 

Dr. Harris Chirakkal, head of the Urology Department at Thiruvananthapuram Medical College, exposed critical equipment shortages, sparking public support. Initially denying the claims, the Health Department softened its stance after Health Minister Veena George acknowledged systemic issues and ordered a probe, citing increased patient trust in government hospitals.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാകിസ്ഥാനെ പരാജയപ്പെടുത്താൻ ഇന്ത്യ പ്രയോഗിച്ചത് 50ൽ താഴെ ആയുധങ്ങൾ മാത്രം

National
  •  an hour ago
No Image

മരണ കളമായി ഇന്ത്യൻ റോഡുകൾ; രാജ്യത്ത് റോഡപകടങ്ങളിൽ മരിച്ചുവീഴുന്നത് ദിവസം 474 പേർ

National
  •  an hour ago
No Image

കേരളത്തിന്റെ സ്വപ്ന പദ്ധതി: വയനാട് തുരങ്കപാത നിർമാണം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Kerala
  •  an hour ago
No Image

കേരള സർവകലാശാലയിലെ ചാറ്റ് ജിപിടി കവിത വിവാദം; അടിയന്തര റിപ്പോർട്ട് തേടി വൈസ് ചാൻസലർ

Kerala
  •  an hour ago
No Image

നായ കുരച്ചതിനെ ചൊല്ലിയുള്ള തർക്കം; യുവാവിനെ കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്നു; മൂന്ന് പ്രതികൾ അറസ്റ്റിൽ

crime
  •  10 hours ago
No Image

ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികളുടെ അപകട യാത്ര; ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി

Kerala
  •  10 hours ago
No Image

പ്രചാരണങ്ങള്‍ വ്യാജമെന്ന് ഒമാന്‍; നിരോധിച്ചത് കുറോമിയുടെ വില്‍പ്പന, ലബുബുവിന്റെയല്ലെന്നും വിശദീകരണം

oman
  •  10 hours ago
No Image

ഭാര്യക്ക് മരണ അനുശോചനം വാട്സ്ആപ്പ് സ്റ്റാറ്റസിൽ പോസ്റ്റ് ചെയ്ത ഭർത്താവ്; 3 ദിവസത്തിന് ശേഷം ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി

crime
  •  10 hours ago
No Image

താമസ, തൊഴിൽ നിയമലംഘനം; സഊദിയിൽ 20,319 പേർ പിടിയിൽ

Saudi-arabia
  •  11 hours ago
No Image

കൃഷി വകുപ്പ് മേധാവി സ്ഥാനത്ത് നിന്ന് ബി അശോകിനെ മാറ്റി

Kerala
  •  11 hours ago